ഇഞ്ചുറിയേല്‍ക്കാതെ ഡല്‍ഹി
text_fieldsന്യൂഡല്‍ഹി: ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ പിറന്ന ഗോളിലൂടെ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി ഡൈനാമോസിന് തുടര്‍ച്ചയായ രണ്ടാം സമനില. പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തൊമെന്ന് മോഹിച്ചിറങ്ങിയ റോബര്‍ട്ടോ കാര്‍ലോസിന്‍െറ ഡല്‍ഹിക്കെതിരെ മുംബൈ മേധാവിത്വം നേടിയെങ്കിലും ലോങ് വിസിലിനൊപ്പം പിറന്ന ഗോളിലൂടെ കളി 1-1ന് സമനിലയില്‍ പിരിഞ്ഞു. 70ാം മിനിറ്റില്‍ ആതിഥേയരുടെ കരുത്തുറ്റ പ്രതിരോധക്കോട്ടയെ വെറും കാഴ്ചക്കാരാക്കി ഫ്രെഡറിക് പിക്വിയോണ്‍ നേടിയ ഗോളിലൂടെയാണ് നികളസ് അനല്‍കയുടെ മുംബൈ സിറ്റി മുന്നിലത്തെിയത്.
മറുനാട്ടില്‍ ആദ്യ ജയമെന്ന നീലപ്പടയുടെ സ്വപ്നം ആഘോഷത്തിന് വഴിമാറാനിരിക്കെയായിരുന്നു ആതിഥേയരുടെ സമനില ഗോള്‍. 94ാം മിനിറ്റില്‍, 38 വാര അകലെനിന്ന് ഫ്ളോറന്‍റ് മലൂദ തൊടുത്തുവിട്ട ഫ്രീകിക്ക് ഷോട്ട് യാന്‍സ് മുള്‍ഡറുടെ ഹെഡറിലൂടെ പെനാല്‍റ്റി ബോക്സിനകത്ത് മാര്‍ക് ചെയ്യാതെ കിടന്ന റോബിന്‍ സിങ്ങിന്‍െറ ബൂട്ടിന് പാകമായി. ഒരുനിമിഷംപോലും പാഴാക്കാതെ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയ ഇന്ത്യന്‍ താരം സുബ്രതാ പാലിനെയും കബളിപ്പിച്ച് വലകുലുക്കിയപ്പോള്‍ ഡല്‍ഹിയുടെ നാടകീയ സമനില.
നോര്‍ത് ഈസ്റ്റിനോട് സമനില വഴങ്ങിയ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് കാര്‍ലോസ് കളത്തിലിറങ്ങിയത്. മുന്നേറ്റനിരയില്‍ ആക്രമണവുമായി ആദില്‍ നബിയുമത്തെി. മുംബൈ നിരയില്‍ അഞ്ചു പേരും മാറിയത്തെി. സന്ദര്‍ശകര്‍ കളിയിലേക്കുണരും മുമ്പേ ഡല്‍ഹി ആക്രമണം ആരംഭിച്ചു.
മലൂദയും ഗാഡ്സെയും നബിയും ചേര്‍ന്ന് നടത്തിയ നീക്കങ്ങളെ ഫ്രാന്‍സ് ബെര്‍ടിനയും ഡാരന്‍ ഒഡിയയും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് തടുത്തിട്ടത്. ഏറെ കാത്തിരിപ്പിനുശേഷം മാത്രമേ ഛേത്രിയും സോണി നോര്‍ദെയും പിക്വിയോണും ചേര്‍ന്ന മുംബൈക്ക് എതിര്‍ ഗോള്‍മുഖത്ത് അങ്കലാപ്പ് സൃഷ്ടിക്കുന്ന നീക്കത്തിന് വഴിതുറക്കാനായുള്ളൂ. രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ചയേറിയപ്പോള്‍ കളിയുടെ സ്വഭാവവും മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.