മൗറീന്യോ പുറത്തേക്ക്; പകരക്കാരെത്തേടി അബ്രമോവിച്ച്
text_fieldsലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഏഴാം തോല്‍വിക്കുപിന്നാലെ ചെല്‍സി കോച്ച് ഹൊസെ മൗറീന്യോയുടെ സ്ഥാനചലനം സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാവുന്നു. ചാമ്പ്യന്‍ പട്ടത്തിലേക്കും ആദ്യ നാലിലേക്കുമുള്ള തിരിച്ചുവരവ് സാധ്യതകള്‍ അടയുന്നതിനൊപ്പം ഡ്രസിങ് റൂമിലെ അന്തരീക്ഷംകൂടി വഷളായതോടെ കോച്ച് മൗറീന്യോയെ ഒഴിവാക്കാന്‍ ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ച് നീക്കങ്ങളാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ചെല്‍സിയുടെ എക്കാലത്തെയും മികച്ച കോച്ചിനെ ഒഴിവാക്കുമ്പോള്‍ പകരക്കാരന്‍ അയാള്‍ക്കൊത്ത ഒരാളാവണമെന്നതാണ് അബ്രമോവിച്ച് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. ബയേണ്‍ മ്യൂണിക് കോച്ച് പെപ് ഗ്വാര്‍ഡിയോളയോ, അത്ലറ്റികോ മഡ്രിഡ് കോച്ച് ഡീഗോ സിമിയോണിയോ പുതിയ പരിശീലകനായി ടീമിലത്തെണമെന്നാണ് ഉടമയുടെ നിര്‍ബന്ധം. എന്നാല്‍, ഇവരാരും നിലവിലെ സീസണ്‍ അവസാനിക്കുംവരെ ക്ളബ് വിടാനും ഒരുക്കമല്ല.
എങ്കില്‍, പകരക്കാരന്‍ കോച്ചിനെവെച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കുകയെന്നതാവും ചെല്‍സി നീക്കം. രണ്ടാഴ്ചത്തെ അവധിക്കു ശേഷം മൗറീന്യോയുടെ കാര്യത്തില്‍ തീരുമാനമാവുമെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.