സ്പെയിനിനും നെതര്‍ലന്‍ഡ്സിനും ജയം; ഇറ്റലി, ഇംഗ്ളണ്ട് പൊട്ടി
text_fields
ലണ്ടന്‍: യൂറോപ്പിലെ സൗഹൃദ പോരാട്ടങ്ങളില്‍ ബെല്‍ജിയം, ചെക്റിപ്പബ്ളിക്, പോളണ്ട്, സ്പെയിന്‍, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്ക് ജയം. ബെല്‍ജിയം 3-1ന് ഇറ്റലിയെ തോല്‍പിച്ചു. മൂന്നാം മിനിറ്റില്‍ ഇറ്റലി ലീഡ് നേടിയെങ്കിലും മൂന്ന് ഗോള്‍ തിരിച്ചടിച്ച് ബെല്‍ജിയം കളി ജയിച്ചു. യാന്‍ വെര്‍ടൊന്‍ഗെന്‍, കെവിന്‍ ഡി ബ്രൂയിന്‍, മിഷി ബാറ്റ്ഷുയി എന്നിവരുടെ വകയായിരുന്നു ബെല്‍ജിയം ഗോളുകള്‍.
സ്പെയിന്‍ ഇംഗ്ളണ്ടിനെ 2-0ത്തിന് തകര്‍ത്തു. മരിയോ ഗസ്പര്‍ (72), സാന്‍റി കസറോള (84) എന്നിവരുടെ വകയായിരുന്നു സ്പെയിനിന്‍െറ ഗോളുകള്‍ പിറന്നത്. യൂറോകപ്പ് യോഗ്യത നേടാനാകാതെ നാണംകെട്ട നെതര്‍ലന്‍ഡ്സ് വെയ്ല്‍സിനെ 3-2ന് തോല്‍പിച്ച് ആശ്വാസംകൊണ്ടു.
ആര്‍യെന്‍ റോബന്‍െറ ഇരട്ടഗോളാണ് ഓറഞ്ചുപടയെ രക്ഷിച്ചത്. ചെക്റിപ്പബ്ളിക് 4-1ന് സെര്‍ബിയയെയും പോളണ്ട് 4-2ന് ഐസ്ലന്‍ഡിനെയും സ്ലോവാക്യ 3-2ന് സ്വിറ്റ്സര്‍ലന്‍ഡിനെയും നോര്‍തേണ്‍ അയര്‍ലന്‍ഡ്സ് 1-0ത്തിന് ലാത്വിയയെയും ലക്സംബര്‍ഗ് 1-0ത്തിന് ഗ്രീസിനെയും തോല്‍പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.