ബ്ലാസ്റ്റേഴ്സിന് പരിക്ക്
text_fieldsകൊച്ചി: കേരള ബ്ളാസ്റ്റേഴ്സിനെ ദുര്‍വിധി വിട്ടൊഴിയുന്നില്ല. പരിക്കും പരാജയങ്ങളും പുറത്താക്കലും ഭാഗ്യനിര്‍ഭാഗ്യങ്ങളും ഇഴചേര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സാഞ്ചെസ് വാട്ടും ബ്ളാസ്റ്റേഴ്സ് വിട്ടു. അത്ലെറ്റികോ ഡീ കൊല്‍ക്കത്തക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനത്തെുടര്‍ന്നാണ് വാട്ട് ഐ.എസ്.എല്ലിലെ സാന്നിധ്യം അവസാനിപ്പിക്കുന്നത്. നിര്‍ണായക മത്സരങ്ങളിലേക്ക് ബൂട്ട് കെട്ടുന്ന ബ്ളാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകും വാട്ടിന്‍െറ അഭാവം.
ആദ്യ കോച്ച് പീറ്റര്‍ ടെയ്ലര്‍ക്കുകീഴില്‍ പലപ്പോഴും പകരക്കാരന്‍െറ റോളിലായിരുന്നു വാട്ട്. ടെയ്ലറിനുപിന്നാലെ ട്രെവര്‍ മോര്‍ഗനും ടെറി ഫെലാനും വന്നപ്പോള്‍ ബ്ളാസ്റ്റേഴ്സ് ആക്രമണനിരയുടെ തുറുപ്പുശീട്ടായി, ആഴ്സനല്‍ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന ഈ 29കാരന്‍. ക്രിസ് ഡഗ്നലും മുഹമ്മദ് റാഫിയും നിയന്ത്രിക്കുന്ന ആക്രമണനിരയുടെ അല്‍പം പിന്നിലായി തികഞ്ഞ സ്വാതന്ത്ര്യത്തോടെ പത്താം നമ്പര്‍ ജഴ്സിയില്‍ വാട്ട് കളിച്ചുതുടങ്ങി. ടീമിന്‍െറ മുന്നേറ്റവും വേഗവുമെല്ലാം വാട്ടിന്‍െറ പൊസിഷനെ ആശ്രയിച്ചായിരുന്നു. ഗോളടിക്കാന്‍ ഡഗ്നല്‍ മടിച്ചുനിന്ന ആദ്യ റൗണ്ടുകളില്‍ ടീമിന് വിജയം സമ്മാനിച്ചതും വാട്ടിന്‍െറ ബൂട്ടില്‍ പിറന്ന ഗോളുകളോ മുന്നേറ്റങ്ങളോ ആയിരുന്നു. ഒമ്പത് മത്സരങ്ങളില്‍നിന്ന് രണ്ട് ഗോള്‍ നേടി. 15ഓളം ഷോട്ടുകള്‍. ഇരുനൂറിലധികം പാസുകള്‍. മിന്നല്‍വേഗവും കളിമികവും എതിര്‍ ടീമിന്‍െറ കായികമായ ആക്രമണങ്ങളെ പലപ്പോഴും ക്ഷണിച്ചുവരുത്തി. കൊച്ചിയില്‍ 10ന് കൊല്‍ക്കത്തക്കെതിരായ മത്സരത്തിന്‍െറ 35ാം മിനിറ്റിലാണ് എതിര്‍ പ്രതിരോധനിരയെ തകര്‍ക്കാനുള്ള ശ്രമത്തില്‍ പരിക്കേറ്റ് വാട്ട് കളം വിട്ടത്.
വളരെ പ്രതീക്ഷയോടെയത്തെി നിരാശയും അനിശ്ചിതത്വങ്ങളും നിറഞ്ഞ വഴിയിലൂടെ ബ്ളാസ്റ്റേഴ്സ് പത്താം റൗണ്ട് പിന്നിടുമ്പോഴാണ് വാട്ടിന്‍െറ മടക്കം എന്നതും ശ്രദ്ധേയമാണ്. ആദ്യ മത്സരത്തില്‍ നോര്‍ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് സീസണില്‍ നല്ല തുടക്കമിട്ട ബ്ളാസ്റ്റേഴ്സിന് പിന്നീട് തോല്‍വികള്‍ക്കും പരിക്കിനുമൊപ്പം ടീമിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും കൂടി പരിഹാരം തേടേണ്ടിവന്നു. കഴിഞ്ഞ സീസണില്‍ കളിച്ച നിര്‍മല്‍ ഛേത്രിയില്‍ തുടങ്ങിയതാണ് പരിക്കിന്‍െറ കഥ. എന്നാല്‍, നിര്‍മല്‍ ഛേത്രിക്കുപകരം താമസംവിന രാഹുല്‍ ഭേഖെയെ ടീമിലത്തെിക്കാന്‍ കഴിഞ്ഞു. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പ്രധാന പരിശീലകന്‍ പീറ്റര്‍ ടെയ്ലര്‍ക്ക് രാജിവെച്ചൊഴിയേണ്ടിവന്നു. അസിസ്റ്റന്‍റ് കോച്ച് ട്രെവര്‍ മോര്‍ഗനും പിന്നീട് ബ്ളാസ്റ്റേഴ്സ് ഗ്രാസ്റൂട്ട് ലെവല്‍ പരിശീലകന്‍ ടെറി ഫെലാനും പരിശീലക സ്ഥാനത്തത്തെി. പരീക്ഷണങ്ങള്‍ അതിജീവിച്ച് ടീം വിജയവഴി താണ്ടവേ മാര്‍ക്വീ താരം കാര്‍ലോസ് മാര്‍ചേന ടീം വിട്ടു. കടുത്ത പുറം വേദനയത്തെുടര്‍ന്ന്, ഏതാനും മിനിറ്റ് മാത്രം കളത്തിലിറങ്ങിയ മാര്‍ചേന മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാനാകാതെയാണ് ഐ.എസ്.എല്‍ അവസാനിപ്പിച്ചത്.
മാര്‍ക്വീ സ്ഥാനത്തേക്ക് സ്കോട്ടിഷ് താരം ജയിംസ് മക്ഫാഡെനുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ, പ്രതിരോധനിരയിലെ ഗുര്‍വീന്ദര്‍ സിങ് പരിക്കിന്‍െറ പിടിയിലായി. പകരക്കാരനായി ദീപക് കുമാര്‍ മൊണ്ഡലത്തെിയപ്പോള്‍ മാത്രമാണ് ഗുര്‍വീന്ദറിന്‍െറ പരിക്കിന്‍െറ ഗൗരവം പുറംലോകമറിഞ്ഞത്.
പത്താം റൗണ്ട് പൂര്‍ത്തിയാകുംവരെയാണ് ടീമുകള്‍ക്ക് പകരക്കാരെ കണ്ടത്തൊനും കരാര്‍ ഉറപ്പിക്കാനുമുള്ള സമയം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മാര്‍ഷേനക്കും വാട്ടിനും പകരക്കാരെ കണ്ടത്തെുക ടീമിന് കടുത്ത വെല്ലുവിളിയാകും. പ്ളേ ഓഫിലേക്ക് നാല് മത്സരങ്ങളുടെ ദൂരം മാത്രം ശേഷിക്കെ പുതിയ താരത്തെ കണ്ടത്തെി, ടീമിനെ ഒത്തിണക്കാനുള്ള പരീക്ഷണങ്ങള്‍ക്കും സമയമില്ല. മാര്‍ക്വീ താരവും ഒന്നാം നിര സ്ട്രൈക്കറും ഇല്ലാത്ത ടീമായി ബ്ളാസ്റ്റേഴ്സ് സീസണ്‍ അവസാനിപ്പിക്കേണ്ടിവരുമോ എന്നും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.