ജെറാഡും ശാക്കിറയും ബ്ലാക് മെയില്‍ ഭീഷണിയില്‍
text_fieldsമഡ്രിഡ്: സ്പാനിഷ് ഫുട്ബാള്‍ താരം ജെറാഡ് പിക്കിന്‍റേയും കാമുകിയും പോപ്പ് ഗായികയുമായ ശാക്കിറയുടേയും സ്വകാര്യ രംഗങ്ങള്‍ അടങ്ങിയ ടാപ് കൈവശമുണ്ടെന്ന് പറഞ്ഞ് ഇരുവരേയും ബ്ളാക് മെയില്‍ ചെയ്യുന്നതായി ആരോപണം. അഞ്ചു വര്‍ഷമായി ഒരുമിച്ചു കഴിയുന്ന ഇരു സെലിബ്രിറ്റികളുടേയും സ്വകാര്യ രംഗങ്ങളുടെ വീഡിയോ തന്‍െറ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നത് എഫ്.സി ബാഴ്സലോണയുടെ മുന്‍ ജീവനക്കാരന്‍ തന്നെയാണ്. ബാഴ്സലോണയുടെ മധ്യനിര ഡിഫന്‍ഡറാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൂടിയായ ജെറാഡ്. ഈ താര ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ബ്ളാക് മെയില്‍ റിപോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയാറായിട്ടില്ല.
2010 ലോക കപ്പ് ഫുട്ബാളിലെ വക്ക വക്ക എന്ന ഗാനത്തിലൂടെ ലോക പ്രശസ്തയായ ശാക്കിറ കൊളംബിയക്കാരിയാണ്. വക്ക വക്കയുടെ ചിത്രീകരണത്തിനിടെയാണ് ശാക്കിറയും ജെറാഡും കണ്ടുമുട്ടുന്നത്. 2010 ലോക കപ്പ് നേടിയ സ്പെയിന്‍ ടീമില്‍ അംഗമായിരുന്നു ജെറാഡ്.
മറ്റൊരു പ്രശസ്ത സ്പാനിഷ് ഫുട്ബാള്‍ താരവും ബ്ളാക് മെയില്‍ വിവാദത്തിന്‍െറ നിഴലിലാണ്. ഫ്രഞ്ച് ഫുട്ബാളര്‍ മത്തേയു വല്‍ബ്യൂനയുടെ സെക്സ് ടാപ് കൈവശമുണ്ടന്ന് പറഞ്ഞ് ബ്ളാക്മെയില്‍ നടത്തിയ റിയല്‍ മഡ്രിഡ് താരം കരീം ബെന്‍സീമ കോടതിയില്‍ വിചാരണ നേരിടുകയാണ്. കുറ്റം തെളിഞ്ഞാല്‍ ബെന്‍സീമക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാനിടയുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.