Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2015 3:23 PM IST Updated On
date_range 22 Nov 2015 4:02 PM ISTഇംഗ്ലണ്ടിലെ മികച്ച വനിത ഏഷ്യൻ ഫുട്ബാളറായി അദിതി
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലണ്ടിൽ വനിതകളുടെ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മൂന്നു മാസത്തിനകം ഗോൾ കീപ്പർ അദിതി ചൗഹാന് ഇംഗ്ലണ്ടിലെ ഈ വർഷത്തെ മികച്ച ഏഷ്യൻ വനിത ഫുട്ബാൾ താരത്തിനുള്ള പുരസ്കാരം. വെസ്റ്റ് ഹാം ലേഡീസിെൻറ കീപ്പറായ അദിതിയെ 23ാം പിറന്നാൾ ദിനമായ വെള്ളിയാഴ്ചയാണ് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നൽകുന്ന മൂന്നാമത് ഏഷ്യൻ അവാർഡ് വേദിയിൽ പുരസ്കാരവും തേടിയെത്തിയത്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫുൾഹാം എഫ്.സി ലേഡീസിെൻറ ഇന്ത്യൻ താരങ്ങളായ തൻവി ഹാൻസ്, മോണിക ശർമ, ലണ്ടൻ ബാരി ലേഡീസ് എഫ്.സി ക്യാപ്റ്റൻ സബാഹ് മഹ്മൂദ് എന്നിവരെ പിന്തള്ളിയാണ് ഡൽഹിക്കാരിയായ അദിതി മികച്ച താരമായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് അദിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story