കൊടുത്തും കൊണ്ടും റയല്‍
text_fieldsലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ വീണ്ടും ഗോള്‍മഴയുടെ ദിനം. 21 ഗോളുകള്‍ വലകളിലേക്ക് പെയ്തിറങ്ങിയ ഗ്രൂപ് പോരാട്ടദിനത്തില്‍ വമ്പന്മാരായ റയല്‍ മഡ്രിഡ്, പാരിസ് സെന്‍റ് ജെര്‍മെയ്ന്‍, യുവന്‍റസ്, അത്ലറ്റികോ മഡ്രിഡ് എന്നീ ടീമുകള്‍ വിജയപക്ഷത്തായി. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പി.എസ്.വി ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ജയങ്ങളുടെ കരുത്തുമായി അത്ലറ്റികോയും പി.എസ്.ജിയും യുവന്‍റസും, സമനിലയുമായി ബെന്‍ഫിക്കയും അവസാന പതിനാറിലേക്ക് മുന്നേറി.
വിറച്ച് റയല്‍
ബാഴ്സലോണയില്‍നിന്ന് നാലെണ്ണം വാങ്ങി തലകുനിച്ചതിന്‍െറ ക്ഷീണം ചാമ്പ്യന്‍സ് ലീഗില്‍ ഷക്തര്‍ ഡൊണെട്സ്കിന് നാലെണ്ണം കൊടുത്ത് റയല്‍ മഡ്രിഡ് തീര്‍ക്കാനൊരുങ്ങുന്നത് കണ്ട് ആരാധകര്‍ ഒന്ന് ആശ്വസിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിനൊപ്പമായിരുന്നു എതിര്‍ തട്ടകത്തില്‍ റയലിന്‍െറ കുതിപ്പ്. എന്നാല്‍, കളി അവസാന 13 മിനിറ്റിലേക്കത്തെിയപ്പോള്‍ വെടിയും പുകയും റയല്‍ വലയിലായി. ഒടുവില്‍ 4-3ന് കഷ്ടിച്ച് തടിരക്ഷിച്ച് ഗ്രൂപ് എയില്‍ റയല്‍ ‘ആശ്വസിച്ചു’. നേരത്തേ നോക്കൗട്ട് ഉറപ്പിച്ച റയലിന് ജയം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സമ്മാനിച്ചു. 18ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഗോളടിക്ക് തുടക്കമിട്ടു. രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ലൂക മോഡ്രിച്ചും 52ാം മിനിറ്റില്‍ ഡാനിയേല്‍ കര്‍വയാലും ലക്ഷ്യംകണ്ടു. 70ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ രണ്ടാം ഗോളും നേടിയതോടെ ഒരു തകര്‍പ്പന്‍ ഏകപക്ഷീയ ജയം റയല്‍ അരികെ കണ്ടു. എന്നാല്‍, 77ാം മിനിറ്റില്‍ അലക്സ് ടെയ്സെയ്രയിലൂടെ തിരിച്ചടിച്ച ഷക്തറിനായി 83ാം മിനിറ്റില്‍ ഡെന്‍റിനോ രണ്ടാം ഗോളും അടിച്ചു. അഞ്ചു മിനിറ്റിനകം ടെയ്സെയ്രയുടെ രണ്ടാം പ്രഹരവും വന്നതോടെ റയല്‍ ശരിക്കും വിറച്ചു.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മാല്‍മോയെ പാരിസ് സെന്‍റ് ജെര്‍മെയ്ന്‍ 5-0ത്തിന് തകര്‍ത്തു. എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളുകളും പി.എസ്.ജിയുടെ ജയത്തിന് മാറ്റുപകര്‍ന്നു. അഡ്രിയന്‍ റാബിയോട്ട് മൂന്നാം മിനിറ്റില്‍ തുടങ്ങിയ ഗോളടിയില്‍ 14, 68 മിനിറ്റുകളില്‍ ഡി മരിയയും 49ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചും 82ാം മിനിറ്റില്‍ ലൂകാസും പങ്കാളികളായി.
തീരുമാനമാകാതെ യുനൈറ്റഡ്
ഒരു ജയംകൊണ്ട് നോക്കൗട്ടില്‍ എത്താമെന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ മോഹം പി.എസ്.വി ഐന്തോവന്‍ സാധ്യമാകാന്‍ അനുവദിച്ചില്ല. എന്നാല്‍, ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സി.എസ്.കെ.എ മോസ്കോയെ 2-0ത്തിന വോള്‍വ്സ്ബുര്‍ഗ് തോല്‍പിച്ചു. ഗ്രൂപ് സിയില്‍ ഗാലറ്റ്സറെയെ 2-0ത്തിന് തോല്‍പിച്ചാണ് അത്ലറ്റികോ മുന്നേറിയത്. അന്‍േറാണിയോ ഗ്രീസ്മാന്‍െറ ഡബ്ള്‍ (13, 65) രക്ഷയായത്.രണ്ടാം മത്സരത്തില്‍ 2-2ന് അസ്താനയെ പിടിച്ച ബെന്‍ഫിക്കയും നോക്കൗട്ടിലത്തെി. ഗ്രൂപ് ഡിയില്‍ നേരത്തേ നോക്കൗട്ട് യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയെ മരിയോ മന്‍സുകിച്ചിന്‍െറ(18) ഗോളില്‍ 1-0ത്തിനാണ് യുവന്‍റസ് തോല്‍പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.