സാന്‍േറാസ് ഗോളില്‍ ഡല്‍ഹി സെമിയില്‍
text_fieldsഗുവാഹതി: പകരക്കാരനായി കളത്തിലത്തെി സെമിയിലേക്കുള്ള ടിക്കറ്റുറപ്പിച്ച വിജയ ഗോളുമായി ഗുസ്താവോ ഡോസ് സാന്‍േറാസ് മെര്‍മെന്‍റിനി എന്ന ബ്രസീലുകാരന്‍ വീണ്ടും സ്വന്തം വിലയറിയിച്ചു. 88ാം മിനിറ്റില്‍ പിറന്ന ആ സാന്‍േറാസ് ഗോളില്‍ ഡല്‍ഹി ഡൈനാമോസ് നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ 2-1ന് തോല്‍പിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ സെമിയിലത്തെുന്ന രണ്ടാം ടീമായി.
ഐ.എസ്.എല്‍ ആദ്യ സീസണില്‍ കൈയത്തെുംദൂരെ നഷ്ടമായ സെമി ബെര്‍ത്താണ് 12 മത്സരങ്ങളിലെ ആറാം ജയവുമായി ഡല്‍ഹി ഇത്തവണ സുരക്ഷിതമാക്കിയത്. ജയത്തോടെ 21 പോയന്‍റുമായി ഡല്‍ഹി രണ്ടാമതായി. ലീഗില്‍ നാലാമതാണെങ്കിലും ശേഷിക്കുന്ന ഒരു മത്സരം നോര്‍ത് ഈസ്റ്റിന് നിര്‍ണായകമായി. തൊട്ടുപിന്നാലെയുള്ള ചെന്നൈയിനും പുണെ സിറ്റിക്കും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. പുണെക്കെതിരെയാണ് നോര്‍ത് ഈസ്റ്റിന്‍െറ അവസാന മത്സരം.
30ാം മിനിറ്റില്‍ റോബിന്‍ സിങ്ങാണ് ഡല്‍ഹിയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, ഏഴു മിനിറ്റിനകം സെയ്ത്യസെന്‍ സിങ് ഹൈലാന്‍ഡേഴ്സിന്‍െറ മറുപടി ഗോളടിച്ചു. തുടര്‍ന്ന് തകര്‍പ്പന്‍ ആക്രമണമായിരുന്നു ആതിഥേയരായ നോര്‍ത് ഈസ്റ്റ് പുറത്തെടുത്തത്. ഡല്‍ഹി കീപ്പര്‍ ഡബ്ളസ് നിരവധി തവണ പരീക്ഷിക്കപ്പെട്ടപ്പോള്‍ പതറാതിരുന്ന പ്രതിരോധവും സന്ദര്‍ശകര്‍ക്ക് മുതല്‍ക്കൂട്ടായി.
ആക്രമണത്തില്‍ ഡല്‍ഹിയും മോശമാക്കാതിരുന്നതോടെ മലയാളി ഗോളി ടി.പി. രഹനേഷിനും പിടിപ്പതുപണിയായി. 58ാം മിനിറ്റിലാണ് ഡോസ് സാന്‍േറാസ് ഇറങ്ങിയത്. ഒടുവില്‍, 88ാം മിനിറ്റില്‍ സാന്‍േറാസിന്‍െറ ബൂട്ടില്‍നിന്ന് പറന്ന ലോങ് റെയ്ഞ്ച് രഹനേഷിന്‍െറ കോട്ടപൊട്ടിച്ച് വലയിലേക്ക് തുളഞ്ഞപ്പോള്‍ തങ്ങളുടെ ടീമിന്‍െറ പ്രചോദനമായി ആര്‍ത്തുവിളിച്ചുകൊണ്ടിരുന്ന പതിനായിരങ്ങള്‍ ഗാലറിയില്‍ സ്തബ്ധരായി. നിമിഷങ്ങള്‍ക്കകം ഡല്‍ഹിയുടെ ജയം പ്രഖ്യാപിച്ച് ലോങ് വിസിലും മുഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.