യൂറോ കിക്കോഫിന് 60 നാള്‍
text_fieldsപാരിസ്: യൂറോപ്യന്‍ ഫുട്ബാളിലെ പുതു ചാമ്പ്യന്മാരുടെ പോരട്ടമായ യൂറോകപ്പിന് പന്തുരുളാന്‍ ഇനി 60 നാളുകള്‍. ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന യൂറോകപ്പിനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിലാണ് ആതിഥേയരായ ഫ്രാന്‍സെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക യൂറോപ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനു തന്നെ തലവേദനയാവുന്നു.
കഴിഞ്ഞ നവംബറില്‍ പാരിസിലും, മാര്‍ച്ചില്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലും നടന്ന ഭീകരാക്രമണം ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്നതും ഫ്രാന്‍സ് വേദിയാവുന്ന യൂറോകപ്പിനെയാണ്. യൂറോപ്പിലെ 24 ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ടീമുകളിലായത്തെുന്നത് ലോകഫുട്ബാളിലെ സൂപ്പര്‍ താരങ്ങള്‍. വിവിധ രാജ്യങ്ങളില്‍നിന്നായി കാണികളും ഒഫീഷ്യലുകളും ഒഴുകിയത്തെുമ്പോള്‍ പഴുതടച്ച സുരക്ഷ ഒരുക്കാനുള്ള കഠിന ശ്രമത്തിലാണ് ഫ്രാന്‍സും യൂറോപ്യന്‍ യൂനിയനും യുവേഫയുമെല്ലാം.
യോഗ്യതാ റൗണ്ടിലെ ജീവന്മരണ പോരാട്ടം കഴിഞ്ഞ് ടിക്കറ്റുറപ്പിച്ച് 24 ടീമുകളെല്ലാം സന്നാഹ മത്സരങ്ങളുമായി തിരക്കിട്ട ഒരുക്കങ്ങളിലാണ്. കിരീടപ്രതീക്ഷയിലുള്ള ലോകചാമ്പ്യന്മാരായ ജര്‍മനി, മുന്‍ യൂറോചാമ്പ്യന്മാരായ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ഫേവറിറ്റുകളായ ഇംഗ്ളണ്ട്, ബെല്‍ജിയം എന്നിവരെല്ലാം സന്നാഹത്തിരക്കിലാണിപ്പോള്‍. ചാമ്പ്യന്‍ഷിപ്പിനുള്ള അന്തിമ ടീമിനെ മേയ് മാസത്തോടെ പ്രഖ്യാപിക്കും. ടൂര്‍ണമെന്‍റ് കിക്കോഫിന് 10 ദിവസം മുമ്പ് 23 അംഗ ടീം പ്രഖ്യാപിക്കാനാണ് യുവേഫ നിര്‍ദേശം. ആറ് ഗ്രൂപ്പുകളിലായാണ് ആദ്യ റൗണ്ട് മത്സരം. ഗ്രൂപ് ജേതാക്കളും റണ്ണറപ്പും പ്രീക്വാര്‍ട്ടറില്‍ നേരിട്ട് ഇടം നേടും. മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലത്തെും. ജൂലൈ 10ന് സെന്‍റ് ഡെനിസിലെ ഫ്രഞ്ച് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ഭീതിയകറ്റാന്‍ മോക് ഡ്രില്ലുകള്‍
നവംബര്‍ 13ന് 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരവാദത്തിന്‍െറ നടുക്കം പാരിസുകാരില്‍നിന്ന് ഇന്നും മാറിയിട്ടില്ല. പക്ഷേ, ഇപ്പോഴും നഗരത്തിലെ ആള്‍ക്കൂട്ടത്തിനിടയിലും സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഫാന്‍സോണിലും ഇടക്കിടെ ചെറു പൊട്ടിത്തെറികളുണ്ടാവും. രക്തംചിന്താത്ത ‘സ്ഫോടനങ്ങളുടെ’ ആശങ്ക പക്ഷേ, മിനിറ്റുകള്‍ക്കുള്ളില്‍ ആശ്വാസത്തിലേക്ക് വഴിമാറും.
യൂറോകപ്പ് സുരക്ഷാ ക്രമീകരണത്തിന്‍െറ ഭാഗമായി സൈന്യവും പൊലീസും ചേര്‍ന്ന് നടക്കുന്ന മോക് ഡ്രില്ലുകളാണ് നഗരത്തിലെല്ലായിടത്തും. ആക്രമണങ്ങളെ എങ്ങനെ നേരിടാമെന്ന സുരക്ഷാ സേനയുടെ പരിശീലനങ്ങള്‍. കാണികള്‍ കൂടുതലത്തെുന്ന ഫാന്‍സോണുകളില്‍ സുരക്ഷ കര്‍ശനമാക്കാനാണ് ശ്രമം. 2012ലെ യുക്രെയ്ന്‍-പോളണ്ട് യൂറോ കപ്പില്‍ 70 ലക്ഷം പേര്‍ ഫാന്‍സോണില്‍ മാത്രമത്തെിയതായാണ് കണക്കുകള്‍.
ഫ്രാന്‍സില്‍ ഇത് ഇരട്ടിയാവാനാണ് സാധ്യത. സ്റ്റേഡിയത്തെക്കാള്‍ ആക്രമണ സാധ്യതയുള്ള ഫാന്‍സോണില്‍ അത്യാധുനിക സുരക്ഷാസംവിധാനങ്ങളുമായാണ് ഫ്രാന്‍സ് ഒരുങ്ങുന്നത്. രാസ ആക്രമണത്തെ ചെറുക്കുന്നതിനുള്ള പരിശീലത്തിനായി കഴിഞ്ഞ ദിവസം മോക് ഡ്രില്ലും നടത്തി.
പാരിസ് ആക്രമണത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയ സുരക്ഷാ അടിയന്തരാവസ്ഥ മേയ് 26 വരെ നീട്ടി. 51മത്സരങ്ങളുടെ സുരക്ഷക്കായി 10,000 സുരക്ഷാ ജീവനക്കാരെ കൂടി വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസന്യൂവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.