ഹാട്രിക്കടിച്ച് ക്രിസ്റ്റ്യാനോ; റയൽ സെമിയിൽ- വിഡിയോ
text_fieldsമഡ്രിഡ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത് മാത്രമായിരുന്നു ഇന്നലത്തെ സാൻറിയാഗോ ബെർന്‍റബ്യുവിൻെറ രാത്രി. ആത്മവിശ്വാസക്കൊടുമുടിയേറി ഫോക്സ്വാഗണ്‍ അറീനയിലിറങ്ങി നിലംതൊടാതെ പൊട്ടിയ റയല്‍ മഡ്രിഡ് നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ മിന്നും ഹാട്രിക്കിൽ ചാമ്പ്യൻ് ലീഗിൻെറ സെമിയിലേക്ക് മുന്നേറി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ ജര്‍മന്‍ വാഹനനിര്‍മാതാക്കളുടെ ടീമായ വോള്‍ഫ്സ്ബുര്‍ഗിനെ 3-0നാണ് റയൽ തോൽപിച്ചത്. ജര്‍മനിയില്‍ നടന്ന ആദ്യപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് അട്ടിമറിക്കപ്പെട്ടിരുന്നു. ഇരുപാദങ്ങളിലുമായി 3- 2 എന്ന സ്കോറിനാണ് റയൽ വിജയക്കൊടി നാട്ടിയത്.
15', 17', 77' മിനിട്ടുകളിലാണ് ക്രിസ്റ്റ്യാനോ ജർമൻ വല കുലുക്കിയത്. ക്ലോസ് റേഞ്ച് ഫിനിഷിലൂടെയും ഹെഡറിലൂടെയും ആദ്യ പകുതിയിൽ റോണോ സ്കോർ സമനിലയിലെത്തിച്ചിരുന്നു. 90 സെക്കൻറിലായിരുന്നു റോണോ രണ്ട് ഗോൾ നേടിയത്. 77ാം മിനിട്ടിൽ അതിമനോഹരമായ ഫ്രീകിക്കിലൂയാണ് റൊണാൾഡോ വിജയഗോൾ നേടിയത്. ഗാലറിയിലത്തെി നിലക്കാത്ത ആരവം മുഴക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണികളോട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് നീതി പുലർത്തുന്ന പ്രകടനമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പുറത്തെടുത്തത്.
എൽക്ലാസിക്കോയിൽ ബാഴ്സലോണയെ നിലംപരിശാക്കിയതിന്‍െറ ആവേശത്തിലായിരുന്നു ഒരാഴ്ചമുമ്പ് റയല്‍ വോള്‍ഫ്സ്ബുര്‍ഗിലത്തെിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ എണ്ണംപറഞ്ഞ രണ്ടു ഗോളില്‍ പൂട്ടിക്കെട്ടിയ വോള്‍ഫ്സ്ബുര്‍ഗ് ഫോക്സ്വാഗണ്‍ അറീനയില്‍ ചാമ്പ്യന്‍പടയെ തലയുയര്‍ത്താന്‍ അനുവദിച്ചില്ല. നാണക്കേടിന്‍െറ ഭാരവുമായി നാട്ടിലത്തെിയ റയല്‍ എല്ലാം മറന്നാണ് സ്വന്തം ഗ്രൗണ്ടിലിറങ്ങിയത്.
ലണ്ടനിൽ നടന്ന മറ്റൊരു പോരാട്ടത്തിൽ പാരിസ് സെന്‍റ് ജെര്‍മയ്നെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റിയും സെമിയിലെത്തി. 76ാം മിനിറ്റിൽ ഡി ബ്ര്യുനെയാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിൽ നിന്നുമായി സിറ്റി 3-2 എന്ന സ്കോറിന് യൂറോപ്പിൻെറ ചാമ്പ്യൻപോരാട്ടത്തിൻെറ സെമിയിലേക്ക് പ്രവേശിച്ചു. പാരിസില്‍ നടന്ന ആദ്യ പാദത്തില്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ പി.എസ്.ജിയോട് സിറ്റി 2-2ന് സമനില വഴങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.