Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിന്...

ബ്രസീലിന് വിജയത്തുടക്കം

text_fields
bookmark_border
ബ്രസീലിന് വിജയത്തുടക്കം
cancel
റിയോ: സംഗതി ഒളിമ്പിക്സാണ്, പോരാത്തതിന് ഫുട്ബാളും. എങ്കിലും ആളുകുറഞ്ഞ ഗാലറിക്ക് മുന്നില്‍ മത്സരങ്ങള്‍ക്ക് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം. ചൈനയെ 3-0ത്തിനാണ് മഞ്ഞപ്പെണ്‍കൊടികള്‍ കീഴടക്കിയത്. മോണിക്ക, ആന്ദ്രേസാ ആല്‍വേസ്, ക്രിസ്റ്റൈന്‍ എന്നിവരാണ് വലകുലുക്കിയത്. 60,000ത്തിലേറെ കാണികള്‍ക്ക് ഇരുന്ന് കളികാണാവുന്ന ഒളിമ്പിക് സ്റ്റേഡിയം മുക്കാലും കാലിയായിരുന്നു. ലണ്ടനില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബ്രസീല്‍ ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് പന്തുതട്ടുന്നത്. മറ്റ് മത്സരങ്ങളില്‍ ജര്‍മനി 6-1ന് സിംബാബ്വെയെ തകര്‍ത്തു. യു.എസ്.എ 2-0ത്തിന് ന്യൂസിലന്‍ഡിനെയും കാനഡ 2-0ത്തിന് ആസ്ട്രേലിയയെയും ഫ്രാന്‍സ് 4-0ത്തിന് കൊളംബിയയെയും മറികടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story