പുതുചരിത്രം സമ്മാനിച്ച് നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
text_fieldsറിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ ഫുട്ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ബ്രസീലിെൻറ ഇതിഹാസ താരം നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. 2014 ഫുട്ബാൾ ലോകകപ്പിൽ ജർമനിയോടേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്തായിരുന്നു സ്ഥാനം ഒഴിഞ്ഞത്. 2014 സെപ്തംബറിലായിരുന്നു നെയ്മർ ആദ്യമായി ബ്രസീലിെൻറ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അതിന് ശേഷം ഒളിമ്പിക്സ് ടീമിനെ നയിക്കാൻ വീണ്ടും ബ്രസീൽ കോച്ച് റൊഗീരിയോ മെക്കാള നെയ്മറിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ലോകകപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെ നേടിയ ബ്രസീല്‍ ടീമിന് ഒളിമ്പിക്സ് സ്വര്‍ണം മാത്രമായിരുന്നു അന്യമായിരുന്നത്. ഫുട്ബാളിനെ അത്രമേല്‍ പ്രണയിക്കുകയും ലോകകപ്പ് ഉള്‍പ്പെടെ എല്ലാ പ്രധാന കിരീടങ്ങളും ഷോകേസിലെത്തിക്കുകയും ചെയ്ത കാനറികള്‍ക്ക് ഒളിമ്പിക്സ് കിരീടവും സമ്മാനിച്ചാണ് 24കാരനായ നെയ്മർ നായക സ്ഥാനം ഒഴിയുന്നത്.
ഏറ്റവും വേദനിപ്പിച്ച തോല്‍വികള്‍ കാനറികൾ നേരിട്ടത് സ്വന്തം കളിമുറ്റത്തായിരുന്നു. രണ്ടു തവണ ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോഴും കിരീടം പുറംനാട്ടിലേക്ക് പോകുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കേണ്ടി വന്നവരാണവര്‍ -1950ലും 2014ലും. രണ്ട് വർഷം കഴിഞ്ഞ് 2016ൽ കാനറികൾക്ക് സന്തോഷിക്കാൻ വക നൽകിയാണ് ഇരുപത്തിനാലുകാരെൻറ പടിയിറക്കം.
ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ഒരു ബഹുമാനിക്കുന്ന പദവിയാണ്. എന്നാല്‍ ഇനി ഞാന്‍ ആ സ്ഥാനത്തേക്കില്ല. ഇപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് വിമര്‍ശനങ്ങളെ വിഴുങ്ങാം'. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് നെയ്മറിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.