നാഗ്ജി സ്വപ്നം യാഥാര്‍ഥ്യമാക്കി മൊണ്ട്യാല്‍ സ്പോര്‍ട്സ്
text_fieldsകോഴിക്കോട്: കോഴിക്കോടിന്‍െറ കളിയാവേശത്തിലേക്ക് കടലിരമ്പം തീര്‍ത്ത് കാല്‍പന്ത് കളിയുടെ വിസ്മയച്ചെപ്പ് തുറന്ന ബ്രസീലിന്‍െറ സൂപ്പര്‍ താരം റൊണാള്‍ഡീന്യോ വന്നു പോയി. രണ്ടു പതിറ്റാണ്ടിന്‍െറ ഇടവേള കഴിഞ്ഞു വിരുന്നത്തെുന്ന നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കാത്തിരിപ്പിന്‍െറ ഒമ്പതുനാള്‍ കൂടി.
മലയാളിയുടെ ഫുട്ബാള്‍ ഓര്‍മകളില്‍ മായാത്തമുദ്ര തീര്‍ത്ത ഏറ്റവും പഴയ ടൂര്‍ണമെന്‍റ് ഇനിയില്ല എന്ന് കരുതിയേടത്താണ് അവിശ്വസനീയമായ ഈ പുനര്‍ജനി. അതും ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡീന്യോ കൊളുത്തിവിട്ട ആവേശത്തില്‍ ഏഴു അന്താരാഷ്ട്ര ടീമുകളുടെ സാന്നിധ്യം. ജിദ്ദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, കാല്‍പന്തു കളിയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച വി.പി. ഹിഫ്സുര്‍ റഹ്മാന്‍െറയും കൂട്ടുകാരുടെയും ആത്മാര്‍ഥ ശ്രമത്തിന്‍െറ ഫലമാണ് നാഗ്ജിയുടെ തിരിച്ചുവരവിന് കാരണക്കാരായ മൊണ്ട്യാലിന്‍െറ രൂപവത്കരണം. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജയിച്ച് നാഗ്ജി വീണ്ടുമത്തെുമ്പോള്‍ മലയാളിയുടെ കളിക്കമ്പത്തിന് ഈ നേട്ടം സമര്‍പ്പിക്കാനാണ് സംഘാടകരുടെ ഇഷ്ടം.
നൈനാന്‍ വളപ്പ് പരിസരത്ത് താമസിച്ച യങ് ചാലഞ്ചേഴ്സിന്‍െറ പഴയ പടക്കുതിര ഹസന്‍ ഘോഷിന്‍െറ മകന്‍െറ സിരകളില്‍ ഫുട്ബാള്‍ അലിഞ്ഞു ചേര്‍ന്നത് യാദൃശ്ചികമാവില്ല. സെവന്‍സ് ടൂര്‍ണമെന്‍റുകളിലെ സ്ഥിരസാന്നിധ്യമായ ഹിഫ്സുര്‍റഹ്മാന്‍ ജീവിതമാര്‍ഗം തേടി സൗദിയിലത്തെിയപ്പോഴും കളിയെ കൈവിട്ടില്ല. 1995ല്‍ രൂപമെടുത്ത സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ജിദ്ദയില്‍ എല്ലാവര്‍ഷവും ഫുട്ബാള്‍ ലീഗ് നടത്തിയപ്പോള്‍ കളിക്കാരനായും സംഘാടകനായും ഒപ്പമുണ്ടായിരുന്നു ഹിഫ്സുര്‍റഹ്മാന്‍. എന്നാല്‍, 2007ല്‍ നിലച്ചു പോയ ടൂര്‍ണമെന്‍റ് 2010ല്‍ പുനരാരംഭിക്കുമ്പോള്‍ ഹിഫ്സുര്‍റഹ്മാനായിരുന്നു സംഘടനയുടെ തലപ്പത്ത്. ഇപ്പോള്‍ നാല് ഡിവിഷനുകളിലായി ഇന്ത്യക്കാരുടെ ലീഗ് പുരോഗമിക്കുമ്പോഴാണ് സ്വന്തം നാട്ടില്‍ നിലച്ചു പോയ നാഗ്ജിക്ക് ജീവന്‍ നല്‍കുന്നതിനെക്കുറിച്ച് ഇവര്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബാള്‍ കണ്ട് പരിചയിച്ച മലയാളിക്ക് അത്തരമൊരു ടൂര്‍ണമെന്‍റ് എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ ഉട്ട്യോപ്യന്‍ സ്വപ്നമെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. വിദേശ ടീമുകളെ കളിപ്പിക്കാന്‍ ആവശ്യമായ മൈതാനവും പരിശീലന ഗ്രൗണ്ടും ഇല്ലാത്തത് തുടക്കത്തില്‍ തടസ്സമായി. ദേശീയ ഗെയിംസിന് കോര്‍പറേഷന്‍ സ്റ്റേഡിയം നവീകരിച്ചതോടെ വീണ്ടും ആവേശമായി. നാഗ്ജി ഒരു സംഭവമാക്കാന്‍ ലോക ഫുട്ബാളിലെ മുന്തിയ ടീമുകള്‍ക്ക് പിറകെയായിരുന്നു അവര്‍. ഒടുവില്‍ കളിയഴകിന് കേളികേട്ട ലാറ്റിനമേരിക്കന്‍ ശക്തികളുടെ കൊച്ചു പട തന്നെയത്തെുന്നു കോഴിക്കോട്ട്.
തിരക്കേറിയ ജോലിക്കിടയില്‍ ഫുട്ബാളിന് വേണ്ടി ഓടിനടക്കുന്ന കൂട്ടായ്മക്ക് ഒന്നേ പറയാനുള്ളൂ. നഷ്ടമാവുന്ന കളി പെരുമ വീണ്ടെടുക്കണം. അതിനുവേണ്ടി ആത്മാര്‍ഥമായ പരിശ്രമമുണ്ടാവണം. ഹിഫ്സുര്‍റഹ്മാനൊപ്പം വൈസ് ചെയര്‍മാന്‍ അബ്ദുര്‍റഹ്മാന്‍ അമ്പലപ്പള്ളിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അംജദ് ഹുസൈന്‍ കോട്ടയുമടങ്ങുന്ന സംഘം അതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.