സുവാരസ് നാല്, മെസ്സി മൂന്ന്: വലൻസിയയെ ഗോളിൽ മുക്കി ബാഴ്സ
text_fieldsബാഴ്സലോണ: ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ബാഴ്സലോണക്കായി മത്സരിച്ച് ഗോളടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ വലന്‍സിയയുടെ വലയില്‍വീണത് ഏഴു തുളകള്‍. തുന്നിക്കെട്ടാന്‍പോലുമാകാത്ത മുറിവുമായി വലന്‍സിയ ന്യൂകാംപില്‍നിന്ന് മടങ്ങുമ്പോള്‍ രണ്ടാം പാദം ബാക്കിനില്‍ക്കത്തെന്നെ സ്പാനിഷ് കിങ്സ് കപ്പ് സെമിഫൈനലിന് തീരുമാനമായി. മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജയം പതിച്ചെടുത്ത നിലവിലെ ചാമ്പ്യന്മാര്‍ ഇത്തവണ കിരീടം പ്രതിരോധിക്കാന്‍ ഫൈനലില്‍ ഇടംപിടിക്കുമെന്ന് ആദ്യപാദ സെമിയില്‍തന്നെ ഉറപ്പിച്ചു. ജയത്തിന്‍െറ ക്രെഡിറ്റ് മുഴുവന്‍ ഓരോ ഹാട്രിക്കുകളുമായി മെസ്സിയും സുവാരസും വീതിച്ചെടുത്തു. മെസ്സി മൂന്നു ഗോളില്‍ ഒതുങ്ങിയപ്പോള്‍ സുവാരസിന്‍െറ വേട്ട നാലിലത്തെിനിന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെയ്മര്‍ എടുത്ത പെനാല്‍റ്റി പാഴായില്ലായിരുന്നെങ്കില്‍ ബാഴ്സയുടെ ജയം എട്ടു ഗോളുകളുടെ കണക്കിലത്തെുമായിരുന്നു.
ഏഴാം മിനിറ്റില്‍ വലകുലുക്കല്‍ തുടങ്ങിയ സുവാരസ് 12ാം മിനിറ്റില്‍ ആതിഥേയരുടെ ലീഡ് 2-0മാക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ 29ാം മിനിറ്റില്‍ ഗോളടിതുടങ്ങിയ മെസ്സി, സുവാരസുമായുള്ള ‘മത്സരത്തിന്’ തുടക്കം കുറിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്കോര്‍ നില നാലിലേക്ക് ഉയര്‍ത്താനുള്ള അവസരം നെയ്മര്‍ക്ക് മുതലാക്കാനാകാതെ പോയതോടെ നാലാം ഗോള്‍ ആഘോഷിക്കാന്‍ കറ്റാലന്‍ കാണികള്‍ 58ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം. വലന്‍സിയക്കാകട്ടെ ഷ്കോദ്രന്‍ മുസ്തഫിയെ ചുവപ്പുകാര്‍ഡില്‍ നഷ്ടമായതിന്‍െറ തിരിച്ചടികൂടി വന്നുചേരുകയും ചെയ്തു.
രണ്ടാം പകുതിയില്‍ തിരിച്ചത്തെിയപ്പോള്‍ മെസ്സിയുടെ ബൂട്ടിനായിരുന്നു ആദ്യം മൂര്‍ച്ചയേറിയത്. 58, 74 മിനിറ്റുകളില്‍ വലയില്‍ തീതുപ്പിയ മെസ്സിതന്നെ ആദ്യം ഹാട്രിക് സ്വന്തമാക്കി. വലന്‍സിയയുടെ നെഞ്ചില്‍ 0-5ത്തിന്‍െറ വീഴ്ചയും. അതുകൊണ്ടും മതിവരാതെ നിറഞ്ഞാടിയ സുവാരസിന്‍െറ ഹാട്രിക് തികച്ച പ്രഹരങ്ങളിലൂടെ (74', 88') ബാഴ്സ 7-0 എന്ന അനിഷേധ്യ ലീഡിലേക്കത്തെി. വലന്‍സിയക്കെതിരായ ജയം എല്ലാ ടൂര്‍ണമെന്‍റുകളിലുമായി കഴിഞ്ഞ 13 മത്സരങ്ങളിലെ ബാഴ്സയുടെ 12ാം ജയമാണ്. അപരാജിത കുതിപ്പ് 27 മത്സരങ്ങളുമായി. ഫെബ്രുവരി 11നാണ് രണ്ടാം പാദ സെമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.