സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വി
text_fieldsഗുവാഹതി: സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായതിന്‍െറ ഗമയുമായി ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ പുരുഷ ഫുട്ബാള്‍ ടീമിന് തോല്‍വി.
ഗ്രൂപ് ‘എ’യിലെ മത്സരത്തില്‍ ശ്രീലങ്ക 1-0ത്തിനാണ് ആതിഥേയരെ തലകുനിപ്പിച്ചത്. ആദ്യപകുതിയില്‍ നേടിയ ഗോളിലായിരുന്നു ലങ്കന്‍ ടീമിന്‍െറ ജയം. കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാന്‍ നയിച്ച ഇന്ത്യന്‍ ടീമിന്‍െറ വലകാക്കാന്‍ മലയാളി ടി.പി. രഹിനേഷാണ് ഇറങ്ങിയത്. 23 വയസ്സിന് താഴെയുള്ള താരങ്ങള്‍ക്കൊപ്പം മൂന്നു മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്താനുള്ള അവസരമുണ്ടായിട്ടും റൗലിന്‍ ബോര്‍ഗസിനെ മാത്രമാണ് കോച്ച് ടീമിലെടുത്തത്. സുമീത് പാസിയും ഹോളിചരന്‍ നര്‍സറിയും മുന്നേറ്റത്തിലിറങ്ങി. എന്നാല്‍, 14ാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി കിട്ടി. ലങ്കന്‍ ക്യാപ്റ്റന്‍ എം.സി. റിനസ് ഫ്രീകിക്കിലൂടെ ഇന്ത്യന്‍ വലയില്‍ പന്തത്തെിച്ചു. ഏതാനും അര്‍ധാവസരങ്ങള്‍ സൃഷ്ടിച്ചതല്ലാതെ ലക്ഷ്യത്തിലേക്ക് പന്തുതട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു ആതിഥേയ മുന്നേറ്റം ‘മത്സരിച്ചത്’.10ന് നടക്കുന്ന മത്സരത്തില്‍ മാലദ്വീപാണ് ഇന്ത്യയുടെ അടുത്ത എതിരാളി. മാലദ്വീപുകാരെ തോല്‍പിച്ചാല്‍ മാത്രമേ സെമിഫൈനലിലേക്ക് കടക്കാന്‍ കഴിയൂ.
ഞായറാഴ്ച ഷില്ളോങ്ങില്‍ വനിതാ ഫുട്ബാളിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ളാദേശിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.