സാഫിൽ ഇന്ത്യൻ സ്വര്‍ണനേട്ടം നൂറ് കടന്നു
text_fieldsഗുവാഹതി: പതക്കത്തിളക്കത്തില്‍ മിന്നുന്ന ഇന്ത്യ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമികവില്‍ സെഞ്ച്വറി പിന്നിട്ടു. ഗെയിംസിന്‍െറ ചരിത്രത്തില്‍ ആയിരം സ്വര്‍ണമെഡലെന്ന അപൂര്‍വനേട്ടവും സ്വന്തംപേരിലായി. 117 സ്വര്‍ണവും 61 വെള്ളിയും 16 വെങ്കലവുമായി 194 മെഡലുകളാണ് ഇന്ത്യക്കുള്ളത്. 24 സ്വര്‍ണവും 46 വെള്ളിയും 63 വെങ്കലവുമാണ് ലങ്കയുടെ പേരിലുള്ളത്. കഴിഞ്ഞ 11 ഗെയിംസുകളില്‍ 900 സ്വര്‍ണമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ബുധനാഴ്ച ടെന്നിസിലും ഷൂട്ടിങ്ങിലും നീന്തലിലുമടക്കം ഇന്ത്യ സ്വര്‍ണം വാരി.അത്ലറ്റിക്സിന്‍െറ രണ്ടാം ദിനം പുരുഷന്മാരുടെ പോള്‍വാള്‍ട്ടിലും 800 മീറ്ററിലും 4-100 മീറ്റര്‍ ഇരു വിഭാഗം റിലേയിലുമൊഴികെ സ്വര്‍ണമെല്ലാം ആതിഥേയരുടെ പേരിലായി.
പുരുഷന്മാരുടെ 10000 മീറ്ററില്‍ വയനാട്ടുകാരന്‍ ടി. ഗോപി റെക്കോഡോടെ സ്വര്‍ണം നേടി. മയൂഖ ജോണി ട്രിപ്ള്‍ജംപ് സ്വര്‍ണത്തോടെ ഡബ്ളടിച്ചു. 110 ഹര്‍ഡ്ല്‍സില്‍ ജെ. സുരേന്ദര്‍, 400 മീറ്റില്‍ ആരോക്യ രാജീവ്, ജാവലിന്‍ത്രോയില്‍ നീരജ് ചോപ്ര, ഡിസ്കസ് ത്രോയില്‍ അര്‍ജുന്‍, ലോങ്ജംപില്‍ അങ്കിത് ശര്‍മ, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഗായത്രി, ഹൈജംപില്‍ സഹന കുമാരി, 400 മീറ്ററില്‍ എം.ആര്‍. പൂവമ്മ എന്നിവരാണ് അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ ലങ്കയുടെ ശന്തരുവനും പുരുഷ-വനിതാ 4-100 മീറ്റര്‍ റിലേയിലും ലങ്കന്‍ എ ടീമും സ്വര്‍ണം നേടി. പത്ത് സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമാണ് ബുധനാഴ്ച ട്രാക്കിലെയും ഫീല്‍ഡിലെയും മുതല്‍ക്കൂട്ട്. ഇതോടെ15 സ്വര്‍ണവും 13 വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യ അത്ലറ്റിക്സില്‍ നിന്ന് ആകെ മെഡല്‍പ്പട്ടികയിലേക്ക് സമ്മാനിച്ചത്. ആദ്യദിനം നാല് റെക്കോഡുകളാണ് പിറന്നത്. ഗോപിക്ക് പുറമേ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും റെക്കോഡിനുടമയായി.
ഇരട്ടപ്പൊന്നുകള്‍
ഹര്‍ഡ്ല്‍സിലെ ഇരട്ട സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ജെ. സുരേന്ദര്‍, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഗായത്രി എന്നിവര്‍ സ്വര്‍ണവും (13.83) മലയാളി താരം കെ.വി സജിത വെള്ളിയും (14.26) നേടി. 400 മീറ്ററിലും ഇരട്ട സ്വര്‍ണത്തിലേക്കാണ് ഓടിയത്.ആരോക്യ രാജീവ് 46.23 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഈ തമിഴ്നാട്ടുകാരനൊപ്പം മാസങ്ങളായി പരിശീലിക്കുന്ന സര്‍വീസസിന്‍െറ മലയാളി താരം കുഞ്ഞിമുഹമ്മദ് മാത്രമാണ് അല്‍പമെങ്കിലും വെല്ലുവിളിയുയര്‍ത്തി വെള്ളി നേടിയത്. വനിതകളില്‍ ശ്രീലങ്കയുടെ ചന്ദ്രിക സുഭാഷിണി രസനായകെയുടെ പോരാട്ടം അതിജീവിച്ചാണ് ഇന്ത്യന്‍ അത്ലറ്റിക് ടീം ക്യാപ്റ്റന്‍ എം.ആര്‍. പൂവമ്മ 400 മീറ്ററില്‍ ജേത്രിയായത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലണിഞ്ഞ ചന്ദ്രിക സുഭാഷിണിയായിരുന്നു 300 മീറ്റര്‍ വരെ മുന്നില്‍. അവസാന കുതിപ്പിലാണ് പൂവമ്മ മുന്നിലത്തെിയത്. സമയം 54.1 സെക്കന്‍ഡ്.
റെക്കോഡിനൊപ്പം നീരജ്
കഴിഞ്ഞ മാസം പട്യാലയില്‍ നടന്ന അന്തര്‍സര്‍വകലാശാല അത്ലറ്റിക്സില്‍ 81.04 മീറ്ററോടെ ജാവലിന്‍ ത്രോയില്‍ ലോക ജൂനിയര്‍ റെക്കോഡ് എറിഞ്ഞിട്ട നീരജ് ചോപ്ര അതിലും മികച്ച പ്രകടനമാണ് ഗുവാഹതിയില്‍ നടത്തിയത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ രജീന്ദര്‍ സിങ് എറിഞ്ഞ 82.23 മീറ്റര്‍ എന്ന ദേശീയ റെക്കോഡിനൊപ്പമത്തെിയാണ് നീരജ് നിറഞ്ഞുനിന്നത്. വനിതകളുടെ ഹൈജംപില്‍ സീനിയര്‍ താരം സഹന കുമാരി 1.78 മീറ്ററോടെയാണ് ഒന്നാമതായത്. ദൂരം 1.75 മീറ്റര്‍. ഇന്ത്യയുടെ യുവതാരം സ്വപ്ന ബര്‍മനും ഇതേ ഉയരം താണ്ടിയെങ്കിലും കുറഞ്ഞ അവസരത്തിന്‍െറ ആനുകൂല്യത്തിലാണ് ലങ്കന്‍ താരത്തിന് വെള്ളി കിട്ടിയത്. പുരുഷന്മാരുടെ ലോങ്ജംപില്‍ ഇന്ത്യന്‍ പോരാട്ടത്തില്‍ അങ്കിത് ശര്‍മയാണ് മുന്നിലത്തെിയത്. 7.89 മീറ്ററാണ് ഈ ഡല്‍ഹിക്കാരന്‍ ചാടിയത്. ദേശീയ റെക്കോഡ് ജേതാവ് കെ. പ്രേംകുമാര്‍ 7.62 മീറ്ററോടെ വെള്ളിയിലൊതുങ്ങി. ഡിസ്കസ്ത്രോയില്‍ അര്‍ജുന്‍ 57.21 മീറ്ററാണ് എറിഞ്ഞത്. ഫുട്ബാളില്‍ രണ്ടിനെതിരെ മൂന്നു ഗോളിന് ഇന്ത്യ മാല്‍ഡീവ്സിനെ പരാജയപ്പെടുത്തി.
നീന്തലിലും ഇന്ത്യ
മലയാളി താരം പി.എസ്. മധുവടങ്ങിയ ടീം 4-100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഒന്നാമതായി. മധുവിന്‍െറ മൂന്നാം സ്വര്‍ണമാണിത്. 4-100 മീറ്റര്‍ വനിതാ മെഡ്ലെ റിലേയില്‍ ഒന്നാമതായ ലങ്കന്‍ ടീമിനെ പിന്നീട് അയോഗ്യരാക്കി. ഇതോടെ ഈയിനത്തില്‍ സ്വര്‍ണം ഇന്ത്യക്കായി. അവസാന ദിവസം നീന്തല്‍കുളത്തില്‍ ഇന്ത്യ അഞ്ചും ശ്രീലങ്ക മൂന്ന് സ്വര്‍ണവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.