യാഗോ ഡാ സിൽവ ബ്രസീലുകാരെ രക്ഷിച്ചു
text_fieldsകോഴിക്കോട്:ബ്രസീലിയന്‍ പതാകയും ജഴ്സിയുമണിഞ്ഞത്തെിയ ആരാധകര്‍ക്ക് തങ്ങളുടെ ടീം തോറ്റില്ളെന്ന് സമാധാനിക്കാം. യുക്രെയ്നില്‍ നിന്നുള്ള വോളിന്‍ ലുറ്റ്സ്കിനെതിരെ തോല്‍വി ഉറപ്പിച്ച് കാണികള്‍ കളംവിടാനൊരുങ്ങിയ 90ാം മിനിറ്റിലാണ് ബ്രസീലിയന്‍ ക്ളബ് അത്ലറ്റികോ പരാനെന്‍സിന് രക്ഷകനായി യാഗോ സീസര്‍ സില്‍വയുടെ ബൂട്ടുകള്‍ ബ്രസീലിയന്‍ ക്ളബിന്‍െറ മാനം കാത്ത സമനില (2-2) സമ്മാനിച്ചത്.കളിയുടെ 21ാം മിനിറ്റില്‍ വെസ്ലി ലിമ ഡിസില്‍വയിലൂടെ പരാനെന്‍സാണ് ആദ്യം സ്കോര്‍ ചെയ്തതെങ്കിലും ഏഴ് മിനിറ്റിനകം (28) ലുറ്റ്സ്ക് തിരിച്ചടിച്ചു. കോര്‍ണറിലൂടെയത്തെിയ അവസരം സെര്‍ജി ലൊഗിനോവാണ് വലയിലേക്ക് കയറ്റിയത്.
62ാം മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധക്കോട്ട തരിപ്പണമാക്കി കുതിച്ച ലൊഗിനോവിന്‍െറ നീക്കത്തില്‍ മെമഷേവ് റെഡ്വാനാണ് വലകുലുക്കിയത്. ബ്രസീലിനെ ഞെട്ടിച്ച ലീഡുമായി ലുറ്റ്സ്ക് പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളി സ്വന്തമാക്കാനായിരുന്നു ശ്രമിച്ചത്. തുടരത്തെുടരെ സബ്സ്റ്റിറ്റ്യൂഷനുമായി അവര്‍ കോട്ടഭദ്രമാക്കാനും ശ്രമിച്ചു. എന്നാല്‍, ഗാലറിയിലത്തെിയ 25,000ത്തോളം വരുന്ന കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ആക്രമിച്ചുകളിച്ച പരാനെന്‍സ് ഇഞ്ചുറി ടൈമിനു മുമ്പേ സമനില പിടിച്ച് തോല്‍വിയുടെ നാണക്കേടൊഴിവാക്കി.
ഇതോടെ ഗ്രൂപ്പ് എയില്‍ നാലു ടീമുകള്‍ക്കും രണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അത്ലറ്റികോ പരാനെന്‍സ് നാല് പോയന്‍റുമായി മുന്നിലാണ്. വാറ്റ്ഫോഡ് (3), വോളിന്‍ (2), റാപിഡ് ബുകറെസ്തി (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പോയന്‍റുകള്‍. ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നിര്‍ണായകവുമായി.വാറ്റ്ഫോഡിനെ പിടിച്ചുകെട്ടിയ അതേ ടീമുമായാണ് പരാനെന്‍സ് കളി തുടങ്ങിയത്. 4-3-3 ഫോര്‍മേഷനില്‍ പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരേ കെട്ടുറപ്പ് നല്‍കിയപ്പോള്‍ ആദ്യത്തിലേ ഗോളടിച്ച് ലീഡ് പിടിക്കാനായിരുന്നു ശ്രമം. പത്താം നമ്പറുകാരന്‍ ജൊവോ പെഡ്രോയെ പ്ളേമേക്കറായും ലൂയി ഫിലിപ് സോറസ്-ജേഴ്സന്‍ ഗ്ളാഡിനോ എന്നിവരെ വിങ്ങിലൂടെ ആക്രമിക്കാനും ചുമതലയേല്‍പിച്ച ബ്രസീലുകാര്‍ ആദ്യ മിനിറ്റ് മുതല്‍ അളന്നുമുറിച്ച നീക്കങ്ങളും സുന്ദര പദചലനങ്ങളുമായി ആരാധകരെ ഉണര്‍ത്തി. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഓരോ മാറ്റങ്ങളുമായി ബ്രസീലിയന്‍ വെല്ലുവിളിയെ അതേനാണയത്തില്‍ നേരിടുകയായിരുന്നു ലുറ്റ്സ്ക്. ആദ്യ 20 മിനിറ്റ് വെള്ളപ്പടയാളികളുടെ നീക്കങ്ങള്‍ ചിത്രത്തിലേ ഇല്ലായിരുന്നെങ്കിലും ഗോള്‍വഴങ്ങിയതോടെ ലുറ്റ്സ്ക് ഉണര്‍ന്നു.
വിങ്ങുകളില്‍ മെമഷേവ് റെഡ്വാനും ലോഗിനോവ് സെര്‍ജിയും മുന്നേറ്റത്തില്‍ ഷബനോവ് അര്‍തെമും കളിയുടെ ഗതി നിയന്ത്രിച്ചതോടെ ബ്രസീലിയന്‍ പ്രതിരോധത്തിന് പിടിപ്പതുപണിയായി. നായകന്‍ ക്രാവ്ഷെങ്കോ പ്രതിരോധം മുതല്‍ എതിര്‍ ഗോള്‍മുഖംവരെ ഓള്‍റൗണ്ട് സാന്നിധ്യവുമായി. മിന്നുന്ന പ്രകടനം കാഴ്ചവെച്ച മെമഷേവാണ് കളിയിലെ താരം.
ഗോള്‍.....
1-0: അത്ലറ്റികോ പരാനെന്‍സ്21ാം മിനിറ്റ്
നെടുനീളന്‍ ഫ്രീകിക്കില്‍ സ്വന്തം ഗോള്‍മുഖം വിറകൊണ്ടതിനു പിന്നാലെ പിറന്ന പ്രത്യാക്രമണം. മധ്യവരകടന്ന് ഇടതുവിങ്ങിലൂടെ ഗുസ്താവോ കസ്കാര്‍ഡോ ക്രോസ് നല്‍കുമ്പോള്‍ യുക്രെയ്ന്‍ ഗോളി ബൊദാന്‍ ഷസ്തും മുന്നോട്ട് കയറിനില്‍പ്പായിരുന്നു.
ബോക്സിന് പുറത്ത് പന്ത് സ്വീകരിച്ച എട്ടാം നമ്പറുകാരന്‍ വെസ്ലി ലിമ ഡിസില്‍വക്ക് ഒന്നു വെട്ടിത്തിരിയേണ്ട ആവശ്യമേ വന്നുള്ളൂ. ആരാലും തടയാനില്ലാതെ പന്ത് നേരേ വലയിലേക്ക്.
1-1: വോളിന്‍ ലുറ്റ്സ്ക് 28ാം മിനിറ്റ്
വോളിന്‍ ലുറ്റ്സ്ക് റീലോഡഡ്. ഇടത് മൂലയില്‍ നിന്നും ഒലെഗ് ജെറാസിമിയുകിന്‍െറ കോര്‍ണര്‍ കിക്കിലൂടെയത്തെിയ പന്ത് നികോളസ് വിഷിയാതോ ഉയര്‍ന്നുചാടി ഹെഡ് ചെയ്തപ്പോള്‍ ബ്രസീല്‍ഗോളിയുടെ കൈയിലൊതുങ്ങിയില്ല. തെന്നിവീണ പന്ത് ഞൊടിയിടവേഗത്തില്‍ വലക്കകത്തേക്ക് അടിച്ചുകയറ്റി സെര്‍ജി ലൊഗിനോവിലൂടെ വോളിന്‍െറ സമനില.
1-2: വോളിന്‍ ലുറ്റ്സ്ക് 62ാം മിനിറ്റ്
ബ്രസീലുകാരുടെ മുന്നേറ്റത്തിനിടെ ലുറ്റ്സ്കിന്‍െറ പ്രത്യാക്രമണം. മധ്യവര കടന്നയുടന്‍ സെര്‍ജി ലൊഗിനോവ് നടത്തിയ നീക്കത്തില്‍ പന്ത് ബ്രസീല്‍ ഗോള്‍മുഖത്തേക്ക് ഓടിയത്തെിയ റെഡ്വാന്‍ മെമഷേവിന്‍െറ ബൂട്ടിലേക്ക്. പരാനെന്‍സ് ഡിഫന്‍ഡറെ വെട്ടിച്ച്, സ്ഥാനംതെറ്റിയ ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലേക്ക്.
2-2:പരാനെന്‍സ് 90ാം മിനിറ്റ്
ബ്രസീലിന്‍െറ സൂപ്പര്‍ സബ്സ്റ്റിറ്റ്യൂഷനായി യാഗോ സീസറിന്‍െറ ഉദയം. വലതു വിങ്ങിലൂടെ ഫെര്‍ണാണ്ടോ സില്‍വ നടത്തിയ മുന്നേറ്റത്തിലൂടെ പന്ത് ബോക്സിനുള്ളില്‍ യാഗോ സീസറിന്‍െറ ബൂട്ടിലേക്ക് ഗോള്‍ലൈന്‍ ക്രോസ്. ഗോളി ബൊദാനെ നിസ്സഹായനാക്കി വലയുടെ മേല്‍ക്കൂര കുലുക്കി ബ്രസീലുകാരുടെ സമനില ഗോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.