അണ്ടര്‍ 17 ലോകകപ്പ്: ഒരുക്കങ്ങളില്‍ തൃപ്തിയെന്ന് ഫിഫ സംഘം
text_fieldsകൊച്ചി: അണ്ടര്‍ 17 ലോകകപ്പ് വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്‍െറയും പരിശീലന മൈതാനങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫിഫ സംഘത്തിന് തൃപ്തി. കൊച്ചിയിലത്തെിയ 18അംഗ സംഘം പ്രധാന വേദിയും നാല് പരിശീലന മൈതാനങ്ങളും സന്ദര്‍ശിച്ചു. ആദ്യമായാണ് പ്രോജക്ട്, ടൂര്‍ണമെന്‍റ്, ഡെവലപ്മെന്‍റ്, മാര്‍ക്കറ്റിങ്, മീഡിയ, ടി.വി, പ്രോട്ടോക്കോള്‍, റവന്യൂ ഡയറക്ടര്‍ ഉള്‍പ്പെടെ ഫിഫയുടെ പൂര്‍ണസംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. സ്്റ്റേഡിയം നവീകരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ കേരളം കാണിക്കുന്ന ഉത്സാഹം അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ കെ.എഫ്.എ തുടങ്ങിയവരുടെ സഹകരണം കേരള ഫുട്ബാളിന് ഗുണം ചെയ്യും. സ്റ്റേഡിയത്തിലുള്ള സൗകര്യങ്ങളിലും ടൂര്‍ണമെന്‍റിനുള്ള ഒരുക്കങ്ങളിലും തൃപ്തരാണ്. എന്നാല്‍, മീഡിയ സെന്‍റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡ്രസിങ് റൂമുകള്‍, ജിംനേഷ്യം ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. വി.ഐ.പി പവിലിയനില്‍ ഉള്‍പ്പെടെ സീറ്റുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടെന്നും ടൂര്‍ണമെന്‍റ് ഇവന്‍റ് തലവന്‍ ഹെയ്മി യാഴ്സ പറഞ്ഞു.
സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ വേദികളുടെ തലവന്‍ റോമ ഖന്ന, ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ജെവിയര്‍ സെപ്പി, പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ, ഫിഫ റീജനല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ഷാജി പ്രഭാകര്‍, സൗത്, സെന്‍ട്രല്‍ ഏഷ്യ ഡെവലപ്മെന്‍റ് ഓഫിസറും എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്‍റുമായി സുബ്രത ദത്ത ഉള്‍പ്പെടെ ഫിഫ സംഘാംഗങ്ങളും കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.എഫ്.എ സെക്രട്ടറി പി. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി 24.88 കോടിയുടെ ഉറപ്പ് സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചതായി നോഡല്‍ ഓഫിസറായ എ.പി.എ മുഹമ്മദ് ഹനീഷ് അറിയിച്ചു. 12.44 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതേ തുകതന്നെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റേഡിയം നവീകരണത്തിന് ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. 2017 ഏപ്രിലോടെ സ്റ്റേഡിയം ഫിഫക്ക് കൈമാറും.
ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്നും അഞ്ച് കോടി, മന്ത്രി കെ. ബാബുവിന്‍െറ ആസ്തി വികസന ഫണ്ടില്‍നിന്നും 1.5 കോടി, ബെന്നി ബഹനാന്‍ എം.എല്‍.എ 11 കോടി നല്‍കും. മഹാരാജാസ് കോളജ് ഗ്രൗണ്ട് കെ.എം.ആര്‍.എല്‍ 3.88 കോടി രൂപയും നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.