നെയ്മറിന്‍െറ സ്വത്ത് ബ്രസീല്‍ കോടതി മരവിപ്പിച്ചു
text_fields
സാവോപോളോ: ഫുട്ബാള്‍ താരം നെയ്മറിന്‍െറ സ്വത്തുക്കള്‍ ബ്രസീലില്‍ കോടതി മരവിപ്പിച്ചു. താരത്തിന്‍െറ ഉല്ലാസനൗകയും വിമാനവും നിരവധി വസ്തുവകകളും ഉള്‍പ്പെടുന്ന ഏകദേശം 50 ദശലക്ഷം ഡോളര്‍ (340 കോടിയോളം രൂപ) വരുന്ന സ്വത്താണ് മരവിപ്പിച്ചിരിക്കുന്നത്.
ബ്രസീല്‍ സ്ട്രൈക്കറുടെ അപ്പീല്‍ സാവോപോളോ ഫെഡറല്‍ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. തുടര്‍ന്നാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. നെയ്മര്‍ ബ്രസീലിയന്‍ ക്ളബ് സാന്‍േറാസിനായി കളിച്ചിരുന്ന 2011-13 കാലഘട്ടത്തില്‍ താരവും കുടുംബവും ബന്ധപ്പെട്ട ബിസിനസുകളും ഏകദേശം 16 ദശലക്ഷം ഡോളറിന്‍െറ നികുതി വെട്ടിപ്പ് നടത്തിയെന്ന് കഴിഞ്ഞ വര്‍ഷം കണ്ടത്തെിയിരുന്നു.
എന്നാല്‍, തെറ്റൊന്നും ചെയ്തിട്ടില്ളെന്നാണ് താരം വാദിക്കുന്നത്. ബ്രസീലിന്‍െറ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും നാട്ടില്‍ അവധി ആഘോഷിക്കുന്നതിനും എത്തുന്നതിന് നെയ്മര്‍ ഉപയോഗിച്ചിരുന്ന വിമാനമാണ് അധികൃതര്‍ പിടിച്ചുവെച്ചിരിക്കുന്നതില്‍ ഉള്‍പ്പെടുന്നത്. പണം അടക്കാന്‍ തയാറായാല്‍ നെയ്മര്‍ക്ക് ജയിലില്‍ പോകേണ്ടിവരില്ളെന്ന് ഫെഡറല്‍ ടാക്സ് ഏജന്‍സി അധികൃതര്‍തന്നെ വ്യക്തമാക്കി. ബാഴ്സലോണയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട തുക കൈമാറ്റത്തില്‍ തട്ടിപ്പുണ്ടെന്നാരോപിച്ച് സാന്‍േറാസ് ക്ളബ് നല്‍കിയ കേസില്‍ സ്പെയിനില്‍ നിയമനടപടികള്‍ നേരിടുന്നതിനിടയിലാണ് താരത്തിന് ഈ തലവേദനയും വന്നുപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.