റോം പിടിച്ച് റയല്‍
text_fieldsറോം: കൃത്യസമയത്ത് ആവശ്യമായ ഫോമിലേക്കുയര്‍ന്ന റയല്‍ മഡ്രിഡ് ഇറ്റാലിയന്‍ ക്ളബ് റോമക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദം തങ്ങളുടേതാക്കി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജെസെയുടെയും രണ്ടാം പകുതി ഗോളുകളുടെ മികവില്‍ 2-0ത്തിനാണ് റോമയെ അവരുടെ തട്ടകത്തില്‍ റയല്‍ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ പലപ്പോഴും അരങ്ങേറിയ പതിഞ്ഞ കളിക്കുശേഷമാണ് വിജയക്കുതിപ്പിലേക്ക് സ്പാനിഷ് വമ്പന്മാര്‍ സടകുടഞ്ഞെഴുന്നേറ്റത്. 57ാം മിനിറ്റില്‍ റോമയുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ച റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളിലൂടെയാണ് സന്ദര്‍ശകര്‍ ഊര്‍ജം വീണ്ടെടുത്തത്.
പകരക്കാരനായത്തെിയ ജെസെ 86ാം മിനിറ്റില്‍ വലകുലുക്കി എവേ ജയത്തിന്‍െറ മധുരമേറ്റി. 57ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ കൃത്യമായ കണക്കുകൂട്ടലില്‍ മാഴ്സലോയില്‍നിന്ന് ലഭിച്ച പന്തുമായി ഒറ്റക്കു മുന്നേറിയ റൊണാള്‍ഡോ, പെനാല്‍റ്റി ഏരിയയില്‍ റോമ ഡിഫന്‍ഡര്‍ ഫ്ളോറന്‍സിയെ കബളിപ്പിച്ച് വലയുടെ വലത്തേ മൂലയിലേക്ക് തൊടുത്തുവിട്ടപ്പോള്‍ പറന്നുപൊങ്ങിയ കീപ്പര്‍ക്കും തടസ്സമാകാനായില്ല. റൊണാള്‍ഡോയുടെ പ്രതിഭക്കൊത്ത ഗോള്‍നേട്ടം. 76ാം മിനിറ്റില്‍ ഹെഡറിലൂടെ ഉറപ്പിച്ചഗോള്‍ നേടാനുള്ള അവസരം ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പോസ്റ്റിലുരസി പുറത്തേക്ക് പോയത്. 86ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്നായിരുന്നു ജെസെയുടെ ആക്രമണം റോമയെ തളര്‍ത്തിയത്. 82ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന് പകരക്കാരനായി കളത്തിലത്തെി, പന്ത് തൊട്ടനിമിഷത്തില്‍തന്നെ ഗോളിലേക്കുള്ള വഴിതുറന്നു. പെനാല്‍റ്റി ഏരിയക്കുള്ളില്‍നിന്ന് പ്രതിരോധബൂട്ടുകളെ കാഴ്ചനില്‍ക്കാന്‍വിട്ട് ജെസെയുടെ ലോങ് ഷോട്ട് വലകുലുക്കിയപ്പോള്‍ റയലിന്‍െറ ജയവും ഉറപ്പായി. നിരവധി അവസരങ്ങള്‍ പാഴാക്കിയത് റോമക്ക് തിരിച്ചടിയാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.