നാഗ്ജി ഗാലറിയെ വിസ്മയിപ്പിച്ച് ഷാഹിദിന്‍െറ ഇന്ദ്രജാലം
text_fieldsകോഴിക്കോട്: ഗോളില്ലാതെ വിരസമായ പോരാട്ടത്തിനിടയില്‍ കാണികളുടെ കൈയടി നേടി മലപ്പുറത്തുകാരന്‍ ഷാഹിദ് സഫര്‍. നാഗ്ജി ഫുട്ബാളിലെ നിപ്രൊ-വാറ്റ്ഫോഡ് രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിനിടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഷാഹിദ് എന്ന 16കാരന്‍ പന്തില്‍ ഇന്ദ്രജാലം തീര്‍ത്ത് ഗാലറിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ ആവേശത്തിലാറാടിച്ചത്. പന്തിനെ കാലുകൊണ്ടെടുത്ത് തറയില്‍ വീഴാതെ നിരവധി തവണ തട്ടിയുയര്‍ത്തി പിന്നീട് ശരീരത്തിന്‍െറ പിറകിലും തലയിലുമായി മായാജാലം കാട്ടിയ ഷാഹിദ് കളിയാസ്വാദകരെ വിസ്മയിപ്പിച്ചു. ആദ്യം ഒരു പന്തുകൊണ്ട് മനംകവര്‍ന്ന ഷാഹിദ് പിന്നീട് രണ്ട് പന്തുകൊണ്ട് കളംനിറഞ്ഞു. കളി കഴിഞ്ഞ് തിരിച്ചുകയറിയ ഷാഹിദിനെ കരഘോഷത്തോടെയാണ് മൈതാനം യാത്രയാക്കിയത്.
ആറാം വയസ്സില്‍ തുടങ്ങിയതാണ് ഷാഹിദിന്‍െറയും പന്തിന്‍െറയും ബന്ധം. പാണ്ടിക്കാട് സ്കൂളില്‍ പ്ളസ് ടു വിദ്യാര്‍ഥിയായ ഷാഹിദ് കേരളത്തിലെയും വിദേശത്തെയും ഒട്ടേറെ ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളില്‍ തന്‍െറ പാടവം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് ഫൈനല്‍, മലപ്പുറത്തു നടന്ന സന്തോഷ് ട്രോഫി, ജി.വി. രാജ ഫുട്ബാള്‍, ദോഹയിലെ ഖിഫ് ഫുട്ബാള്‍ തുടങ്ങിയ വേദികള്‍ ഷാഹിദിന്‍െറ ഫുട്ബാള്‍ പ്രണയം അനുഭവിച്ചിട്ടുണ്ട്.ഫൈവ്സ് ടൂര്‍ണമെന്‍റുകളില്‍നിന്ന് കളിയാരംഭിച്ച ഷാഹിദ് സുബ്രതോ കപ്പില്‍ മലപ്പുറം വി.എം.എല്‍ സ്കൂളിനെ പ്രതിനിധാനം ചെയ്തിരുന്നു. ഖത്തറിലെ അല്‍ജസീറ ക്ളബ് ട്രയല്‍സിന് വിളിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. മകന്‍െറ സ്വപ്നം സാക്ഷാത്കരിക്കാന്‍ പിതാവ് സഫര്‍ പാണ്ടിക്കാടും മാതാവ് സഫിയയും സഹോദരങ്ങളായ ഷഹബാസും ഷഹീനും കൂട്ടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.