ബ്രസീല്‍ ഫുട്ബാളിന്‍െറ കരുത്തറിഞ്ഞ് സെന്‍റ് ജോസഫ്സ് ടീം
text_fields
കോഴിക്കോട്: ലോകകപ്പിനായി കാത്തിരിക്കുകയാണ് ബ്രസീലുകാര്‍. കഴിഞ്ഞതവണത്തെ പരാജയത്തിന് പകരംവീട്ടാന്‍. ബ്രസീലിലെ മാറക്കാനയില്‍ നടന്ന 2014 ലോകകപ്പ് ഫുട്ബാളില്‍ ജര്‍മനിയോട് തോറ്റതിന് ഫുട്ബാള്‍ പ്രേമികളുടെ സങ്കടവും പകയും ബ്രസീല്‍ കോച്ച് മാര്‍സെല്ളോ വിവരിച്ചപ്പോള്‍ കോഴിക്കോട് സെന്‍റ് ജോസഫ്സ് ജൂനിയര്‍ (ഐ.സി.എസ്.ഇ) സ്കൂള്‍ ഫുട്ബാള്‍ ടീമംഗങ്ങള്‍ക്കും സിരകളില്‍ ആവേശം നുരഞ്ഞു. നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനത്തെിയ അത്ലറ്റികോ പരാനെന്‍സ് ചീഫ് കോച്ചും സംഘവുമാണ് ക്യാമ്പിലെ 30ഓളം കുട്ടികളുമായി ആശയവിനിമയം നടത്തിയത്. അടുത്ത ലോകകപ്പില്‍ ജര്‍മനിയെ ഏഴു ഗോളുകള്‍ക്ക് തോല്‍പിക്കുമെന്നായിരുന്നു കോച്ചിന്‍െറ പ്രഖ്യാപനം. ക്യാമ്പംഗങ്ങളുടെ ചോദ്യവും കോച്ചിന്‍െറ വിശദീകരണവും കോഴിക്കോട്ടെ നല്ല ഫുട്ബാളിന്‍െറ വളര്‍ച്ചക്കുള്ള പരിശീലനമായി. ഇന്ത്യന്‍ ഫുട്ബാളിന്‍െറ പിന്നാക്കാവസ്ഥക്ക് കാരണമെന്തെന്നായിരുന്നു ഒരാളുടെ സംശയം. താരങ്ങള്‍ കുഞ്ഞുനാളിലേ കളി തുടങ്ങാത്തതാണ് ഇന്ത്യ പിറകോട്ടാവുന്നതെന്നായിരുന്നു മാര്‍സല്ളോയുടെ മറുപടി.
ബ്രസീലില്‍ ആണ്‍കുട്ടിക്ക് ലഭിക്കുന്ന ആദ്യസമ്മാനം ഫുട്ബാള്‍ ആണെന്നും ഒരു വയസ്സിനുള്ളില്‍ കുട്ടികള്‍ പന്ത് കളിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക കരുത്ത് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നായിരുന്നു മറ്റൊരു ക്യാമ്പംഗത്തിന്‍െറ സംശയം. ശരിയായ ഭക്ഷണം, ശരിയായ വിശ്രമം, ശരിയായ അച്ചടക്കം എന്നിവയിലൂടെയാണ് കളിക്കാരന്‍ തന്‍െറ ശാരീരികക്ഷമത നിലനിര്‍ത്തേണ്ടതെന്നായിരുന്നു മറുപടി. ടീമിന്‍െറ ഫിസിക്കല്‍ ഡയറക്ടര്‍ ഗ്രെക്കോ, ഫിസിയോ തെറപ്പിസ്റ്റ് തിയാഗോ ഡയസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ വേലിയകം എസ്.ജെ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. റംലറ്റ് തോമസ് എസ്.ജെ, സ്കൂള്‍ ടീം കോച്ച് ദീപക്ലാല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.