പന്തുരുളുമ്പോള്‍ വീട്ടിലിരിക്കുക പ്രയാസം
text_fieldsമുമ്പ് നാഗ്ജിയിലെ മിക്ക കളികളും നടന്നിരുന്നത് മാനാഞ്ചിറ മൈതാനത്തായിരുന്നു. കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ എല്ലാ സൗകര്യങ്ങളുമുള്ള ഗ്രൗണ്ടിലായതിന്‍െറ മൊഞ്ചൊക്കെയുണ്ട് ഇപ്പോഴത്തെ നാഗ്ജിക്ക്. ആദ്യ സെമിയില്‍ ബ്രസീല്‍ ക്ളബും അയര്‍ലന്‍ഡ് ക്ളബും നല്ല വീറും വാശിയിലുമാണ് പന്ത് തട്ടിയത്. ബ്രസീല്‍ ക്ളബ് നേടിയ ഗോളിനേക്കാള്‍ കാണികളെ ആവേശം കൊള്ളിച്ചത് അയര്‍ലന്‍ഡ് ക്ളബിന്‍െറ ഗോള്‍ ശ്രമമായിരുന്നു. പന്ത് പോസ്റ്റില്‍ തട്ടി തിരിച്ചുപോന്നത് എന്നെ നിരാശനാക്കി.
മലബാറിന്‍െറ ഫുട്ബാള്‍ ആവേശം കണക്കിലെടുത്താല്‍ കാണികള്‍ കുറവുണ്ടോ എന്ന് സംശയം തോന്നിപ്പോകും. പരീക്ഷക്കാലമായതും മലപ്പുറത്തെയും കോഴിക്കോട്ടെയും സെവന്‍സ് ടൂര്‍ണമെന്‍റുകളും ഇതിന് കാരണമായേക്കാം. കാണികളും കളിക്കാരും തമ്മിലെ വൈകാരിക ബന്ധമാണ് പലപ്പോഴും ടൂര്‍ണമെന്‍റുകളുടെ വിജയം. നാഗ്ജിയില്‍ ഇന്ത്യന്‍ ക്ളബുകളുടെ സാന്നിധ്യമുണ്ടെങ്കില്‍ ഗംഭീരമായേനേ. അല്ളെങ്കില്‍ അറിയപ്പെടുന്ന കുറച്ച് താരങ്ങള്‍. എങ്കില്‍ ഗാലറി ഇളകി മറിയുമെന്നതിന് സംശയമില്ല. ഗോളടിക്കുമ്പോള്‍ മാത്രം ഇളകുന്നതാകരുത് ഫുട്ബാള്‍ ഗാലറി. നിലക്കാത്ത കൈയടികള്‍, ആര്‍പ്പുവിളികള്‍ ഇതൊക്കെയുണ്ടാകണം. മൈതാനത്ത് പന്ത് തട്ടുന്ന താരം മാത്രമല്ല, ഗാലറിയിലിരുന്ന് മനസ്സുകൊണ്ട് കളിക്കുന്നവരാണ് മലബാറിലെ കാണികള്‍. ഇവന്‍റ് മാനേജ്മെന്‍റുകള്‍ നല്ലതു തന്നെ. എന്നാല്‍, കോഴിക്കോടിന്‍െറ ഫുട്ബാള്‍ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ മാറണം. അപ്പോഴേ സംഘാടകര്‍ ഉദ്ദേശിച്ച ഫലം ലഭിക്കൂ. അടുത്ത തവണ നാഗ്ജി നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമുകളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പേരുകേട്ട താരങ്ങളെയും. ഫൈനല്‍ മത്സരം കാണാനും ഞാന്‍ പോകും. ഒരു കോഴിക്കോട്ടുകാരനായ എനിക്ക് നമ്മുടെ സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ വീട്ടിലിരിക്കാന്‍ കഴിയില്ലല്ളോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.