ഇനിയുമത്തെണം ഫുട്ബാള്‍ വസന്തം
text_fields
18 ദിവസത്തെ ആവേശക്കാഴ്ചകള്‍ക്ക് സമാപനം കുറിച്ച് ഞായറാഴ്ച നാഗ്ജി ട്രോഫിക്ക് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ന്യൂനതകള്‍ പരിഹരിച്ച് അടുത്ത തവണയും കോര്‍പറേഷന്‍ മൈതാനത്ത് പന്ത് ഉരുളുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 21 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും കോഴിക്കോടന്‍ മണ്ണില്‍ ഫുട്ബാള്‍ വസന്തം വിരിയിക്കാനത്തെിയ നാഗ്ജി കപ്പ് വിടവാങ്ങുകയാണ്; ഒരുപാട് നിറംപിടിപ്പിച്ച ഓര്‍മകളും ബാക്കിയാക്കി. മലബാറിലെ കാണികളെ ഹരംപിടിപ്പിക്കാന്‍ എട്ട് പ്രമുഖ വിദേശ ടീമുകളാണ് പന്തു തട്ടാനിറങ്ങിയത്. ഇംഗ്ളണ്ടില്‍നിന്ന് വാറ്റ്ഫോഡ് എഫ്.സി, ജര്‍മനിയില്‍നിന്ന് 1860 മ്യൂണിക്, ബ്രസീലില്‍നിന്ന് അത്ലറ്റികോ പരാനെന്‍സ്, യുക്രെയ്നില്‍നിന്ന് എഫ്.സി നിപ്രോ, വോളിന്‍ ലുട്സ്ക്, റുമേനിയയില്‍നിന്ന് എഫ്.സി റാപിഡ് ബുകറൈസ്തി, അയര്‍ലന്‍ഡില്‍നിന്ന് ഷംറോക് റോവേഴഴേസ് എന്നിവര്‍ക്കാണ് നാഗ്ജിയെ പുനരുജ്ജീവിപ്പിക്കാന്‍ നിയോഗമുണ്ടായത്. എല്ലാവരെയും തൃപ്തിപ്പെടുത്തിയാണ് ടൂര്‍ണമെന്‍റിന് കൊടിയിറങ്ങുന്നത്. വിദേശത്തുനിന്നത്തെിയ താരങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും കോഴിക്കോടിന്‍െറ കളിപ്പെരുമയെയും ആതിഥ്യമര്യാദയെയും വാഴ്ത്തി. ഇനിയും കേരളത്തിന്‍െറ മണ്ണില്‍ എത്തണമെന്ന ആഗ്രഹത്തോടെയാണ് പലരും കോഴിക്കോട് വിടുന്നത്. 18 ദിവസത്തെ ആവേശക്കാഴ്ചകള്‍ക്ക് സമാപനം കുറിച്ച് ഞായറാഴ്ച ഫൈനല്‍ വിസിലിന് കളമൊരുങ്ങുമ്പോള്‍ ന്യൂനതകള്‍ പരിഹരിച്ച് അടുത്ത തവണയും നാഗ്ജി കപ്പ് പന്ത് മൈതാനത്ത് ഉരുളുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.