നാഗ്ജി ഫൈനലിൽ ഗോളിമാരുടെ പോരാട്ടം
text_fieldsകോഴിക്കോട്: നാഗ്ജി ഫൈനലില്‍ ബ്രസീല്‍-യുക്രെയ്ന്‍ ടീമുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ യഥാര്‍ഥ പോരാട്ടം ഗോള്‍പോസ്റ്റിനു കീഴെ. അത്ലറ്റികോ പരാനെന്‍സിന്‍െറ വലകാക്കുന്നത് നായകന്‍ കൂടിയായ ലൂകാസ് മകന്‍ഹാന്‍. പരാനെന്‍സിനൊപ്പമുള്ള ഏക സീനിയര്‍ താരം കൂടിയാണ് ഈ 21കാരന്‍. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു ഗോള്‍ വഴങ്ങിയെങ്കിലും വലകാക്കാന്‍ മകന്‍ഹാന്‍ കൈകള്‍ വിരിച്ച് നിലയുറപ്പിക്കുമ്പോള്‍ ആരും വിയര്‍ക്കും. കഴിഞ്ഞ സീസണില്‍ രണ്ടു മത്സരങ്ങളില്‍ സീനിയര്‍ ടീമിന്‍െറ വലകാത്ത മികവുമായാണ് മകന്‍ഹാന്‍ നാഗ്ജിയിലെ ഒന്നാം നമ്പര്‍ ഗോളിയാവുന്നത്.
അതേസമയം, നിപ്രൊയുടെ വലക്കുമുന്നിലും ചില്ലറക്കാരനല്ല. ടൂര്‍ണമെന്‍റില്‍ ഒരു ഗോള്‍പോലും വഴങ്ങാത്ത ഏക ടീമായി നിപ്രൊ തലയുയര്‍ത്തിനില്‍ക്കുമ്പോള്‍ 25കാരനായ ഇഹോര്‍ വത്സാബയുടെ മികവിനാണ് മാര്‍ക്ക്. ഷംറോക്കും അര്‍ജന്‍റീനയും മ്യൂണിക്കും വാറ്റ്ഫോഡുമെല്ലാം ഇരമ്പിയാര്‍ത്തുവന്നപ്പോള്‍ മനക്കരുത്തോടെ പ്രതിരോധിച്ച വത്സാബയുടെ സാന്നിധ്യം ടീമിനും ഊര്‍ജമാണ്. 2004ല്‍ ഡിനിപ്രോയുടെ യൂത്ത് ടീമിലൂടെയാണ് വത്സാബ പ്രഫഷനല്‍ ഫുട്ബാളിലേക്ക് ചുവടുവെക്കുന്നത്. 2007ല്‍ യുക്രെയ്ന്‍ അണ്ടര്‍17 ടീമിലത്തെി. 18, 20 ടീമുകളിലും സ്ഥാനമുറപ്പിച്ചു.
നാഗ്ജിയിലെ മുറിവുമായി സോറസ് നാട്ടിലേക്ക്
നാഗ്ജി ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങുമ്പോള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മുറിവായി ബ്രസീല്‍ താരം ലൂയി ഫിലിപ് സോറസ്. ടൂര്‍ണമെന്‍റിലെ ആദ്യ ഗോളിനുടമയായ സോറസിനെ ബുകറെസ്തിക്കെതിരായ അവസാന ഗ്രൂപ് മത്സരമാണ് ചതിച്ചത്. ഇടതുകാല്‍മുട്ടിനേറ്റ പരിക്കിനത്തെുടര്‍ന്ന് കളംവിട്ട താരത്തിന് ആറു മാസം വിശ്രമം അനിവാര്യമായതായി പരാനെന്‍സ് കോച്ച് മാഴ്സലോ വില്‍ഹേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.