നിറഞ്ഞുതുളുമ്പി ആവേശം
text_fields
കോഴിക്കോട്: മാറക്കാനയുടെ നാട്ടില്‍നിന്ന് വന്നവരുടെ മനസ്സുനിറച്ച് മലബാറിലെ ഫുട്ബാള്‍ പ്രേമികള്‍. നാഗ്ജിയുടെ കഴിഞ്ഞ 17 ദിനങ്ങളിലും നിറയാന്‍ മടിച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ സിമന്‍റുപടവുകള്‍ ഞായറാഴ്ച സായാഹ്നത്തില്‍ നിറഞ്ഞുതുളുമ്പി. മഞ്ഞക്കുപ്പായവും ബ്രസീലിയന്‍ പതാകയും ബാന്‍ഡ്വാദ്യവുമായി പതിനായിരങ്ങള്‍ ഒഴുകിയത്തെിയപ്പോള്‍ റിയോ ഡെ ജനീറോയിലെയോ റൊസാരിയോയിലെയോ കളിമുറ്റംപോലെയായി മാറി കോഴിക്കോടന്‍ മണ്ണ്. ഗ്രൂപ് റൗണ്ടുകളില്‍ ശരാശരി 20,000ത്തോളം കാണികള്‍ മാത്രമത്തെിയ ഗാലറിയില്‍ ഞായറാഴ്ച കാഴ്ചക്കാരായത് അരലക്ഷത്തോളം പേര്‍. അയല്‍ ജില്ലകളില്‍നിന്നും ആരാധകര്‍ ഉച്ചയോടെതന്നെ നഗരത്തിലത്തെിയിരുന്നു.
ഉച്ചകഴിഞ്ഞ് നാലുമുതലേ ഗാലറിയിലേക്ക് പ്രവേശം ആരംഭിച്ചിരുന്നു. അഞ്ചുമണിയോടെ ടീമുകള്‍ പരിശീലനത്തിനായി കളത്തിലിറങ്ങിയോടെ ഗാലറിയുടെ നല്ലകാഴ്ചക്കോണുകളില്‍ കാണികളും ഇരിപ്പുറപ്പിച്ചു. അക്ഷമരായി കാത്തിരുന്നവര്‍ക്കിടയിലേക്ക് ഫ്രാങ്കോയുടെ നേതൃത്വത്തില്‍ സംഗീതവിരുന്നുമത്തെി. പന്തുരുണ്ടുതുടങ്ങിയത് മുതല്‍ ബ്രസീലിനൊപ്പമായിരുന്നു ഗാലറി. കളി എതിരാളിക്കൊപ്പമായതോടെ നല്ല ഫുട്ബാളിനൊപ്പവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.