മെസ്സിക്ക് ഡബ്ൾ; ആഴ്സനലിനെ ബാഴ്സ വീഴ്ത്തി
text_fieldsലണ്ടന്‍: കോച്ച് ലൂയി എന്‍റിക്വെുടെ ഭാഷയില്‍ പറഞ്ഞാല്‍ ബാഴ്സലോണയുടെ ‘അബ്രകഡബ്ര’യില്‍ ആഴ്സനല്‍ വീണു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എന്നും ആഴ്സനലിന്‍െറ വഴിമുടക്കികളാവുന്ന ബാഴ്സലോണക്കുവേണ്ടി ‘ലയണല്‍ മെസ്സി-ലൂയി സുവാരസ്-നെയ്മര്‍’ -എം.എസ്.എന്‍ എന്‍ജിന്‍ തീര്‍ത്ത പത്മവ്യൂഹം ഇക്കുറി ഇംഗ്ളീഷുകാരുടെ യൂറോപ്യന്‍ മോഹം പാതിതകര്‍ത്തു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ലയണല്‍ മെസ്സിയുടെ ബൂട്ടില്‍നിന്നു പിറന്ന ഇരട്ടഗോളിലൂടെയായിരുന്നു ആഴ്സന്‍ വെങ്ങറുടെ മോഹങ്ങള്‍ ബാഴ്സ തല്ലിക്കെടുത്തിയത്. കളിയുടെ 73ാം മിനിറ്റില്‍ അതിവേഗ ഗോളിലൂടെയും 83ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ചുമാണ് ക്ളാസിക് പോരാട്ടത്തിലെ ബാഴ്സയുടെ ജയം.ഇറ്റലിയില്‍ നടന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ യുവന്‍റസ് 2-2ന് സമനിലയില്‍ തളച്ചു. രണ്ടുഗോളിന് പിന്നില്‍നിന്ന ശേഷം ജര്‍മന്‍ ചാമ്പ്യന്മാരുടെ പ്രതിരോധപ്പാളിച്ചയില്‍നിന്ന് വലകുലുക്കിയാണ് നിലവിലെ റണ്ണറപ്പായ യുവന്‍റസ് തിരിച്ചത്തെിയത്.
എല്‍ക്ളാസിക്കോപോലെ ഫുട്ബാള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനായിരുന്നു ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ആര്‍ക്കും തടയിടാനാവാത്ത വിജയക്കുതിപ്പുമായി ബാഴ്സയുടെ എം-എസ്-എന്‍ സംഘം ലണ്ടനില്‍ വിമാനമിറങ്ങിയപ്പോഴേ ആഴ്സനലിന് നെഞ്ചിടിപ്പും തുടങ്ങിയിരുന്നു. സീസണില്‍ 91 ഗോളുകള്‍ സ്കോര്‍ ചെയ്ത മൂവര്‍സംഘത്തെ ആഴ്സന്‍ വെങ്ങര്‍ എങ്ങനെ തടയുമെന്നായിരുന്നു ആദ്യ ചര്‍ച്ച. പന്തുരുണ്ട് തുടങ്ങിയപ്പോള്‍, പ്രതിരോധത്തേക്കാള്‍ ആക്രമണത്തിനായിരുന്നു ഗണ്ണേഴ്സ് മുന്‍തൂക്കം നല്‍കിയതും. ത്രിമൂര്‍ത്തികളിലേക്ക് പന്തത്തെിക്കാതെ നോക്കുക. ഒപ്പം ഒലിവര്‍ ജിറൂഡിനെ മുന്നില്‍നിര്‍ത്തി, അലക്സിസ് സാഞ്ചസ്, ചാംബെര്‍ലെയ്ന്‍, മെസ്യൂത് ഓസില്‍ കൂട്ടിലൂടെ ബാഴ്സ ഗോള്‍മുഖം സംഘര്‍ഷത്തിലാക്കുക. ആദ്യ അരമണിക്കൂറില്‍ ആഴ്സനലിന്‍െറ തന്ത്രങ്ങള്‍ക്കൊപ്പമായിരുന്നു കളിയുടെ ഗതി. 11 തവണ ഇംഗ്ളീഷ് ടീം ബാഴ്സ പെനാല്‍റ്റിബോക്സിലെ പന്തത്തെിച്ചപ്പോള്‍, രണ്ടുതവണ മാത്രമേ ബാഴ്സക്ക് എതിര്‍ പോസ്റ്റിലേക്ക് മുന്നേറ്റം നടത്താന്‍ കഴിഞ്ഞുള്ളൂ. ബാഴ്സ പ്രതിരോധത്തില്‍ ജെറാഡ് പിക്വെും ഡാനി ആല്‍വസിനും പണിയും കൂടി. 22, 34 മിനിറ്റുകളില്‍ ചാംബെര്‍ലെയ്ന്‍ വിതച്ച അപകടനീക്കങ്ങളില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് ബാഴ്സ ഗോള്‍വല സുരക്ഷിതമായത്.പക്ഷേ, അടുത്ത ഒരു മണിക്കൂറില്‍ കളിയുടെ കിടപ്പ് മാറി. പന്ത് ഏറെയും ആഴ്സനല്‍ പകുതിയില്‍ നിറഞ്ഞാടിയതോടെ, ഏതുസമയവും ഗോള്‍ വീഴാമെന്ന അവസ്ഥയായി. ഒന്നാം പകുതി പിരിയുന്നതിനു തൊട്ടുമുമ്പ് രണ്ടുതവണ ഗോള്‍നേടാനുള്ള അവസരങ്ങളാണ് ലൂയി സുവാരസിന്‍െറ ബൂട്ടില്‍നിന്ന് ആഴ്സനല്‍ ഗോളി പീറ്റര്‍ ചെക്ക് തട്ടിയകറ്റിയത്.
രണ്ടാം പകുതിയില്‍, പീരങ്കിയിലെ ഉണ്ടതീര്‍ന്ന മട്ടായി. കളി മുഴുവന്‍ മെസ്സി-സുവാരസ്-നെയ്മര്‍ കൂട്ടിലായി. 71ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ ഇനിയേസ്റ്റയും നെയ്മറും സുവാരസും നടത്തിയ നീക്കത്തിന്‍െറ പൂര്‍ണതയായിരുന്നു മെസ്സിയുടെ ഗോളില്‍ അവസാനിച്ചത്. ഇതാദ്യമായി പീറ്റര്‍ ചെക്കിന്‍െറ കോട്ടപൊളിക്കാനും അര്‍ജന്‍റീന താരത്തിന് കഴിഞ്ഞു. ആദ്യ ഗോള്‍ വഴങ്ങി 12 മിനിറ്റുകള്‍ക്കകം ബാഴ്സയുടെ ലീഡും പിറന്നു. 2010, 2011 സീസണുകളില്‍ ആഴ്സനലിനെ ചാമ്പ്യന്‍സ്ലീഗില്‍നിന്നും പുറത്താക്കിയ ബാഴ്സയിലൂടത്തെന്നെയാവും ഇക്കുറിയും ഇംഗ്ളീഷുകാരുടെ അന്ത്യം.തോല്‍വിയറിയാതെ 33 മത്സരം കടന്ന ബാഴ്സ, റയലിന്‍െറ (34) റെക്കോഡിനരികിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.