പോര്‍ചുഗല്‍ തിരുവനന്തപുരത്ത് കളിച്ചേക്കും
text_fields
തിരുവനന്തപുരം: ലോക ഫുട്ബാളിലെ സൂപ്പര്‍താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫിഫ സൗഹൃദമത്സരം കളിക്കാന്‍ സാധ്യത.
ഈ വര്‍ഷം യൂറോകപ്പിന് മുന്നോടിയായി പോര്‍ചുഗല്‍ ഇന്ത്യയില്‍ കളിക്കാന്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി സമ്മതിച്ചതായി തിരുവനന്തപുരം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. ശിവന്‍കുട്ടി എം.എല്‍. എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ഫുട്ബാള്‍ അസോസിയേഷന്‍ മുന്‍കൈയെടുത്താണ് മത്സരത്തിന് ശ്രമിക്കുന്നത്. എന്നാല്‍, എതിര്‍ ടീം ഏതാണെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ഏതെങ്കിലും ടീമിനെ പരിഗണിക്കാനാണ് നീക്കം. ഇന്ത്യ-തുര്‍ക്മെനിസ്താന്‍ ലോകകപ്പ് യോഗ്യതാമത്സരത്തിന് വേദിയാവുന്ന ഗ്രീന്‍ഫീല്‍ഡില്‍ അടുത്തവര്‍ഷത്തെ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.