Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ലീഗില്‍ കേരള ടീമും...

ഐ ലീഗില്‍ കേരള ടീമും കളിക്കണം –ഛേത്രി

text_fields
bookmark_border
ഐ ലീഗില്‍ കേരള ടീമും കളിക്കണം –ഛേത്രി
cancel


കൊല്‍ക്കത്ത: ഐ ലീഗില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ടീമുകള്‍ വേണമെന്ന് ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി.
ജമ്മു-കശ്മീര്‍ മുതല്‍ അന്തമാന്‍-നികോബാര്‍ വരെയുള്ള പ്രദേശങ്ങളിലെ ടീമുകളെ ഉള്‍പ്പെടുത്തി ഐ ലീഗിന് ‘ഇന്ത്യന്‍ അവസ്ഥയുടെ സ്പര്‍ശം’ നല്‍കണമെന്ന് ഛേത്രി പി.ടി.ഐയുമായുള്ള അഭിമുഖത്തില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനോട് (എ.ഐ.എഫ്.എഫ്) ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) സ്വര്‍ണപ്രഭയില്‍പെട്ട് മങ്ങിപ്പോയ ഐ ലീഗ് ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ബംഗളൂരു എഫ്.സി ക്യാപ്റ്റന്‍ കൂടിയായ ഛേത്രിയുടെ അഭ്യര്‍ഥന.
‘കേരളം, ജമ്മു-കശ്മീര്‍, അന്തമാന്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നൊക്കെ ക്ളബുകള്‍ കളിക്കാനത്തെണമെന്നാണ് എന്‍െറ ഇഷ്ടം. ഐ ലീഗിന് ഇന്ത്യന്‍ അവസ്ഥയുണ്ടാകണം. 17 ടീമുകളെങ്കിലും പങ്കെടുക്കുന്ന ടൂര്‍ണമെന്‍റാണ് എന്‍െറ സങ്കല്‍പം’ -ഇന്ത്യയുടെ ഗോള്‍വേട്ടക്കാരനായ ഛേത്രി അഭിപ്രായപ്പെട്ടു.
ഐ ലീഗും ഐ.എസ്.എല്ലും ഒന്നാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടും രണ്ട് വലിയ ടൂര്‍ണമെന്‍റുകളാണെന്നായിുന്നു മറുപടി.
 നിരവധി ഇന്ത്യന്‍ പ്രതിഭകള്‍ മികച്ച വിദേശതാരങ്ങളുമായി കളിച്ച ്ഐ ലീഗില്‍ ഓരോ വര്‍ഷവും ഉയര്‍ന്നുവരുന്നുണ്ട്. ഐ ലീഗിന് ഓരോ ക്ളബുകളും മികച്ച പിന്തുണ നല്‍കേണ്ടതുണ്ട്. ഐ ലീഗിലൂടെ എത്തിയ ഷില്ളോങ് ലെജോങ്ങിന്‍െറ വളര്‍ച്ച ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguesunil chhetri
Next Story