മെസ്സിയോ ക്രിസ്റ്റ്യാനോയോ? ഫിഫ ബാലണ്‍ ഡി ഓര്‍ ഇന്ന്
text_fieldsസൂറിച്: പോയവര്‍ഷത്തെ ലോകതാരത്തെ അറിയാനുള്ള കാത്തിരിപ്പുകള്‍ക്ക് തിങ്കളാഴ്ച രാത്രിയോടെ അവസാനം. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് കോണ്‍ഗ്രസ് ഹാളിലെ താരരാവില്‍ കാല്‍പന്തു കളിയിലെ പുതു രാജകുമാരനെ തിങ്കളാഴ്ച രാത്രി പ്രഖ്യാപിക്കും.
തുടര്‍ച്ചയായി മൂന്നാം തവണയും ലോക ഫുട്ബാളറാവാനൊരുങ്ങുന്ന റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം കരിയറിലെ അഞ്ചാം ലോക ഫുട്ബാളര്‍ പട്ടം തേടുന്ന ബാഴ്സലോണയുടെ അര്‍ജന്‍റീനതാരം ലയണല്‍ മെസ്സിയിലുമാണ് കാമറക്കണ്ണുകള്‍. മൂന്നാമനായി ബാഴ്സയുടെ ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്മറും രംഗത്തുണ്ട്.
‘ഫിഫ പ്ളെയര്‍ ഓഫ് ദ ഇയര്‍’ പട്ടം ഓരോ തവണ മെസ്സിയും (2009), ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബാളര്‍ പട്ടം ബാലണ്‍ ഡി ഓര്‍ ആയി മാറിയശേഷം തുടര്‍ച്ചയായി മൂന്നുതവണ മെസ്സിയും രണ്ടുവര്‍ഷം ക്രിസ്റ്റ്യാനോയുമണിഞ്ഞു.
സാധ്യതാ പട്ടികയില്‍നിന്ന് വിദഗ്ധസംഘം തെരഞ്ഞെടുത്ത മൂന്നുപേരുടെ അന്തിമ ലിസ്റ്റില്‍നിന്നാണ് ലോകതാരത്തെ കണ്ടത്തെുന്നത്. ഫിഫ അംഗരാജ്യങ്ങളിലെ കോച്ച്, ക്യാപ്റ്റന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്‍െറ അടിസ്ഥാനത്തില്‍ ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കും.
ലയണല്‍ മെസ്സി (അര്‍ജന്‍റീന, ബാഴ്സലോണ)
വയസ്സ് 28, അരങ്ങേറ്റം 2004
ഫിഫ പ്ളെയര്‍ ഓഫ് ദ ഇയര്‍: 2009
ബാലണ്‍ ഡി ഓര്‍: 2010, 2011, 2012
2015: അര്‍ജന്‍റീനയെ കോപ അമേരിക്ക ഫൈനലിലത്തെിച്ചു. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ബാഴ്സയുടെ അഞ്ച് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക്. എം.എസ്.എന്‍ കൂട്ടിലൂടെ ബാഴ്സക്ക് തുടര്‍ കിരീടനേട്ടങ്ങളുടെ സീസണ്‍. 2014-15 സീസണില്‍ ആകെ 58 ഗോള്‍. 43 ലാ ലിഗ, കിങ്സ് കപ്പില്‍ 5, ചാമ്പ്യന്‍സ് ലീഗില്‍ 10.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ചുഗല്‍, റയല്‍ മഡ്രിഡ്)
വയസ്സ് 30, അരങ്ങേറ്റം 2002
ഫിഫ പ്ളെയര്‍ ഓഫ് ദ ഇയര്‍: 2008
ബാലണ്‍ ഡി ഓര്‍: 2013, 2014
ലക്ഷ്യം ഹാട്രിക് ബാലണ്‍ ഡി ഓര്‍.
2015: ക്ളബിലും ദേശീയ കുപ്പായത്തിലും കിരീടമില്ല. 500ാം ഗോളുമായി റയലിന്‍െറ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. 2014-15 സീസണില്‍ ലാ ലിഗയിലെ ടോപ് സ്കോറര്‍. ആകെ 61 ഗോള്‍. (ലാ ലിഗ 48, കിങ്സ് കപ്പ് 1, ചാമ്പ്യന്‍സ് ലീഗ് 10).
നെയ്മര്‍ (ബ്രസീല്‍, ബാഴ്സലോണ)
വയസ്സ് 23, അരങ്ങേറ്റം 2009
റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീന്യോ, കക്കാ എന്നിവര്‍ക്കുശേഷം ലോഫുട്ബാളര്‍ പട്ടമണിയുന്ന ബ്രസീലുകാരനാവാനുള്ള ഒരുക്കം.
2015: ബ്രസീല്‍ കുപ്പായത്തില്‍ നിരാശയുടെ സീസണ്‍ ആയിരുന്നെങ്കിലും ബാഴ്സയില്‍ നല്ലകാലമായിരുന്നു. ബാഴ്സയുടെ ട്രിപ്ള്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക്. 2014-15 സീസണില്‍ 18 ഗോളുകള്‍ (ലാലിഗ 15, കിങ്സ് കപ്പ് 1, ചാമ്പ്യന്‍സ് ലീഗ് 2).
മികച്ച കോച്ചുമാര്‍
പെപ് ഗ്വാര്‍ഡിയോള (ബയേണ്‍ മ്യൂണിക്): ബുണ്ടസ് ലിഗ കിരീടംമാത്രം. ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ തോറ്റു.
ലൂയി എന്‍റിക് (ബാഴ്സലോണ): ബാഴ്സയെ രണ്ടാം ട്രിപ്ള്‍ നേട്ടത്തിലേക്ക് നയിച്ചു. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, കിങ്സ് കപ്പ് നേട്ടങ്ങള്‍. അവസാനമായി യുവേഫ സൂപ്പര്‍ കപ്പും ക്ളബ് ലോകകിരീടവും.
ജോര്‍ജ് സാംപോളി (ചിലി): ചിലിയെ ചരിത്രത്തിലാദ്യമായി കോപ അമേരിക്ക കിരീടനേട്ടത്തിലേക്ക് നയിച്ചു.
പുഷ്കാസ് അവാര്‍ഡ്
അലസാന്ദ്രോ ഫ്ളോറെന്‍സി (എ.എസ് റോമ): ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടില്‍ ബാഴ്സലോണക്കെതിരെ 55 വാര അകലെനിന്ന് പിറന്ന ഗോള്‍.
വെന്‍ഡല്‍ ലിറ (ജിയൊനേഷ്യ-ബ്രസീല്‍): 2015 മാര്‍ച്ചില്‍ ബ്രസീല്‍ ലീഗില്‍ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോള്‍ 27കാരനെ വാര്‍ത്തകളിലത്തെിച്ചു.
ലയണല്‍ മെസ്സി (ബാഴ്സലോണ): സ്പാനിഷ് കിങ്സ് കപ്പ് ഫൈനലില്‍ അത്ലറ്റികോ ബില്‍ബാവോയുടെ ആറുതാരങ്ങളെ മറികടന്ന് നേടിയ വേഗമേറിയ ഗോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.