സുല്‍ത്താന്‍
text_fieldsലിയോണ്‍: 2004ലെ യൂറോകപ്പ് ഫൈനലില്‍ ഗ്രീസിന്‍െറ പ്രതിരോധകോട്ട തകര്‍ക്കാനാവാതെ കീഴടങ്ങിയ പോര്‍ചുഗല്‍ നിരയില്‍ ഒരു കൊച്ചുപയ്യന്‍െറ കരച്ചില്‍ ഫുട്ബാള്‍ പ്രേമികളെ വേദനിപ്പിച്ചിരുന്നു. 17ാം നമ്പര്‍ ജെഴ്സിയും കാതില്‍ കടുക്കനുമണിഞ്ഞ ആ 18കാരന്‍ ഇന്ന് ലോകപ്രശസ്തമായ ഏഴാം നമ്പര്‍ ജെഴ്സിയുമണിഞ്ഞ് ടീമിനെ ഫൈനലിലത്തെിച്ചു. വ്യാഴവട്ടം മുമ്പുള്ള കണ്ണീരിന് അറുതി വരുത്താനാണ് പോര്‍ചുഗല്‍ സുല്‍ത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഞായറാഴ്ചത്തെ ഫൈനലിനൊരുങ്ങുന്നത്.
ഓരോ മത്സരത്തിന് ശേഷവും മെച്ചപ്പെട്ട് വരുന്ന പറങ്കികള്‍ക്ക് ഫൈനല്‍ പ്രവേശത്തിന് നന്ദിയുള്ളത് റൊണാള്‍ഡോയോടുതന്നെ. രാജ്യത്തിനായി കിരീടമൊന്നും നേടിയില്ളെന്ന പഴി പഴങ്കഥയാക്കാനുള്ള ശ്രമത്തിലാണ് ഈ റയല്‍ മഡ്രിഡ് താരം. വെയ്ല്‍സിനെതിരെ മിന്നല്‍ ഹെഡറിലൂടെ ഗോള്‍ നേടിയ റൊണാള്‍ഡോക്ക് മിഷേല്‍ പ്ളാറ്റിനിയുടെ ഒമ്പത് ഗോളെന്ന റെക്കോഡിനൊപ്പമത്തൊനുമായി. ഫൈനലില്‍ ഒരു വട്ടംകൂടി വലകുലുക്കാനായാല്‍ യൂറോകപ്പിലെ ശ്രദ്ധേയതാരമായി പോര്‍ച്ചുഗീസ് നായകന് വാഴാം. 1984ലെ യൂറോകപ്പിലാണ് ഒമ്പത് ഗോളുകളും പ്ളാറ്റിനി അടിച്ചുകൂട്ടിയത്.
റൊണാള്‍ഡോ നാല് യൂറോകപ്പുകളിലായി 20 മത്സരങ്ങള്‍ കളിച്ചു. മറ്റൊരു താരവും ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടില്ല. ടീമും ആരാധകരും അര്‍ഹിക്കുന്ന വിജയമാണ് സെമിഫൈനലില്‍ നേടിയതെന്ന് റൊണാള്‍ഡോ പറഞ്ഞു. ‘ഞങ്ങള്‍ ഫൈനലിലത്തെില്ളെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ, ഞങ്ങളത്തെി. അതെനിക്ക് അഭിമാനമേകുന്നു. ഞായറാഴ്ച ഫൈനലില്‍ ജയിച്ച് സ്വപ്നം സാക്ഷാത്കരിക്കണം’ -റൊണാള്‍ഡോ പറഞ്ഞു. റെക്കോഡുകള്‍ക്ക് ഒപ്പമത്തെുന്നതും തകര്‍ക്കുന്നതും നല്ലകാര്യമാണ്. റെക്കോഡുകള്‍ക്കപ്പുറം ടീമിനെ ഫൈനലിലത്തെിക്കുകയായിരുന്നു ലക്ഷ്യം. ഗ്രൂപ് എഫില്‍ ഹംഗറിക്കും ഐസ്ലന്‍ഡിനും പിന്നിലായിരുന്ന പറങ്കികള്‍, മികച്ച മൂന്നാം സ്ഥാനക്കാരെന്ന ആനുകൂല്യത്തിലായിരുന്നു പ്രീക്വാര്‍ട്ടറിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.