Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2016 1:27 PM IST Updated On
date_range 9 July 2016 3:41 PM ISTഫ്രാന്‍സ് x പോര്‍ചുഗല്‍ ഫൈനൽ നാളെ
text_fieldsbookmark_border
പാരിസ്: സ്വന്തം മണ്ണില്‍ ഒരു കിരീടവും കൈവിടാത്ത ഫ്രാന്‍സോ അതോ കന്നി യൂറോപ്യന്‍ കിരീടം ലക്ഷ്യമിടുന്ന പോര്‍ചുഗലോ? 24 ടീമുകള്‍ മാറ്റുരച്ച ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ കിരീട നിര്‍ണയം ഞായറാഴ്ച രാത്രിയില്‍. ഫ്രഞ്ച് നഗരിയായ സെന്‍റ് ഡെനിസിലെ ‘സ്റ്റേഡ് ഡി ഫ്രാന്‍സി’ലെ കിരീടപ്പോരാട്ടത്തിലേക്ക് കണ്‍പാര്‍ത്ത് ഫുട്ബാള്‍ ലോകം. ഞായറാഴ്ച രാത്രി 12.30നാണ് ഫ്രാന്‍സ്-പോര്‍ചുഗല്‍ യൂറോ കപ്പ് ഫൈനല്‍ പോരാട്ടം.
കളിച്ചത് ജര്‍മനി;ജയിച്ചത് ഫ്രാന്‍സ്
ഇറ്റലിക്കെതിരെ മരിച്ചുകളിച്ചതിന് ജര്‍മനി നല്‍കിയ വില. അതായിരുന്നു യൂറോ കപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഫ്രാന്‍സിനോടേറ്റ തോല്‍വി. കളിയുടെ ഇരു പകുതികളില്‍ അന്‍െറായിന്‍ ഗ്രീസ്മാന്‍ നേടിയ രണ്ടു ഗോളില്‍ ലോകചാമ്പ്യന്മാര്‍ മടക്കടിക്കറ്റുമായി കളംവിട്ടപ്പോള്‍ ഫ്രാന്‍സ് കലാശപ്പോരാട്ടത്തിന്. ഞായറാഴ്ച രാത്രി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയാണ് കിരീടപ്പോരാട്ടത്തില്‍ ആതിഥേയരുടെ എതിരാളി. ഒന്നാം സെമിയില്‍ വെയില്‍സിനെ 2-0ത്തിന് തോല്‍പിച്ചാണ് പോര്‍ചുഗല്‍ യോഗ്യത നേടിയത്.
കളിയിലെ കണക്കിലെല്ലാം ജര്‍മനിക്കായിരുന്നു മുന്‍തൂക്കം. 90 മിനിറ്റിന്‍െറ 67 ശതമാനം സമയവും പന്ത് കൈവശംവെച്ചവര്‍ ഗോളിലേക്ക് ഉതിര്‍ത്ത ഷോട്ടിന്‍െറയും പാസിന്‍െറയും കണക്കുകളില്‍ മുന്നില്‍ നിന്നു. പക്ഷേ, കിട്ടിയ രണ്ട് അവസരങ്ങള്‍ ഗോളാക്കിമാറ്റിയ ഫ്രാന്‍സിന്‍േറതായി അന്തിമ ജയം.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജര്‍മന്‍ നായകന്‍ ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗറുടെ ഹാന്‍ഡ്ബാളിന് റഫറി പെനാല്‍റ്റി വിധിച്ചപ്പോള്‍ കിക്കെടുത്ത ഗ്രീസ്മാന് പിഴച്ചില്ല. ജര്‍മനിയുടെ പിഴക്കാത്ത ഗോളി മാനുവല്‍ നോയര്‍ ഇടതു മൂലയിലേക്ക് ചാടിയപ്പോള്‍ പന്ത് വലതു ഭാഗത്തുകൂടി വലതുളച്ചു. രണ്ടാം പകുതിയിലെ 72ാം മിനിറ്റിലായിരുന്നു അടുത്ത ഗോള്‍. പെനാല്‍റ്റി ബോക്സിനുള്ളില്‍ ജര്‍മന്‍ പ്രതിരോധം പാളിയതിന്‍െറ ഫലം. പോള്‍ പൊഗ്ബ ഏറെനേരം കൈവശംവെച്ച് തട്ടിക്കളിച്ച പന്ത് ഹൈബാള്‍ ക്രോസിലൂടെ പോസ്റ്റിനു മുന്നിലത്തെിച്ചപ്പോള്‍ ഗോളി നോയര്‍ തട്ടിയകറ്റി. പക്ഷേ, പന്ത് പതിച്ചത് പിഴവ് കാത്തുനിന്ന ഗ്രീസ്മാന്‍െറ ബൂട്ടില്‍. നിലംപറ്റെ തൊടുത്ത ദുര്‍ബല ഷോട്ട് ഡിഫന്‍ഡര്‍ മുസ്തഫിയെ കാഴ്ചക്കാരനാക്കി വലയിലേക്ക്. 2-0ത്തിന് ഫ്രാന്‍സിന്‍െറ ജയം.
ക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനെ തകര്‍ത്ത അതേ ടീമുമായാണ് ഫ്രാന്‍സിറങ്ങിയത്. എന്നാല്‍, ഇറ്റലിക്കെതിരായ ക്വാര്‍ട്ടറിലെ പരിക്കും സസ്പെന്‍ഷനും കാരണം തിരിച്ചടി നേരിട്ട ജര്‍മനി മൂന്നു മാറ്റങ്ങള്‍ വരുത്തി. മരിയോ ഗോമസ്, മാറ്റ് ഹുമ്മല്‍സ്, സമി ഖെദീര എന്നിവര്‍ക്കു പകരം എംറെ കാന്‍, യൂലിയന്‍ ഡ്രാക്സ്ലര്‍, ഷൈന്‍സ്റ്റീഗര്‍ എന്നിവര്‍ പ്ളെയിങ് ഇലവനിലത്തെി. കിക്കോഫിനു പിന്നാലെ ആറാം മിനിറ്റില്‍ ഗ്രീസ്മാനും പൊഗ്ബയും ചേര്‍ന്ന് നടത്തിയ സുന്ദരമായ ആദ്യ നീക്കം ഫ്രാന്‍സിന്‍െറ വകയായിരുന്നു.
പക്ഷേ, പിന്നീട് വല്ലപ്പോഴും മാത്രമായി ഫ്രാന്‍സിന്‍െറ മുന്നേറ്റം. കിമ്മിക്, ടോണി ക്രൂസ്, മ്യൂളര്‍, ഓസില്‍ എന്നിവരുടെ നിരന്തര മുന്നേറ്റം ഫ്രഞ്ച് ഗോള്‍മുഖത്ത് അപകട ഭീതി ഉയര്‍ത്തി. ആദ്യ പകുതിയില്‍ 72-28 എന്ന നിലയിലായിരുന്നു പലപ്പോഴും ബാള്‍ പൊസിഷന്‍. മികച്ച അവസരമൊരുക്കാനല്ലാതെ ഒരിക്കല്‍പോലും കൃത്യമായി ഫിനിഷ് ചെയ്യാന്‍ ലോകചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞില്ല.പക്ഷേ, വീണുകിട്ടുന്ന സമയങ്ങളിലെല്ലാം ഗ്രീസ്മാന്‍-ജിറൂഡ്-പൊഗ്ബ കൂട്ട് തിരിച്ചടിക്കാന്‍ തുടങ്ങി. ജര്‍മന്‍ പ്രതിരോധത്തിലെ ജെറോ ബോട്ടെങ്ങും ജൊനാസ് ഹെക്ടറുമായിരുന്നു അപ്പോള്‍ മതില്‍ തീര്‍ത്തത്. ഇതിനിടെ, കളിയൊഴുക്കിന് വിപരീതമായി ജര്‍മനി ആദ്യ പെനാല്‍റ്റി വഴങ്ങിയതോടെ സമ്മര്‍ദം കൂടി.
61ാം മിനിറ്റില്‍ പ്രതിരോധത്തിലെ ഒറ്റയാന്‍ ബോട്ടെങ് പരിക്കേറ്റ് പുറത്തായതോടെ ജര്‍മനി പതറി. പകരക്കാരനായ ഷൊദ്റാന്‍ മുസ്തഫിക്ക് വിങ്ങിലൂടെ പരന്നൊഴുകിയ ഫ്രഞ്ച് മുന്നേറ്റത്തെ തടയാനും കഴിഞ്ഞില്ല. ഫലത്തില്‍ ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും പ്രതിരോധത്തിലെ പാളിച്ചയും ലോകചാമ്പ്യന്മാരുടെ യൂറോപ്യന്‍ മോഹങ്ങള്‍ തച്ചുടച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story