റിയോ ഒളിമ്പിക്സ്: ബ്രസീലിനെ നെയ്മർ നയിക്കും
text_fieldsറിയോ ഡി ജനീറൊ: റിയോ ഒളിമ്പിക്സിലെ ബ്രസീൽ ഫുട്ബോൾ ടീമിനെ ബാഴ്സലോണ സൂപ്പർ സ്ട്രൈക്കർ നെയ്മർ നയിക്കും. ജനീവയിൽ വിളിച്ചു േചർത്ത വാർത്ത സമ്മേളനത്തിൽ ബ്രസീൽ കോച്ച് റൊഗീരിയോ മെക്കാളെയാണ് ഇക്കാര്യം അറിയിച്ചത്. 'തെൻറ വിലയിരുത്തലിൽ പ്രതീക്ഷിച്ചതിേനക്കാൾ നന്നായി നെയ്മർ മുന്നേറുന്നുണ്ട്, പ്രത്യേകിച്ചും യുവാക്കളായ സഹതാരങ്ങളുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്'. –കോച്ച് പ്രതികരിച്ചു
2014 സെപ്തംബറിലാണ് നെയ്മർ ബ്രസീൽ ഫുട്ബോൾ ടീമിെൻറ ക്യാപ്റ്റൻ സ്ഥാനത്തെത്തിയിരുന്നു. അതേസമയം സമീപകാലത്ത് ബ്രസീലിനായി നിറംമങ്ങിയ പ്രകടനമാണ് നെയ്മർ പുറത്തെടുത്തത്. കഴിഞ്ഞ 18 മാസത്തിനിടെ അച്ചടക്ക ലംഘനത്തിെൻറ പേരിൽ അഞ്ച് ചുവപ്പ് കാർഡ് നെയ്മറിന് ലഭിക്കുകയും െചയ്തിരുന്നു. ഒളിമ്പിക്സ് കമ്മിറ്റിയുടെ നിയമപ്രകാരം 23 വയസിന് മുകളിലുള്ള മൂന്ന് കളിക്കാരെയാണ് ടീമിൽ ഉൾപ്പെടുത്താൻ കഴിയുക. െനയ്മറിനെ കൂടാതെ മിഡ് ഫീൽഡർ ബീജിങ് ഗുവോൺ, ഗോളി റെനോറ്റോ അഗസ്േറ്റാ എന്നിവരാണ് ഇൗ വിഭാഗത്തിലുള്ളത്. ബ്രസീലും ജപ്പാനും തമ്മിലുള്ള സൗഹൃദ മൽസരം ശനിയാഴ്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.