ആവേശകോപ്പ നിറയട്ടെ...
text_fieldsജൂണ്‍ പിറന്നു. പുതുമഴക്കൊപ്പം ഫുട്ബാളും വരുകയാണ്. ഉറക്കമിളച്ച് കണ്ണുനിറയെ കാണാന്‍ തെക്കനമേരിക്കയിലെ കളിമുറ്റങ്ങള്‍ ഉണരുന്നു. കോപ അമേരിക്കയുടെ ശതാബ്ദി പോരാട്ടത്തിന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ കിക്കോഫ് കുറിക്കും. ഒരു വര്‍ഷത്തെ ഇടവേളയിലാണ് വീണ്ടും തെക്കനമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്ബാള്‍ ഉത്സവത്തിന് പന്തുരുളുന്നത്. അര്‍ജന്‍റീന സ്വാതന്ത്ര്യത്തിന്‍െറ നൂറാം വാര്‍ഷികമാഘോഷിക്കാന്‍ 1916ല്‍ സംഘടിപ്പിച്ച ഫുട്ബാള്‍ പോരാട്ടത്തില്‍ നിന്നായിരുന്നു തുടക്കം. തെക്കനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്, കോപ അമേരിക്കയായി അമേരിക്കന്‍ മണ്ണിലത്തെുമ്പോള്‍ നൂറാം പിറന്നാള്‍. നാലില്‍ തുടങ്ങിയ ടീമുകളുടെ എണ്ണം 16 ആക്കിമാറ്റിയാണ് ശതാബ്ദിയുടെ പോരാട്ടത്തിന് അമേരിക്ക വേദിയാവുന്നത്.
കാലിഫോര്‍ണിയയില്‍ ജൂണ്‍ മൂന്നിന് (ഇന്ത്യയില്‍ ജൂണ്‍ നാല് രാവിലെ 7.00) കിക്കോഫ് കുറിക്കും. ജൂണ്‍ 10ന് ആരംഭിക്കുന്ന യൂറോകപ്പിന് ഒരാഴ്ച മുമ്പാണ് അര്‍ജന്‍റീനയും ബ്രസീലും ഉറുഗ്വായും ചിലിയും ഉള്‍പ്പെടെ വമ്പന്മാര്‍ മാറ്റുരക്കുന്ന കോപ. ഗ്രൂപ് ‘എ’ ടീമുകളുടെ വിശകലനം.
അമേരിക്ക
ഫിഫ റാങ്കിങ്: 29,
ബെസ്റ്റ് ഇന്‍ കോപ: 4ാമത്, 1995
2015 കോപയിലെ പ്രകടനം: പങ്കെടുത്തില്ല
ശ്രദ്ധേയ താരങ്ങള്‍: മൈക്കല്‍ ബ്രാഡ്ലി (മിഡ്ഫീല്‍ഡ്), ജെഫ് കാമറുണ്‍ (ഡിഫന്‍ഡ്സ്), ക്ളിന്‍ഡ് ഡെംപ്സി (ഫോര്‍വേഡ്)
കോച്ച്: ക്ളിന്‍സ്മാന്‍, ക്യാപ്റ്റന്‍: മൈക്കല്‍ ബ്രാഡ്ലി
ശതാബ്ദി കോപയുടെ ആതിഥേയര്‍. ലോകഫുട്ബാളില്‍ ഏറ്റവും വേഗതയില്‍ കരുത്താര്‍ജിക്കുന്ന ടീമുകളില്‍ ഒന്ന്. മുന്‍ ജര്‍മന്‍, ബയേണ്‍ മ്യൂണിക് പരിശീലകന്‍ യുര്‍ഗന്‍ ക്ളിന്‍സ്മാനു കീഴില്‍ 2011 മുതല്‍ അടിമുടി പുതുസംഘമായി മാറിയ അമേരിക്കക്ക് ലോകഫുട്ബാളില്‍ ശക്തമായ മേല്‍വിലാസം കുറിക്കാനുള്ള അവസരമാണ് കോപയുടെ സെഞ്ച്വറി പോരാട്ടം. സംഘാടനവും സ്റ്റേഡിയങ്ങളുടെ നിലവാരവും കൊണ്ട് ലോകോത്തരമായ ചാമ്പ്യന്‍ഷിപ്പില്‍ കളികൂടി മെച്ചപ്പെട്ടാല്‍ എല്ലാം ശരിയായി. കഴിഞ്ഞവര്‍ഷത്തെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ നാണക്കേടിന് കടംവീട്ടാനൊരുങ്ങുകയാണ് അമേരിക്ക. അഞ്ചുതവണ ചാമ്പ്യന്മാരായവര്‍ 2015ല്‍ നാലാം സ്ഥാനവുമായാണ് മടങ്ങിയത്. കഴിഞ്ഞ രണ്ട് ഫിഫ ലോകകപ്പിലും പ്രീക്വാര്‍ട്ടറിലും മടങ്ങി. കോച്ച് ക്ളിന്‍സ്മാന് മികവ് തെളിയിക്കാനുള്ള അവസാന ചാന്‍സാവും ഈ ചാമ്പ്യന്‍ഷിപ്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ കൊളംബിയയും കോസ്റ്ററീകയുമുള്ള ഗ്രൂപ്പില്‍ നിന്ന് സെമിയിലത്തെുക എളുപ്പമല്ല. മുന്‍നിരയിലെ ജോസി ആള്‍ട്ടിഡോറിന്‍െറ പരിക്കാണ് ക്ളിന്‍സ്മാന് വെല്ലുവിളിയാവുന്നത്. യുവനിരയും സീനിയര്‍ താരങ്ങളും ഇടകലര്‍ന്നതാണ് കോപ സ്ക്വാഡ്. എട്ടുപേര്‍ 30 കടന്നവര്‍. അഞ്ചുപേര്‍ 24ന് താഴെ പ്രായക്കാരും. 17കാരനായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ പുലിസിച് ടീമിലെ ബേബി. 34കാരായ മിഡ്ഫീല്‍ഡര്‍ കെയ്ല്‍ ബെകര്‍മാനും ജെര്‍മയ്ന്‍ ജോണ്‍സും സീനിയര്‍ താരങ്ങളും.
കൊളംബിയ
ഫിഫ റാങ്ക്: 4
ബെസ്റ്റ് ഇന്‍ കോപ: ചാമ്പ്യന്‍ 2001
2015 കോപ: ക്വാര്‍ട്ടര്‍ ഫൈനല്‍
ശ്രദ്ധേയ താരങ്ങള്‍: ക്രിസ്റ്റ്യന്‍ സപാറ്റ (ഡിഫന്‍ഡ്സ്), യുവാന്‍ ക്വഡ്രാഡോ (മിഡ്ഫീല്‍ഡ്), ജെയ്സണ്‍ മുറീലോ (ഡിഫന്‍ഡ്സ്)
കോച്ച്: ജോസ് പെകര്‍മന്‍, ക്യാപ്റ്റന്‍: ഹാമിഷ് റോഡ്രിഗസ്
കഴിഞ്ഞലോകകപ്പിലും കോപയിലും ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയ കൊളംബിയ ഇക്കുറി കുതിപ്പ് കിരീടത്തിലത്തെിക്കാനുള്ള വരവാണ്. 2012മുതല്‍ പരിശീലക സ്ഥാനത്തുള്ള പെകര്‍മാനു കീഴില്‍ ടീമിന്‍െറ ഗ്രാഫും മേല്‍പോട്ടാണ്. മൂന്നുതവണ തെക്കനമേരിക്കന്‍ കോച്ച് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ പരിശീലകന്‍ ഇക്കുറിയും കൊളംബിയയെ സ്വപ്നനേട്ടത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗോള്‍വേട്ടക്കാരന്‍ റഡമല്‍ ഫല്‍കാവോ പരിക്കേറ്റ് ടീമിന് പുറത്തായത് ക്യാപ്റ്റന്‍ റോഡ്രിഗസിന് അമിതഭാരമാവും. ലോകകപ്പ് ടീമംഗങ്ങളായ ജാക്സന്‍ മാര്‍ടിനസ്, ടൊഫിലോ ഗ്വിറ്ററസ്, ഫ്രെഡി ഗുറെയ്ന്‍ എന്നിവരാരും ടീമിലില്ല. റോഡ്രിഗസിനൊപ്പം മിലാന്‍ താരം കാര്‍ലോസ് ബാക, യുവാന്‍ ഗ്വിലേര്‍മോ, പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന എന്നിവരാണ് പ്രതീക്ഷകള്‍.
പരഗ്വേ
ഫിഫ റാങ്ക്: 39
ബെസ്റ്റ് ഇന്‍ കോപ: രണ്ടുതവണ ചാമ്പ്യന്മാര്‍ (1953, 1979)
2015 കോപ: 4ാമത്, ശ്രദ്ധേയ താരങ്ങള്‍: ഡാരിയോ ലെസ്കാനോ (ഫോര്‍വേഡ്), പൗല ഡി സില്‍വ (ഡിഫന്‍സ്), നെല്‍സണ്‍ വാല്‍ഡസ് (ഫോര്‍വേഡ്)
കോച്ച്: റാമോണ്‍ ഡയസ്, ക്യാപ്റ്റന്‍ ജസ്റ്റോ വിയ്യാര്‍
തെക്കനമേരിക്കന്‍ ഫുട്ബാളിലെ പഴയ പ്രതാപികളിലൊന്നാണ് പരഗ്വേ. 2010 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായവര്‍, നാലുവര്‍ഷത്തിനിപ്പുറം യോഗ്യത പോലുമില്ലാതെ 76ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പിന്നീടാണ് മുര്‍ അര്‍ജന്‍റീന താരമായ റാമോണ്‍ ഡയസ് പരിശീലകക്കുപ്പായമേറ്റെടുത്തത്.
ഒരുവര്‍ഷത്തിനുള്ളില്‍ പരഗ്വേയെ കോപ അമേരിക്ക സെമിയിലത്തെിച്ച് ശ്രദ്ധനേടിയ ഡയസിനു കീഴില്‍ ടീം വീണ്ടും ബൂട്ടുകെട്ടുമ്പോള്‍ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവാണ് ലക്ഷ്യം. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ആറില്‍ ഒരു കളി മാത്രമേ തോറ്റിട്ടുള്ളൂ. ഗോളടിക്കാന്‍ ധൃതിയില്ളെങ്കിലും മത്സരഫലം തങ്ങള്‍ക്കൊപ്പമാക്കാന്‍ പരഗ്വേ മിടുക്കരാണ്. 38കാരന്‍ ഗോളി ജസ്റ്റോ വിയാറാണ് സീനിയര്‍ താരം. ടോപ്സ്കോറര്‍ റൂകി സാന്‍റക്രൂസ് ടീമിലില്ല.
കോസ്റ്ററീക
ഫിഫ റാങ്ക്: 25,
ബെസ്റ്റ് ഇന്‍ കോപ: രണ്ടുതവണ ക്വാര്‍ട്ടര്‍ ഫൈനല്‍ (2001, 2004)
2015 കോപ: പങ്കെടുത്തില്ല
ശ്രദ്ധേയ
താരങ്ങള്‍: ജോയല്‍ കാംബെല്‍ (ഫോര്‍വേഡ്), ബ്ര്യാന്‍ റൂയിസ് (മിഡ്ഫീല്‍ഡ്), അല്‍വാരോ സബോറിയോ (ഫോര്‍വേഡ്)
കോച്ച്: ഓസ്കര്‍ റമിറസ്, ക്യാപ്റ്റന്‍: ബ്ര്യാന്‍ റൂയിസ്
കഴിഞ്ഞ ലോകകപ്പിലും കോണ്‍കകാഫ് ഗോള്‍ഡ്കപ്പിലും ക്വാര്‍ട്ടറിലത്തെി നേടിയ പുത്തനുണര്‍വുമായാണ് കോസ്റ്ററീകയുടെ വരവ്. ജോര്‍ജ് ലൂയിസ് പിന്‍േറായും പൗലോ വാന്‍ചോപുമായിരുന്നു പരിശീലകര്‍. മൂന്നുവര്‍ഷത്തിനിടെ വീണ്ടും ഇറങ്ങുമ്പോള്‍ കോച്ചും മാറി. മുന്‍ ദേശീയ ടീമംഗം കൂടിയായ ഓസ്കര്‍ റമിറസിനു കീഴില്‍ അതിവേഗ കുതിപ്പിലാണ് ടീം. അമേരിക്ക, ഉറുഗ്വായ് തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ച ടീമില്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന്‍െറ പകിട്ടിലത്തെുന്ന റയല്‍ മഡ്രിഡ് ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവസാണ് സൂപ്പര്‍താരം. ഗോള്‍വരള്‍ച്ചയാണ് പ്രധാന വെല്ലുവിളി. അവസാന13 കളിയില്‍ രണ്ടു തവണ മാത്രമേ ഒരുഗോളിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.