ഏഷ്യാകപ്പ് പ്ലേ ഓഫ്: ലാവോസ് കടക്കാന്‍ ഇന്ത്യ
text_fieldsഗുവാഹതി: ഏഷ്യാകപ്പ് യോഗ്യതാറൗണ്ട് പ്ളേഓഫില്‍ ഇന്ത്യക്കിന്ന് രണ്ടാം പാദ പോരാട്ടം. എവേ ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ലാവോസിനെ 1-0ത്തിന് തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനും സംഘവും കളത്തിലിറങ്ങുന്നത്. ചൊവ്വാഴ്ച ജയം ആവര്‍ത്തിച്ചാല്‍, പ്ളേഓഫ് മൂന്നാം റൗണ്ടിലിടം നേടാം. 24 ടീമുകള്‍ ഗ്രൂപ്പായി മത്സരിക്കുന്ന മൂന്നാം റൗണ്ടില്‍ നിന്നും 12 ടീമുകള്‍ക്കാണ് 2019 ഏഷ്യാകപ്പിലേക്ക് നേരിട്ട് പ്രവേശം. ലാവോസില്‍ നടന്ന ആദ്യപാദത്തില്‍ ജെജെ ലാല്‍ പെഖ്ലുവയുടെ ഏക ഗോളിലായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍, രണ്ടാം അങ്കത്തില്‍ ആറു പേരുടെ പരിക്കാണ് ടീമിനെ അലട്ടുന്നത്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 163ഉം, ലാവോസ് 174ഉം സ്ഥാനത്താണ്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം ഹോളിചരണ്‍ നര്‍സറിയാവും ഇന്ത്യന്‍ മുന്നേറ്റത്തിലെ ശ്രദ്ധേയകേന്ദ്രങ്ങള്‍. ലാവോസിനെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കിമാറ്റാന്‍ കഴിയാഞ്ഞതിന്‍െറ നിരാശ തീര്‍ക്കാനാവും നീലപ്പടയുടെ ഇറക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.