ഫ്രാന്‍സിന് മുന്നില്‍ റുമേനിയ
text_fieldsപാരിസ്: കളത്തിന് പുറത്തെ വിവാദങ്ങളും പരിക്കുകളുടെ ആക്രമണവും മുഴച്ചുനിന്ന മുന്നൊരുക്കദിനങ്ങള്‍ക്ക് അവസാനമിട്ട് ആതിഥേയരായ ഫ്രാന്‍സ് വെള്ളിയാഴ്ച ഉദ്ഘാടനപ്പോരിനിറങ്ങും. ഗ്രൂപ് എ പോരാട്ടത്തില്‍ റുമേനിയയാണ് ഫ്രാന്‍സിന്‍െറ എതിരാളി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രി 12.30നാണ് സ്റ്റെയ്ഡ് ഡി ഫ്രാന്‍സില്‍ കിക്കോഫ് വിസില്‍ മുഴങ്ങുക.
തന്നെ ടീമില്‍നിന്ന് ഒഴിവാക്കിയത് വംശീയ പ്രശ്നമായി ഉയര്‍ത്തിക്കാട്ടി റയല്‍ മഡ്രിഡ് സ്ട്രൈക്കര്‍ കരീം ബെന്‍സേമ രംഗത്തത്തെിയത് ഫ്രാന്‍സിന്‍െറ ഒരുക്കങ്ങളെ ശല്യപ്പെടുത്തിയിരുന്നു. അള്‍ജീരിയന്‍ വംശജനായ ബെന്‍സേമ, ഫ്രാന്‍സിലെ ചില വംശീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയനായാണ് കോച്ച് ദിദിയര്‍ ദെഷാംപ്സ് തന്നെ ഒഴിവാക്കിയതെന്നാണ് ബെന്‍സേമ ആരോപിച്ചത്. സഹതാരമായിരുന്ന മാത്യു വാല്‍ബ്യുയെന ഇരയാക്കപ്പെട്ട ബ്ളാക്മെയ്ലിങ് കേസില്‍ കുറ്റക്കാരനെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബെന്‍സേമക്ക് രാജ്യത്തിനായി കളിക്കാനായിരുന്നില്ല. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗോള്‍ സ്കോററായ ബെന്‍സേമയുടെ അഭാവം കൂടാതെ, പരിക്കിനത്തെുടര്‍ന്ന് റാഫേല്‍ വരാനെയും കളത്തിലിറങ്ങില്ല.
ദെഷാംപ്സിന്‍െറ പ്രതിരോധ തന്ത്രങ്ങള്‍ക്ക് തിരിച്ചടിനല്‍കി ബാഴ്സലോണ താരം ജെറമി മത്യു ടീമില്‍നിന്ന് പിന്മാറിയിരുന്നു. ഉത്തേജകമരുന്നടിക്ക് യുവേഫയുടെ വിലക്കിനെ തുടര്‍ന്ന് ലിവര്‍പൂള്‍ താരം മമദൗ സാകോയെയും ടീമിന് നഷ്ടമായി.
ലസാന ഡിയാര, കര്‍ട്ട് സൗമ, മാത്യു ദെബുഷി എന്നിവരും കരക്കിരിക്കുകയാണ്. ഇത്രയും തലവേദന നേരിടേണ്ടിവരുമെന്ന് ദു$സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ളെന്ന് ദെഷാംപ്സ് തുറന്നുപറഞ്ഞുകഴിഞ്ഞു. എന്നിരുന്നാലും പോള്‍ പൊഗ്ബ, ആന്‍റണി മാര്‍ഷ്യല്‍, അന്‍േറാണി ഗ്രീസ്മാന്‍ എന്നിവരടങ്ങിയ യുവരക്തത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ആതിഥേയര്‍. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്‍െറ മേല്‍ക്കൈ ഗുണംചെയ്യുമെന്ന വിശ്വാസത്തിലാണ് ടീം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ മികച്ചഫോമിലാണ് ടീം കളിച്ചത്. 10 കളികളില്‍ ഇംഗ്ളണ്ടിനോടേറ്റ ഒരു തോല്‍വിമാത്രമായിരുന്നു ദെഷാംപ്സിന്‍െറ കുട്ടികളുടെ വീഴ്ച. നവംബറിലെ പാരിസ് ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ആ തോല്‍വി.
ബെന്‍സേമക്ക് പകരക്കാരനായി മുന്‍നിരയെ നയിക്കാനുള്ള കഴിവ് ചോദ്യംചെയ്യപ്പെട്ട ആഴ്സനല്‍ സ്ട്രൈക്കര്‍ ഒളിവര്‍ ജിറൗഡ് അവസാന രണ്ട് സന്നാഹ മത്സരങ്ങളില്‍ മൂന്നു ഗോളുകളുമായി സംശയങ്ങളുടെ മുനയൊടിച്ചിട്ടുണ്ട്. ഗ്രീസ്മാന്‍, മാര്‍ഷ്യല്‍, ജിറൗഡ്, ദിമിത്രി പായെറ്റ് എന്നിവര്‍ക്കിടയിലാണ് സ്ട്രൈക്കര്‍ റോളുകളിലേക്കുള്ള മത്സരം.
മുന്‍നിര പുതുനിരയെക്കൊണ്ട് നിറയുമ്പോള്‍ ബകാരി സഗ്ന, ലൗറന്‍റ് കോഷീല്‍നി, ആദില്‍ റാമി, പാട്രിക് എവ്റ എന്നീ പരിചയസമ്പന്നരാല്‍ സമ്പന്നമാണ് പ്രതിരോധം. പ്രതിരോധമികവിലേക്കായിരിക്കും റുമേനിയയുടെ പ്രതീക്ഷകള്‍ കേന്ദ്രീകരിക്കുന്നത്. എട്ടു വര്‍ഷത്തിനിടയിലെ ആദ്യ മേജര്‍ ടൂര്‍ണമെന്‍റിലേക്ക് അവരത്തെിയത് യോഗ്യതാഘട്ടത്തിലെ ഏറ്റവുംമികച്ച പ്രതിരോധ റെക്കോഡുമായാണ്. ആങ്കല്‍ ഇയോഡനെസ്കുവിന്‍െറ ടീം 10 യോഗ്യതാ മത്സരങ്ങളില്‍ രണ്ടു ഗോള്‍ മാത്രമാണ് വഴങ്ങിയത്. അതേസമയം, എതിര്‍വലയില്‍ ഗോള്‍ എത്തിക്കുന്നതിലെ മികവില്ലായ്മ വെല്ലുവിളിയായുണ്ട്. ഫ്രാന്‍സിനെതിരെ സമനില കിട്ടിയാല്‍തന്നെ അതുല്യമായിരിക്കും കാര്യങ്ങളെന്നാണ് ടീം കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.