ഫ്രഞ്ച് പടയോട്ടത്തോടെ യൂറോ കപ്പിന് തുടക്കം
text_fieldsപാരിസ്/മാഴ്സ: ഫ്രഞ്ച് പടയോട്ടത്തോടെ യൂറോ കപ്പ് ഫുട്ബാളിന് തുടക്കം. ഗ്രൂപ്പ് എയില്‍ റുമാനിയയെ 2-1ന് കീഴടക്കിയാണ് ആതിഥേയര്‍ ജയത്തോടെ തുടങ്ങിയത്. 57ാം മിനിറ്റില്‍ മുന്നേറ്റനിരക്കാരന്‍ ഒളിവര്‍ ജിറൗഡാണ് ആദ്യം വലകുലുക്കിയത്. 65ാം മിനിറ്റില്‍ റുമാനിയയുടെ ബോഗ്ദാന്‍ സ്റ്റാന്‍കു പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ മടക്കി. എന്നാല്‍ ദിമിത്രി പായറ്റ് 89ാം മിനിറ്റില്‍ നേടിയ ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.
4-3-3 ശൈലിയുമായാണ് ഫ്രാന്‍സും റുമാനിയയും പന്തുതട്ടാനിറങ്ങിയത്. ബ്ളെയ്സ് മറ്റ്യുഡിയുടെ ഷോട്ടിലൂടെയാണ് മത്സരത്തിന് രണ്ടാം മിനിറ്റില്‍തന്നെ ചൂടുപിടിച്ചത്. നാലാം മിനിറ്റില്‍ റുമാനിയ ആതിഥേയരെ വിറപ്പിച്ചു. എന്നാല്‍, സ്റ്റാന്‍കുവിന്‍െറ ക്ളോസ്റേഞ്ച് ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് ധീരതയോടെ തട്ടിയകറ്റി. പിന്നീട് ഫ്രഞ്ച്പടയിലെ ഒളിവര്‍ ജിറൗഡും അന്‍േറാണിയോ ഗ്രിസ്മാനും നടത്തിയ നീക്കങ്ങള്‍ നിര്‍ഭാഗ്യത്താല്‍ ഗോളായി മാറിയില്ല. എണ്ണത്തില്‍ കൂടുതലുള്ള ആരാധകരുടെ പിന്തുണയില്‍ ഫ്രാന്‍സ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതി ഗോള്‍ പിറക്കാതെ പിരിഞ്ഞു.ഇടവേളക്ക് ശേഷം, 57ാം മിനിറ്റില്‍ ദിമിത്രി പായറ്റിന്‍െറ പാസിന് തലവെച്ചാണ് ജിറൗഡ് ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തത്.
ഗ്രൂപ് ബിയിലെ കരുത്തന്മാരുടെ നിര്‍ണായക പോരാട്ടത്തില്‍ മാഴ്സയില്‍ ഇംഗ്ളണ്ടും റഷ്യയും ശനിയാഴ്ച കൊമ്പുകോര്‍ക്കും. എന്നാല്‍, സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കാമെന്ന ലെസ്റ്റര്‍ സൂപ്പര്‍ താരം ജെയ്മി വാര്‍ദിയുടെ മോഹം നടക്കില്ളെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ളണ്ട് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പില്‍ അടുത്തഘട്ടത്തിലേക്ക് മുന്നേറാന്‍ ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളുടെ പോരാട്ടം എന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ മത്സരം. ഇത്തവണ യോഗ്യതാ മത്സരങ്ങള്‍ മുഴുവന്‍ ജയിച്ച ഏക ടീം എന്ന ക്രെഡിറ്റുമായാണ് ഇംഗ്ളണ്ട് യൂറോക്കിറങ്ങുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12.30നാണ് മത്സരം.
പോര്‍ചുഗല്‍, തുര്‍ക്കി, ആസ്ട്രേലിയ എന്നിവര്‍ക്കെതിരെ സന്നാഹമത്സരങ്ങള്‍ ജയിച്ചതിന്‍െറ ആത്മവിശ്വാസവുമായാണ് ഇംഗ്ളീഷ് പട ആദ്യ പോരിനിറങ്ങുന്നത്. ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ച വാര്‍ദിയെ തഴഞ്ഞ് കോച്ച് റോയ് ഹോഡ്ജ്സണ്‍, റഹീം സ്റ്റെര്‍ലിങ്ങിനെയും ഹാരി കെയ്നിനെയും ആദം ലല്ലാനയെയും ആദ്യ നിരയില്‍ ഇറക്കുമെന്നാണ് സൂചന. ക്ളബ് സീസണ്‍ മോശമായിരുന്നെങ്കിലും യൂറോക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ നാലു ഗോളുകള്‍ക്ക് വഴിയൊരുക്കിയ പ്രകടനവും മുഖമുദ്രയായ വേഗവും വൈദഗ്ധ്യമാര്‍ന്ന കളിമികവുമാണ് റഹീം സ്റ്റെര്‍ലിങ്ങിനെ വാര്‍ദിക്ക് മുന്നേ പരിഗണിക്കാര്‍ കാരണം.
അതേസമയം, ഇംഗ്ളീഷ് ആരാധകര്‍ക്കിടയില്‍ ഈ നീക്കത്തിന് അനുകൂല അഭിപ്രായമില്ളെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാണിക്കുന്നത്. പരിശീലനത്തില്‍ ഇരുതാരങ്ങളും മികവുറ്റ പ്രകടനമാണ് നടത്തിയത്.ക്യാപ്റ്റന്‍ വെയ്ന്‍ റൂണി ആദ്യ ഇലവനില്‍തന്നെ ഇടംപിടിക്കും. മിഡ്ഫീല്‍ഡില്‍ എറിക് ഡിയറും ഡെയ്ല്‍ അല്ലിയും ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും മൂന്നാം മിഡ്ഫീല്‍ഡറെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഡിഫന്‍ഡര്‍ റയാന്‍ ബെര്‍ട്രാന്‍ഡ് കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയത് ടീം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യും. പ്രതിരോധത്തിന്‍െറ പ്രധാന ഉത്തരവാദിത്തം ക്രിസ് സ്മാളിങ്ങിന്‍െറയും ഗാരി കാഹിലിന്‍െറയും ചുമലിലാണ്. ഡാനി റോസിന് ലെഫ്റ്റ് ബാക്കില്‍ ഇറങ്ങാനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഡയമണ്ട് മിഡ്ഫീല്‍ഡും 4-3-3 ശൈലിയും പരിശീലനത്തില്‍ കോച്ച് പരീക്ഷിച്ചിരുന്നു. റഷ്യക്കെതിരെ ഏത് തന്ത്രം പുറത്തെടുക്കുമെന്ന് കോച്ച് വെളിപ്പെടുത്തിയിട്ടില്ല.റഷ്യയുടെ ദൗര്‍ബല്യങ്ങളെ ചൂഷണംചെയ്ത് തന്‍െറ ടീമിന്‍െറ ആക്രമണമുഖത്തിന് കൂടുതല്‍ മൂര്‍ച്ച നല്‍കാനുദ്ദേശിച്ചാണ് ഹോഡ്ജ്സണ്‍ ടീമൊരുക്കുന്നത്. ലിയോനിഡ് സ്ളത്സ്കി പരിശീലിപ്പിക്കുന്ന റഷ്യന്‍ നിരയില്‍ മിഡ്ഫീല്‍ഡര്‍മാരായ അലന്‍ ദഗോവും ഇഗോര്‍ ഡെനിസോവും പരിക്കേറ്റ് പുറത്താണ്. വെറ്ററന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ വാസിലി ബെറസുകിയും സെര്‍ജി ഇഗ്നഷേവിച്ചും വേഗമാര്‍ന്ന നീക്കങ്ങള്‍ക്കുമുന്നില്‍ വിറക്കുമെന്നാണ് കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.