ജര്‍മനി ഇന്ന് കളത്തില്‍
text_fieldsലില്ലി: പരിക്കും തുടര്‍ തോല്‍വികളും സൃഷ്ടിച്ച ആശങ്കകള്‍ക്കിടെ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് ഞായറാഴ്ച ആദ്യ അങ്കം. യോഗ്യതാറൗണ്ടിലെയും സന്നാഹമത്സരങ്ങളിലെയും തുടര്‍ തോല്‍വിയുമായി പ്രതിരോധത്തിലായ ജര്‍മനിക്കും കോച്ച് യൊആഹിം ലോയ്വിനുമിത് നിലനില്‍പിന്‍െറ അങ്കം. ഗ്രൂപ് ‘സി’യില്‍ അട്ടിമറിക്ക് പ്രമുഖരായ യുക്രെയ്നാണ് എതിരാളികള്‍.
സീനിയര്‍ താരങ്ങളായിരുന്നു ഫിലിപ് ലാം, മിറോസ്ളാവ് ക്ളോസെ തുടങ്ങിയവര്‍ പടിയിറങ്ങിയ ശേഷം താരങ്ങളുടെ സാന്നിധ്യത്തിലും നിഴലായി മാറിയ ജര്‍മന്‍ പട ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റീഗറുടെ നേതൃത്വത്തിലാണ് യൂറോപടയോട്ടത്തിന് തുടക്കംകുറിക്കുന്നത്. 1996ന് ശേഷം ആദ്യ യൂറോ കിരീടമാണ് ലക്ഷ്യമെങ്കിലും പരിക്കും ഭാഗ്യക്കേടും ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നു.
യുവനിരയുമായി വന്‍കരയുടെ പോരാട്ടത്തിനൊരുങ്ങവെയാണ് പരിക്ക് വില്ലന്‍വേഷമണിയാന്‍ തുടങ്ങിയത്. മാറ്റ് ഹുമ്മല്‍സാണ് ആദ്യം പരിക്കിന്‍െറ പടിയിലായത്. പകരക്കാരനായത്തെിയ അന്‍േറാണിയോ റൂഡിഗര്‍ പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായി. ബൊറൂസ്യ സ്റ്റാര്‍ മാര്‍കോ റ്യൂസും പരിക്കിന്‍െറ പിടിയിലാണ്. അതിനിടെ ഹുമ്മല്‍സ് ഉടന്‍ തിരിച്ചത്തെുമെന്ന വാര്‍ത്തകള്‍ ജര്‍മന്‍ ക്യാമ്പിന് പ്രതീക്ഷനല്‍കുന്നെങ്കിലും യുക്രെയ്നെതിരെ ഇദ്ദേഹമുണ്ടാവില്ല. ക്യാപ്റ്റന്‍ ഷൈ്വന്‍സ്റ്റീഗറും ഞായറാഴ്ച പ്ളെയിങ് ഇലവനില്‍ കാണില്ല. തോമസ് മ്യൂളര്‍, ടോണി ക്രൂസ്, മരിയോ ഗോട്സെ, ഗോമസ് എന്നിവരിലാണ് ചാമ്പ്യന്മാരുടെ പ്രതീക്ഷകള്‍. മറ്റു മത്സരങ്ങളില്‍, തുര്‍ക്കി-ക്രൊയേഷ്യയെും പോളണ്ട്-വടക്കന്‍ അയര്‍ലന്‍ഡിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.