ഇംഗ്ലണ്ട് കപ്പടിച്ചാല്‍ അടിവസ്ത്രമണിഞ്ഞ് കമന്‍ററിക്കത്തെും
text_fieldsലണ്ടന്‍: ഇഷ്ടമുണ്ടായിട്ടല്ല ഗാരി ലിനേകര്‍ വീണ്ടും പന്തയപ്രഖ്യാപനവുമായി രംഗത്തത്തെിയത്. ലെസ്റ്റര്‍ സിറ്റി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടമണിഞ്ഞപോലെ ഇംഗ്ലണ്ടും കപ്പടിച്ചാലോ. അങ്ങനെയെങ്കിലും പുതുചരിത്രം പിറക്കട്ടേയെന്നാണ് മുന്‍ ഇംഗ്ളീഷ് താരവും പ്രമുഖ ഫുട്ബാള്‍ കമന്‍േററ്ററുമായി ഗാരി ലിനേകറുടെ മനസ്സിലിരിപ്പ്. ഇക്കുറി ഇംഗ്ളണ്ട് യൂറോകപ്പടിച്ചാല്‍ 2020ലെ യൂറോ ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യമത്സരത്തില്‍ അടിവസ്ത്രം മാത്രമണിഞ്ഞ് കമന്‍ററിബോക്സിലത്തെുമെന്നാണ് ട്വീറ്റ്.
2015ലായിരുന്നു തന്‍െറ മുന്‍ ക്ളബായ ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് കിരീടമണിഞ്ഞാല്‍ അടിവസ്ത്രമണിഞ്ഞ് കളിപറയുമെന്ന ലിനേകറുടെ പന്തയം.
വെറുതെ നടത്തിയ പ്രഖ്യാപനം പക്ഷേ, കളിക്കാര്‍ കാര്യമായെടുത്തു. ഇംഗ്ളീഷ് ഫുട്ബാളിലെ അദ്ഭുതമായിമാറിയ ലെസ്റ്റര്‍ ആദ്യ കിരീടവുമണിഞ്ഞ് ലെനേകര്‍ കമന്‍ററി ബോക്സില്‍ അടിവസ്ത്രമണിഞ്ഞത്തെുന്നത് കാത്തിരിപ്പാണിപ്പോള്‍. അടുത്ത സീസണിലെ ഉദ്ഘാടമത്സരത്തില്‍ വാക്ക് പാലിക്കുമെന്നാണ് മുന്‍ താരത്തിന്‍െറ പ്രഖ്യാപനം. പുതിയ പന്തയത്തിലും ലെനേക്കര്‍ തോല്‍ക്കേണമേയെന്നാണ് ഇപ്പോള്‍ ഇംഗ്ളീഷ് ആരാധകരുടെ പ്രാര്‍ഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.