കൊളംബിയക്ക് കോസ്റ്ററീകന്‍ ഷോക്ക്
text_fieldsഹൂസ്റ്റണ്‍: സ്റ്റാര്‍ സ്ട്രൈക്കര്‍മാരെ പകരക്കാരുടെ ബെഞ്ചിലിരുത്തി ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങിയ കൊളംബിയക്ക് തിരിച്ചടി. തുടര്‍ച്ചയായി രണ്ട് ജയങ്ങളുമായിറങ്ങിയ കൊളംബിയയെ കോസ്റ്ററീക 3-2ന് അട്ടിമറിച്ചതോടെ ഗ്രൂപ് ‘എ’യിലെ ഒന്നാം സ്ഥാനം നഷ്ടമായി. അതേസമയം, നിര്‍ണായക മത്സരത്തില്‍ പരഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ അമേരിക്ക ഗ്രൂപ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം അങ്കത്തില്‍ പരഗ്വേയെ നേരിട്ട ടീമില്‍നിന്നും അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് കൊളംബിയന്‍ കോച്ച് ജോസ് പെകര്‍മാന്‍ ടീമിനെ ഇറക്കിയത്. ഹാമിഷ് റോഡ്രിഗസ്, കാര്‍ലോസ് ബാക, യുവാന്‍ ക്വഡ്രാഡോ, ഗോളി ഡേവിഡ് ഒസ്പിന എന്നിവരടക്കം പത്തുപേരെ മാറ്റി രണ്ടാം നിരയെയാണിറക്കിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ ജൊഹാന്‍ വെനഗാസിന്‍െറ ഗോളിലൂടെ കോസ്റ്ററീക കൊളംബിയ വലകുലുക്കിയതോടെ അട്ടിമറി സൂചനകള്‍ പിറന്നിരുന്നു. മധ്യവരക്കപ്പുറത്തുനിന്ന് പറന്നത്തെിയ ക്രോസിനൊപ്പം ഓടിയത്തെിയ വെനഗാസ് പന്ത് നിലംതൊട്ട് മൂന്നാം ടച്ചില്‍ തൊടുത്തുവിട്ട ലോങ്റേഞ്ച് കൊളംബിയ വലകുലുക്കി. പക്ഷേ, അഞ്ചുമിനിറ്റിനകം തിരിച്ചടിവന്നു. ഇക്കുറി വിങ്ങിലൂടെ പന്തുമായി കോസ്റ്ററീകന്‍ ബോക്സിലേക്ക് കയറിയ ഫ്രാങ്ക് ഫാബ്രയാണ് സമനില ഗോള്‍ നേടിയത്. അതേ ഫാബ്രതന്നെ 34ാം മിനിറ്റില്‍ എതിരാളിക്ക് സെല്‍ഫ് ഗോളിലൂടെ ലീഡും നല്‍കി.
രണ്ടാം പകുതിയില്‍ റോഡ്രിഗസിനെയും എഡ്വിന്‍ കര്‍ഡോണയെയും കോച്ച് പെകര്‍മാന്‍ കളത്തിലേക്ക് വിളിച്ചെങ്കിലും ആദ്യപകുതിയില്‍ മുന്‍തൂക്കം സമ്മാനിച്ച ആത്മവിശ്വാസത്തിലായിരുന്നു കോസ്റ്ററീക. ഗാലറിയെ ഞെട്ടിച്ച് 58ാം മിനിറ്റില്‍ അവര്‍ ഗോളെണ്ണം മൂന്നായി ഉയര്‍ത്തി. പെനാല്‍റ്റി ബോക്സിനുള്ളില്‍ ബ്രയാന്‍ ഒവീഡോ നല്‍കിയ ക്രോസ് സെല്‍സോ ബോക്സിനകത്തേക്ക് അടിച്ചുകയറ്റി വിജയമുറപ്പിച്ച ഗോള്‍കുറിച്ചു. അധികംവൈകാതെ 66ാം മിനിറ്റില്‍ ക്വഡ്രാഡോയെ കൂടി പെകര്‍മാന്‍ അവതരിപ്പിച്ച് തിരിച്ചുവരവിനുള്ള പോരാട്ടം ശക്തമാക്കി. 73ാം മിനിറ്റില്‍ മര്‍ലോസ് മൊറീനോ ലക്ഷ്യം കണ്ടതോടെ തോല്‍വിയുടെ മാര്‍ജിന്‍ കുറഞ്ഞു.
ഡെംപ്സി ഗോളില്‍ അമേരിക്ക
കോസ്റ്ററീകയെ നാല് ഗോളിന് വീഴ്ത്തിയ അമേരിക്കയെ പരഗ്വേ പിടിച്ചുകെട്ടിയെങ്കിലും 27ാം മിനിറ്റില്‍ ക്ളിന്‍റ് ഡെംപ്സി നേടിയ ഒരു ഗോളില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ പ്രതിരോധനിരക്കാരന്‍ ഡിആന്ദ്രെ യെഡ്ലിന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായി പത്തുപേരിലേക്കൊതുങ്ങിയിട്ടും ആര്‍ത്തിരിമ്പിയ പരഗ്വേ പ്രതിരോധത്തിനു മുന്നില്‍ പിടിച്ചുനിന്നായിരുന്നു അമേരിക്കന്‍ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.