എല്ലാവരും കണ്ടു, റഫറിമാത്രം കണ്ടില്ല –ദുംഗ
text_fields
മസാചൂസറ്റ്സ്: ‘സംഭവിച്ചതെന്തെന്ന് എല്ലാവരും കണ്ടതാണ്. അതിനെക്കാള്‍ കൂടുതലൊന്നുമില്ല. കളിയുടെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും അവസാനം വരെയും ഞങ്ങള്‍ക്കായിരുന്നു മേധാവിത്വം. പക്ഷേ, കോച്ചിനും കളിക്കാര്‍ക്കും എന്തുചെയ്യാനാവും. എല്ലാ സാങ്കേതിക വിദ്യകളും ലഭ്യമാവുമ്പോഴും എങ്ങനെ പിഴവുകള്‍ ആവര്‍ത്തിക്കുന്നുവെന്നാണ് എന്‍െറ ചോദ്യം. റഫറി സമയമെടുത്ത് ചര്‍ച്ചചെയ്താണ് ഗോള്‍വിധിച്ചത്. അദ്ദേഹം ഹെഡ്ഫോണില്‍ എന്താണ് ചര്‍ച്ചനടത്തിയതെന്ന് മനസ്സിലാവുന്നില്ല’ -പെറുവിനോടേറ്റ ദയനീയ തോല്‍വിക്കു പിന്നാലെ ബ്രസീല്‍ കോച്ച് ദുംഗ പറഞ്ഞു.
അതേസമയം, കോപയില്‍ നിന്നുള്ള പുറത്താവലിനു പിന്നാലെ തന്‍െറ ഭാവി സംബന്ധിച്ച് ആശങ്കയില്ളെന്ന് കോച്ച് വ്യക്തമാക്കി.
ഞങ്ങളുടെ കഠിനാധ്വാനം ഫെഡറേഷന്‍ പ്രസിഡന്‍റിന് അറിയാം. പക്ഷേ, ബ്രസീല്‍ പരിശീലകനാവുമ്പോള്‍ പ്രതീക്ഷിച്ച ഫലം വന്നില്ളെങ്കില്‍ വിമര്‍ശിക്കപ്പെടുമെന്നത് അറിയാം. രണ്ടു മിനിറ്റില്‍ എല്ലാം മാറണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, ഫുട്ബാളില്‍ അത് നടക്കില്ല. പുറത്താവലിനെ കുറിച്ച് ആശങ്കയില്ല. മരണത്തെ കുറിച്ച് മാത്രമേ ഞാന്‍ ആശങ്കപ്പെടാറുള്ളൂ -ദുംഗ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.