ദുംഗയെ പുറത്താക്കി; ടൈറ്റ് പുതിയ ബ്രസീൽ കോച്ച്
text_fieldsറിയോ ഡെ ജനീറോ: കോപ അമേരിക്കയില്‍ ഗ്രൂപ് റൗണ്ടില്‍ പുറത്തായ ബ്രസീല്‍ ഫുട്ബാള്‍ ടീമിന്‍െറ പരിശീലക സ്ഥാനത്തുനിന്ന് ദുംഗയെ പുറത്താക്കി. അവസാന ഗ്രൂപ് മത്സരത്തില്‍ പെറുവിനോട് 1-0ത്തിന് തോറ്റ് നാട്ടില്‍ മടങ്ങിയത്തെിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ നടപടി. ബ്രസീല്‍ വേദിയാവുന്ന ഒളിമ്പിക്സില്‍ ടീമിനെ ഒരുക്കാനുള്ള ചുമതല കൊറിന്ത്യന്‍സ് കോച്ച് ടൈറ്റിന് നല്‍കി. ദുംഗക്കൊപ്പം ടെക്നിക്കല്‍ സ്റ്റാഫിനെയും ടീം കോഓഡിനേറ്റര്‍ ഗില്‍മര്‍ റിനാല്‍ഡിയെയും പുറത്താക്കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ അടിയന്തര കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നടപടിയെന്ന് ബ്രസീല്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.1994ലെ കോചാമ്പ്യന്‍ ടീം ക്യാപ്റ്റനായിരുന്ന ദുംഗ 2006ലാണ് ആദ്യമായി ബ്രസീല്‍ ദേശീയ ടീം പരിശീലക പദവിയിലത്തെുന്നത്. 2010 ലോകകപ്പിലെ ദയനീയ പുറത്താവലിന് പിന്നാലെ സ്ഥാനം നഷ്ടപ്പെട്ട മുന്‍ പ്രതിരോധനായകന്‍, ഇക്കഴിഞ്ഞ ലോകകപ്പിനുശേഷമാണ് വീണ്ടും മഞ്ഞപ്പടയുടെ പരിശീലക പദവിയിലത്തെുന്നത്. ബ്രസീലിന്‍െറ സൗന്ദര്യാത്മക ഗെയിം നഷ്ടപ്പെടുത്തിയെന്നാണ് ദുംഗക്കെതിരെ എതിരാളികളുടെ പ്രധാന വിമര്‍ശം. കോപ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ എക്വഡോറിനോട് തോറ്റ ബ്രസീല്‍ രണ്ടാം അങ്കത്തില്‍ ഹെയ്തിയെ 7-1ന് തോല്‍പിച്ചെങ്കിലും അവസാന മത്സരത്തിലെ തോല്‍വി വഴികളടച്ചു. ഹാന്‍ഡ്ബാള്‍ ഗോളിലൂടെയായിരുന്നു പെറു വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.