പാനമയെ തകർത്ത് ചിലി ക്വാർട്ടറിൽ (4-2)
text_fieldsപെൻസിൽവാനിയ: കോപ അമേരിക്ക ഫുട്ബാൾ ഗ്രൂപ്പ് ഡി മത്സരത്തിൽ പാനമക്കെതിരെ ചിലിക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പാനമയെ തകർത്തത്. ഗ്രൂപ്പ് മത്സരത്തിലെ വിജയത്തോടെ ചിലി ക്വാർട്ടറിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ മെക്സികോയാണ് ചിലിയുടെ എതിരാളി.
അഞ്ചാം മിനിട്ടിൽ പാനമയുടെ മിഗ്വൽ കമർഗോ ആദ്യ ഗോൾ നേടി. ഏറെ താമസിയാതെ 15ാം മിനിട്ടിൽ ചിലിയുടെ എഡ്വേർഡോ വർഗാസ് തൊടുത്ത വലതുകാൽ ഷോട്ട് പാനമ വല കുലുക്കി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ ഒരു ഗോൾ കൂടി നേടി ചിലി ലീഡ് ഉയർത്തി. 50ാം മിനിട്ടിൽ വർഗാസിന്‍റെ പാസിൽ അലക്സിസ് സാഞ്ചസാണ് ഗോൾ നേടിയത്.
75ാം മിനിട്ടിൽ പാനമ രണ്ടാം ഗോൾ നേടി ശക്തമായി തിരിച്ചുവരവ് അറിയിച്ചു. ആറു വാര അകലെവെച്ച് അബ്ദെൽ അറോയോയിൽ നിന്ന് പിറന്ന ഹെഡറാണ് ഗോളായി മാറിയത്. 89ാം മിനിട്ടിൽ ചിലി നാലാമത് ഗോൾ നേടി വിജയം ഉറപ്പിച്ചു. മധ്യഭാഗത്തുവെച്ച് ജോസ് ഫെൻസലിഡയുടെ ക്രോസ് പാസിൽ അലക്സിസ് സാഞ്ചസ് ഹെഡറിലൂടെയാണ് ചിലിയുടെ ലീഡ് ഉയർത്തിയ ഗോൾ പിറന്നത്.
ഫൗൾ കാണിച്ച പാനമയുടെ മിഗ്വൽ കമാർഗോ 52ാം മിനിട്ടിലും ഹരോൾഡ് കുമ്മിങ്സ് 72ാം മിനിട്ടിലും അമിൽകാർ ഹെൻറികോസ് 78ാം മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. അധിക സമയത്ത് ഫൗൾ ചെയ്ത ചിലിയുടെ മൗറീഷ്യോ ഇസ് ലക്ക് കിട്ടി ഒരു മഞ്ഞ കാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.