ആദ്യ ജയം തേടി പോര്‍ചുഗലും ക്രിസ്റ്റ്യാനോയും
text_fieldsപാരിസ്: ഐസ്ലന്‍ഡിനോടേറ്റ സമനിലയുടെ ക്ഷീണം തീര്‍ക്കാന്‍ പോര്‍ചുഗല്‍ ഇന്നിറങ്ങുന്നു. യൂറോകപ്പ് എഫ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയയാണ് പോര്‍ചുഗലിന്‍െറ എതിരാളികള്‍. ക്രിസ്റ്റ്യാനോയുടെയും പോര്‍ചുഗലിന്‍െറയും കിരീടംതേടിയുള്ള യാത്രക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പോരാട്ടം. ഐസ്ലന്‍ഡ് കെട്ടിപ്പൊക്കിയ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ കഴിയാത്തതിന്‍െറ ഞെട്ടല്‍ മാറാതെയാണ് പോര്‍ചുഗല്‍ ഇന്നിറങ്ങുന്നത്. പലതവണ ഐസ്ലന്‍ഡിന്‍െറ പെനാല്‍റ്റിബോക്സില്‍ വരെയത്തെിയെങ്കിലും ഒരുതവണ മാത്രമാണ് ലക്ഷ്യത്തിലത്തൊന്‍ കഴിഞ്ഞത്. രണ്ടാം പകുതിയിലാവട്ടെ, പോര്‍ചുഗല്‍ പ്രതിരോധം തകര്‍ത്ത് ഐസ്ലന്‍ഡ് സമനില ഗോളും നേടി. മുന്നേറ്റനിരയില്‍ വമ്പന്‍ താരങ്ങളായ ക്രിസ്റ്റ്യാനോയും നാനിയുമുണ്ടായിട്ടും വിജയം മാത്രം മാറിനില്‍ക്കുന്നത് പുതിയ ചരിത്രമല്ല. വര്‍ഷങ്ങളായി പിന്തുടരുന്ന ഗതികേടിന് ശമനം തേടിയാണ് പോര്‍ചുഗല്‍ ഇത്തവണയും എത്തിയിരിക്കുന്നത്. ശനിയാഴ്ച ഓസ്ട്രിയയോട് ജയിച്ചില്ളെങ്കില്‍ പോര്‍ചുഗീസുകാരുടെ നില പരുങ്ങലിലാവും.
ഹംഗറിയുമായുള്ള അടുത്ത മത്സരം കടുപ്പമേറിയതാവുമെന്നതിനാല്‍ ഇന്നത്തെ വിജയം അനിവാര്യമാണ്. മറുതലക്കല്‍ തോറ്റാല്‍ പുറത്താവുമെന്ന അവസ്ഥയിലാണ് ഓസ്ട്രിയ. ആദ്യ മത്സരത്തില്‍ ഹംഗറിയോട് ഇവര്‍ പരാജയമറിഞ്ഞിരുന്നു. ടൂര്‍ണമെന്‍റിലെ പുതുമുഖവും ഇത്തിരിക്കുഞ്ഞന്മാരുമായ ഐസ്ലന്‍ഡാണ് ശനിയാഴ്ചത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ഹംഗറിയാണ് ഇവരുടെ എതിരാളികള്‍. ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹംഗറി. എന്നാല്‍, ആദ്യ ടൂര്‍ണമെന്‍റ് അവിസ്മരണീയമാക്കാന്‍ ഒരു ജയമെങ്കിലും തേടിയാണ് ഐസ്ലന്‍ഡ് ഇറങ്ങുന്നത്. കാലില്‍ കിട്ടുന്ന പന്ത് എങ്ങോട്ടെങ്കിലും അടിച്ചുതെറിപ്പിക്കുന്ന ഐസ്ലന്‍ഡിന്‍െറ ശൈലിക്കെതിരെ ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇതില്‍നിന്നൊന്നും പാഠമുള്‍ക്കൊള്ളാതെ ഈ തന്ത്രം തന്നെയായിരിക്കും ഐസ്ലന്‍ഡുകാര്‍ ഇന്നും പുറത്തെടുക്കുക. ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിന് ബെല്‍ജിയമാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഇറ്റലിയോട് തോറ്റ ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയം ജയത്തില്‍കുറഞ്ഞതൊന്നും ലക്ഷ്യംവെക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.