യൂറോ പ്രീക്വാര്‍ട്ടറിലേക്ക് ആരൊക്കെ?
text_fieldsയൂറോകപ്പിന്‍െറ പ്രാഥമിക റൗണ്ട് അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇനി എല്ലാ ടീമുകള്‍ക്കും ഓരോ മത്സരംവീതം ബാക്കി. സ്പെയിനും ഇറ്റലിയും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. യുക്രെയ്നും തുര്‍ക്കിയും നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ചെയ്തു. ബാക്കി 20 ടീമുകളുടെയും അവസ്ഥ കൈയാലപ്പുറത്തെ തേങ്ങപോലെയാണ്. പ്രീക്വാര്‍ട്ടറില്‍ 16 ടീമുകള്‍ക്കാണ് സാധ്യത. പോയന്‍റ് പട്ടികയില്‍ ഓരോ ഗ്രൂപ്പില്‍നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ യോഗ്യത നേടും. പുറമെ മൂന്നാം സ്ഥാനത്തെ മികച്ച നാല് ടീമുകളും പ്രീക്വാര്‍ട്ടറിലത്തെും. ഗ്രൂപ്പുതലത്തിലെ അടിയൊഴുക്കുകള്‍ എങ്ങോട്ടാണെന്ന് നോക്കാം...
ഗ്രൂപ് ബി
ആരൊക്കെ രണ്ടാം റൗണ്ടിലത്തെുമെന്ന് ഉറപ്പുപറയാന്‍ പറ്റാത്ത അവസ്ഥ. റഷ്യ പുറത്തേക്കുള്ള വഴി ഏകദേശം ഉറപ്പിച്ചു. സ്ലൊവാക്യ-ഇംഗ്ളണ്ട് മത്സരത്തിലെ വിജയികള്‍ പ്രീക്വാര്‍ട്ടറിലത്തെും. ഇംഗ്ളണ്ടിന് കയറാന്‍ സമനില മതി. സ്ലൊവാക്യ തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ വെയ്ല്‍സ്-റഷ്യ മത്സരത്തിന്‍െറ ഫലത്തിനായി കാത്തിരിക്കേണ്ടിവരും. റഷ്യയെ തോല്‍പിച്ചാല്‍ വെയ്ല്‍സിന് രണ്ടാം റൗണ്ടിലത്തൊം. തോല്‍കുകയോ സമനിലയിലാവുകയോ ചെയ്താല്‍ ഗോള്‍ ശരാശരി കാര്യങ്ങള്‍ തീരുമാനിക്കും. നിലവിലെ ഫോം അനുസരിച്ച് ഇംഗ്ളണ്ടും വെയ്ല്‍സും യോഗ്യത നേടാന്‍ സാധ്യത.
ഗ്രൂപ് സി
യുക്രെയ്ന്‍ പുറത്തായി. വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ ജര്‍മനി കയറിപ്പറ്റും. ഇങ്ങനെ സംഭവിച്ചാല്‍ വടക്കന്‍ അയര്‍ലന്‍ഡ് പുറത്തായേക്കും. എങ്കിലും യുക്രെയ്നോട് പോളണ്ട് തോറ്റാല്‍ ഗോള്‍ ശരാശരിയില്‍ പ്രതീക്ഷയര്‍പ്പിക്കാം. യുക്രെയ്നെ തോല്‍പിക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ പോളണ്ട് രണ്ടാം റൗണ്ടില്‍ കയറും. നിലവിലെ ഫോമില്‍ ജര്‍മനിയും പോളണ്ടും യോഗ്യത നേടാന്‍ സാധ്യത.
ഗ്രൂപ് ഡി
സ്പെയിന്‍ രണ്ടാം റൗണ്ട് ഉറപ്പിച്ചു. തുര്‍ക്കി പുറത്തായി. രണ്ടാം സ്ഥാനക്കാരാവാന്‍ മത്സരം ക്രൊയേഷ്യയും ചെക്കും തമ്മിലാണ്. സ്പെയിനിനോട് സമനില പിടിച്ചാലും ക്രൊയേഷ്യക്ക് കയറാം. ക്രൊയേഷ്യ തോല്‍ക്കുകയും അയര്‍ലന്‍ഡിനെ ചെക് തോല്‍പിക്കുകയും ചെയ്താലേ ചെക്കിന് സാധ്യതയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ഗോള്‍ശരാശരി കാര്യങ്ങള്‍ തീരുമാനിക്കും. ക്രൊയേഷ്യയുടെ അടുത്തമത്സരം ശക്തരായ സ്പെയിനോട്.
ഗ്രൂപ് ഇ
ഇറ്റലി ഉറപ്പിച്ചു. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ബെല്‍ജിയമാണ്. അടുത്ത കളിയില്‍ സ്വീഡനെ തോല്‍പിച്ചാല്‍ രണ്ടാം റൗണ്ട് ഉറപ്പ്. തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ഇറ്റലി-അയര്‍ലന്‍ഡ് മത്സരത്തിന്‍െറ ഫലം ആശ്രയിച്ചായിരിക്കും ബെല്‍ജിയത്തിന്‍െറ തുടര്‍യാത്ര. ബെല്‍ജിയത്തിനെ തോല്‍പിച്ചാല്‍ സ്വീഡനും സാധ്യതയുണ്ടാവും. ഇറ്റലിയുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ അയര്‍ലന്‍ഡിനും സാധ്യത വര്‍ധിക്കും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ളെങ്കില്‍ ഇറ്റലിക്കൊപ്പം ബെല്‍ജിയം രണ്ടാം റൗണ്ടിലത്തെും.
ഗ്രൂപ് എഫ്
തുല്ല്യ സാധ്യതയുള്ള ഗ്രൂപ്. ഹംഗറി-പോര്‍ചുഗല്‍ മത്സരത്തില്‍ ജയിക്കുന്നവര്‍ രണ്ടാം റൗണ്ടിലത്തെും. സമനിലയായാല്‍ ഹംഗറി കയറും. തോറ്റാല്‍ പോര്‍ചുഗല്‍ പുറത്താകും. പോര്‍ചുഗല്‍ സമനില നേടുകയും ഓസ്ട്രിയയെ ഐസ്ലന്‍ഡ് തോല്‍പിക്കുകയും ചെയ്താല്‍ പോര്‍ചുഗല്‍ പുറത്താകും. ഗ്രൂപ്പിലെ അവസാനമത്സരങ്ങള്‍ രണ്ടും സമനിലയില്‍ കലാശിച്ചാല്‍ ഹംഗറി ഗ്രൂപ് ചാമ്പ്യന്മാരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.