അര്‍ജന്‍റീന x ക്ളിന്‍സ്മാന്‍
text_fieldsഹ്യൂസ്റ്റന്‍: ആദ്യ ഫൈനലിനൊരുങ്ങുന്ന അമേരിക്കയോ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും വലിയമാമാങ്കത്തിന്‍െറ ഫൈനലിലേക്ക് അര്‍ജന്‍റീനയോ? കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ സെമിയില്‍ അര്‍ജന്‍റീനയും അമേരിക്കയും ബുധനാഴ്ച കളത്തില്‍. ഇന്ത്യന്‍സമയം പുലര്‍ച്ചെ 6.30നാണ് മത്സരം.
2014 ലോകകപ്പ്, 2015 കോപ അമേരിക്ക എന്നിവയില്‍ ഫൈനലിലത്തെി പൊരുതിവീണ അര്‍ജന്‍റീന ഇക്കുറിയും കിരീടത്തിലെ ഹോട്ട്ഫേവറിറ്റായാണ് പന്തുതട്ടുന്നതെങ്കിലും സെമിയില്‍ കാത്തിരിക്കുന്നത് ജീവന്മരണ പോരാട്ടമാകും. ചാമ്പ്യന്‍ഷിപ്പില്‍ ഒരു കളിപോലും തോല്‍ക്കാതെയാണ് അര്‍ജന്‍റീനയുടെ വരവ്. ഗ്രൂപ് റൗണ്ടില്‍ ചാമ്പ്യന്മാരും ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലക്കെതിരെ തകര്‍പ്പന്‍ ജയവും. എന്നാല്‍, ആതിഥേയരായ അമേരിക്ക ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ടായിരുന്നു തുടക്കം. കൊളംബിയയോട് 2-0ത്തിന് കീഴടങ്ങിയവര്‍ പക്ഷേ, ഫോമിലേക്കുയര്‍ന്ന് തിരിച്ചത്തെി. ക്വാര്‍ട്ടറില്‍കടന്നത് തുടര്‍ച്ചയായ രണ്ട് ജയവുമായി ഗ്രൂപ് ചാമ്പ്യന്മാരെന്ന പദവിയോടെ. നോക്കൗട്ടില്‍ തുരത്തിയത് എക്വഡോറിനെയും.
2011ലായിരുന്നു ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 1-1ന് സമനിലയില്‍ പിരിഞ്ഞു.
അമേരിക്കക്ക് സസ്പെന്‍ഷന്‍ തലവേദന
ടൂര്‍ണമെന്‍റില്‍ ടീമിന്‍െറ നട്ടെല്ലായ മൂന്ന് താരങ്ങളില്ലാതെയാണ് അമേരിക്കയിറങ്ങുന്നത്. മധ്യനിര താരം ജര്‍മയ്ന്‍ ജോണ്‍സ്, നിറഞ്ഞുകളിക്കുന്ന അലയാന്ദ്രോ ബെഡോയ, സ്ട്രൈക്കര്‍ ബോബി വുഡ് എന്നിവര്‍ സസ്പെന്‍ഷന്‍ കാരണം സെമിയിലിറങ്ങില്ല. വുഡിന്‍െറ അസാന്നിധ്യം ടീമിന്‍െറ സ്കോറിങ് മെഷീനായ ക്ളിന്‍റ് ഡെംസിക്കും ക്ഷീണമാവും. മധ്യനിരയില്‍നിന്ന് ബാള്‍ സപ്ളെയറുടെ ദൗത്യം നിര്‍വഹിച്ചത് വുഡായിരുന്നു. എന്നാല്‍, ഈ അസാന്നിധ്യം മറികടക്കാന്‍ ടീം മാനസികമായി ഒരുങ്ങിയതായി കോച്ച് ക്ളിന്‍സ്മാന്‍. എങ്കിലും കഴിഞ്ഞ മൂന്ന് മത്സരത്തിലും ഒരേ പ്ളെയിങ് ഇലവനെ പരീക്ഷിച്ച കോച്ചിന്‍െറ കണക്കുകൂട്ടല്‍കൂടി തെറ്റിക്കുന്നതാണ് മൂവര്‍സംഘത്തിന്‍െറ അസാന്നിധ്യം. ഇവര്‍ക്ക് പകരംവെക്കാന്‍ അമേരിക്കക്ക് മറ്റു ആയുധങ്ങളുമില്ല. മൈക്കല്‍ ബ്രാഡ്ലി, ഗ്യാസി സാര്‍ഡസ്, ക്രിസ് വൊന്‍ഡോലോസ്കി എന്നിവരിലൊരാള്‍ക്കാവും വുഡിന്‍െറ ജോലി. ജോണ്‍സിന് പകരം കെയ്ല്‍ ബെകര്‍മാനും ആദ്യ ഇലവനില്‍ ഇറങ്ങും.
മെസ്സിയാണ് കരുത്ത്
വെനിസ്വേലക്കെതിരെ 90 മിനിറ്റും കളിച്ച് ഫിറ്റ്നസ് തെളിയിച്ച ലയണല്‍ മെസ്സിയിലാണ് അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍. എതിരാളിക്ക് തലവേദനയാകുന്നതും ഇതുതന്നെ. വെനിസ്വേല രണ്ട് പ്രതിരോധക്കാരെ നിര്‍ത്തി തളച്ച മെസ്സിയെ വരുതിയിലാക്കാന്‍ ക്ളിന്‍സ്മാന്‍െറ ആയുധമെന്താവുമെന്ന് കാത്തിരുന്ന് കാണം. മെസ്സിയെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല ബെക്കര്‍മാനാവും. അതേസമയം, മെസ്സി മാത്രമല്ല അര്‍ജന്‍റീനയെന്നും തെളിഞ്ഞുകഴിഞ്ഞു. ഗോണ്‍സാലോ ഹിഗ്വെ്ന്‍, എവര്‍ ബനേഗ, എറിക് ലമേല എന്നിവര്‍ മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും ഗോള്‍ നേടാനും കഴിവുള്ളവര്‍. പരിക്കില്‍നിന്ന് മോചിതനായ എയ്ഞ്ചല്‍ ഡി മരിയയും ഫോമില്ലാതെ ഉഴറുന്ന സെര്‍ജിയോ അഗ്യൂറോയും താളംവീണ്ടെടുത്താല്‍ അര്‍ജന്‍റീന ഡബ്ള്‍ സ്ട്രോങ്ങാവും. എങ്കിലും വിജയംകണ്ട അമേരിക്കന്‍ പ്രതിരോധം പൊളിക്കുക എളുപ്പമല്ല. പ്രതിരോധത്തില്‍ നികോളസ് ഒടമെന്‍ഡിയും റമിറോ ഫ്യുനസ് മോറിയും ക്ളബ് നിലവാരത്തിലേക്കുയര്‍ന്നിട്ടില്ളെന്നത് ആശങ്കപ്പെടുത്തുന്നു.
അര്‍ജന്‍റീനയെ ഭയക്കുന്നില്ല -ക്ളിന്‍സ്മാന്‍
ഹ്യൂസ്റ്റന്‍: ലയണല്‍ മെസ്സിയുടെ താരപ്പകിട്ടിലത്തെുന്ന അര്‍ജന്‍റീനയെ പേടിയില്ളെന്ന് അമേരിക്കന്‍ കോച്ച് ക്ളിന്‍സ്മാന്‍. ‘എതിര്‍ ടീമംഗങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ, ഇത് അപൂര്‍വ അവസരമാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിനുമുമ്പ് എന്‍െറ ടീമംഗങ്ങളോട് ഇക്കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു. ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കാവുന്ന അവസരമാണിത്. ഇപ്പോള്‍ സെമിയിലത്തെി. പക്ഷേ, മുന്നേറാന്‍ ഇനിയുമുണ്ട്. പോരാട്ടത്തിന് ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജയിക്കാനാണ് കളത്തിലിറങ്ങുന്നത്’ -ക്ളിന്‍സ്മാന്‍െറ വാക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.