യൂറോകപ്പോടെ ഇബ്ര വിരമിക്കുന്നു
text_fieldsസ്റ്റോക് ഹോം: സ്വീഡിഷ് സ്റ്റാർ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിരമിക്കുന്നു. യൂറോകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി ഇബ്രാഹിമോവിച് തന്നെയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കഴിഞ്ഞയാഴ്ച റിയോ ഒളിമ്പിക്സിലേക്കുള്ള 35 പേരടങ്ങിയ ടീമിൽ 34 കാരനായ ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇദ്ദേഹം കളിക്കുന്നത് സംബന്ധിച്ച് സ്വീഡൻ ഒളിമ്പിക്സ് കോച്ചായ എറിക്സൺ സംശയം പ്രകടിപ്പിച്ചിരുന്നു. സ്വീഡനുവേണ്ടിയുള്ള അവസാന മത്സരമാണിതെന്നും ഒളിമ്പിക്സിൽ താൻ ഉണ്ടാവില്ലെന്നുമാണ് ഇബ്രാഹിമോവിച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിരമിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ബെൽജിയവുമായി ഏറ്റുമുട്ടുന്ന സ്വീഡന് യൂറോ കപ്പ് പ്രീകോർട്ടറിലെത്താൻ ജയം അനിവാര്യമാണ്. 2001 മുതൽ സ്വീഡിഷ് ദേശീയ ടീമിെൻറ ഭാഗമായ ഇബ്രാഹിമോവിച് നിലവിൽ ടീമിെൻറ ക്യാപ്റ്റൻ കൂടിയാണ്.. കരിയറിൽ ദേശീയ ടീമിനായി നൂറിലധികം മത്സരങ്ങൾക്കായി കളത്തിലിറങ്ങിയ താരം ഇതുവരെ 62 ഗോൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.