വടക്കുനിന്നൊരു വിജയം
text_fieldsലയോണ്‍: ആലിപ്പഴം വര്‍ഷിച്ച മൈതാനത്ത് നന്നായി കളിച്ചിട്ടും വടക്കന്‍ അയര്‍ലന്‍ഡിന് മുന്നില്‍ യുക്രെയ്ന്‍ വീണു. പന്തടക്കത്തിലും ആക്രമണത്തിലും യുക്രെയന്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത ഗാലരത് മക് ഓലിയും നിയാല്‍ മക്ജിനുമാണ് അയര്‍ലന്‍ഡിന് ഏകപക്ഷീയമായ രണ്ടുഗോളിന്‍െറ വിജയം സമ്മാനിച്ചത്.
രണ്ടാം മിനിറ്റില്‍തന്നെ അയര്‍ലന്‍ഡിന്‍െറ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. 16ാം മിനിറ്റില്‍ യുക്രെയ്ന്‍ മധ്യനിരതാരം ഡയ്നാമോ കെയ്വിന്‍െറ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ആദ്യ അരമണിക്കൂറിനുള്ളില്‍ യുക്രെയ്നിന്‍െറ മൂന്ന് ഷോട്ടുകള്‍ ലക്ഷ്യംതെറ്റി പാഞ്ഞു. രണ്ടാംപകുതിയില്‍ ഇരുടീമും ഉണര്‍ന്ന് കളിച്ചെങ്കിലും അവസരങ്ങള്‍ പാഴായിക്കൊണ്ടിരുന്നു. നോര്‍വുഡിന്‍െറ മനോഹരമായ ക്രോസ് മക് ഓലിയുടെ തലയിലൂടെ വലയിലേക്ക് നീങ്ങിയപ്പോള്‍ യൂറോയുടെ ചരിത്രത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ആദ്യ ഗോള്‍ കുറിച്ചു. പ്രതിരോധനിര താരം കാചെറിഡിക്കൊപ്പം പറന്നുനീങ്ങിയ മക് ഓലി ഗോളിക്ക് അവസരംനല്‍കാതെ ഗോള്‍ ഉറപ്പിച്ചു. പിന്നീടാണ് യുക്രെയ്നിന്‍െറ യഥാര്‍ഥ മുഖം കണ്ടുതുടങ്ങിയത്. ഇതിനിടെ ആലിപ്പഴവര്‍ഷം മൂലം കളി അല്‍പസമയം നിര്‍ത്തി. അവസാന അരമണിക്കൂറില്‍ പലതവണ വടക്കന്‍ അയര്‍ലന്‍ഡിന്‍െറ ഗോള്‍മുഖം വിറപ്പിച്ചു. സമനില ഗോളിനായുള്ള യുക്രെയ്നിന്‍െറ ശ്രമത്തിനിടെ ഇന്‍ജുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ വടക്കന്‍ അയര്‍ലന്‍ഡ് രണ്ടാം ഗോള്‍ നേടി. മികച്ചൊരുഗോള്‍ സേവ് ചെയ്ത ആന്‍ഡെജ് പ്യാറ്റോവിന്‍െറ കൈയില്‍തട്ടി തെറിച്ച പന്ത് കാത്തുനിന്ന മക്ജിന്‍ വലയിലത്തെിച്ചു. ഇതോടെ യൂറോ ചരിത്രത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ആദ്യ ജയം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.