ക്രൊയേഷ്യ, സ്പെയിന്‍ പ്രീക്വാര്‍ട്ടറില്‍
text_fieldsബോര്‍ഡയോക്സ്: നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ 2-1ന് അട്ടിമറിച്ച് ക്രൊയേഷ്യ ഗ്രൂപ് ‘ഡി’ ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍. രണ്ടാം സ്ഥാനക്കാരായി സ്പെയിനും നോക്കൗട്ടില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ തുര്‍ക്കി 2-0ത്തിന് ചെക്ക് റിപ്പബ്ളിക്കിനെ വീഴ്ത്തി. അല്‍aവാരോ മൊറാറ്റയിലൂടെ ആദ്യം ലീഡ് നേടിയിട്ടും പെനാറ്റി പാഴാക്കിയ സ്പെയിന്‍ തോല്‍വി ഇരന്നു വാങ്ങി. ക്രൊയേഷ്യക്കായി കാലിനിചും പെരിസിചും വലകുലുക്കി.
ക്രൊയേഷ്യ 2 - സ്പെയിന്‍ 1
കളി ചൂടുപിടിക്കും മുമ്പേ വലകുലുക്കിയ സ്പെയിന്‍ ക്രൊയേഷ്യയെ ഞെട്ടിച്ചു. ഏഴാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റയുടെ ബൂട്ടിലൂടെയാണ് ഗോള്‍ പിറന്നതെങ്കിലും ക്രെഡിറ്റ് മുഴുവന്‍ വലതുവിങ്ങിലൂടെ ക്രോസ് നല്‍കിയ സെസ്ക് ഫാബ്രിഗസിനായിരുന്നു. ആദ്യ മിനിറ്റില്‍ പിന്നിലായത് ക്രൊയേഷ്യയെ ഉണര്‍ത്തി. തുടര്‍ന്നങ്ങോട്ട് കണ്ടത് ഇവാന്‍ റാകിടിചും ഇവാന്‍ പെരിസിചും ചേര്‍ന്ന് നടത്തിയ സ്പാനിഷ് റെയ്ഡ്. തുടരന്‍ ആക്രമണങ്ങള്‍ക്ക് 45ാം മിനിറ്റില്‍ ആദ്യ ഫലം പിറന്നു. പെരിസിചിന്‍െറ മുന്നേറ്റത്തില്‍ നികോള കാലിനിച് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞായിരുന്നു സ്പെയിന്‍ കളി നിയന്ത്രിച്ചത്. 72ാം മിനിറ്റില്‍ സ്പെയിനിന് അനുകൂലമായ പെനാല്‍റ്റി. സെര്‍ജിയോ റാമോസിന്‍െറ വെടിയുണ്ടകണക്കെയുള്ള കിക്ക് പക്ഷേ, മൊണാകോയുടെ ഗോളി ഡാനിയേല്‍ സുബാസിച് സുരക്ഷിതമായി തട്ടിയകറ്റി. 87ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ വിജയ ഗോള്‍. സ്പെയിനിന്‍െറ മുന്നേറ്റത്തില്‍ പന്ത് പിടിച്ചെടുത്ത കലിനിചിന്‍െറ മുന്നേറ്റം. അതിവേഗത്തില്‍ കുതിച്ച് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നും മറിച്ച് നല്‍കിയപ്പോള്‍ പെരിസിച് ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി. 2-1ന് ക്രോട്ടുകളുടെ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.