Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2016 11:36 PM GMT Updated On
date_range 22 Jun 2016 11:36 PM GMTമൈക്കല്‍ സോട്ടോ മനസ്സില്‍ കണ്ടത് മെസ്സി മാനത്തുകണ്ടു...
text_fieldsbookmark_border
ഹ്യൂസ്റ്റന്‍: മൈക്കല്‍ സോട്ടോ എല്ലാം മനസ്സില്‍ ഉറപ്പിച്ചിരുന്നു. തന്‍െറ സ്വപ്നപദ്ധതി എപ്പോള്‍ എങ്ങനെ നടപ്പാക്കണമെന്നെല്ലാം അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു. രഹസ്യമായിട്ടൊന്നുമായിരുന്നില്ല സോട്ടോ പദ്ധതിയിട്ടത്. ഓരോ സെക്കന്‍ഡും ട്വിറ്ററിലൂടെ അയാള്‍ ലോകത്തോട് മുഴുവന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമേരിക്കക്കെതിരെ കോപ അമേരിക്കയില്‍ അര്‍ജന്‍റീന ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി മുന്നിട്ടുനിന്ന നിമിഷം. 32ാം മിനിറ്റില്‍ മഴവില്ലു വിരിയുന്നപോലെ മനോഹരമായ കിക്ക് അമേരിക്കന്‍ ഗോള്‍പോസ്റ്റിന്‍െറ ഇടതു മൂലയില്‍ വിശ്രമിച്ചതിന്‍െറ ആവേശത്തില്‍ മതിമറന്നു നില്‍ക്കുന്ന ഗാലറി. രണ്ടാം പകുതി തുടങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി. സോട്ടോ ആ നിമിഷം ട്വിറ്ററില്‍ കുറിച്ചു. ‘ഇതാണ് പറ്റിയ നിമിഷം; എന്‍െറ ഹൃദയം വിറകൊള്ളുന്നെങ്കിലും...’
പിന്നെ സോട്ടോ ഒന്നുമാലോചിച്ചില്ല. സുരക്ഷാവേലി ചാടി അയാള്‍ മൈതാനത്തിന്‍െറ നടുവിലൂടെ ഓടി. രണ്ടാം പകുതിക്ക് കളത്തിലിറങ്ങാന്‍ കാത്തുനിന്ന ലയണല്‍ മെസ്സിയുടെ മുന്നിലേക്ക്. സുരക്ഷാഭടന്മാര്‍ക്കോ റഫറിമാര്‍ക്കോ സഹകളിക്കാര്‍ക്കോ ഒന്നും എന്താണ് നടക്കുന്നതെന്ന് പിടികിട്ടുന്നതിനു മുമ്പായി സോട്ടോ കൈയില്‍ കരുതിയ മാര്‍ക്കര്‍ പേന മെസ്സിക്കുനേരേ നീട്ടി. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇതിനുമുമ്പും നേരിട്ടിട്ടുള്ള മെസ്സി മുഖത്ത് പുതുതായി അണിഞ്ഞ താടിക്കിടയില്‍ വിരിഞ്ഞ നേര്‍ത്ത ചിരിയോടെ തന്‍െറ സാഹസികനായ ആരാധകന്‍െറ ടീഷര്‍ട്ടില്‍ കൈയൊപ്പ് ചാര്‍ത്തി.
അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ സോട്ടോയെ പിടികൂടി മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയി. പോകുന്ന പോക്കില്‍ അയാള്‍ തന്‍െറ കുപ്പായമൂരി ഗാലറിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ അഭിവാദ്യംചെയ്തു. ലോകകപ്പ് കിരീടം നേടിയ നായകനെപ്പോലെ. ലോകം മുഴുവന്‍ അപ്പോള്‍ ആ കാഴ്ച കണ്ടു. പേനകൊണ്ട് നെഞ്ചില്‍ ‘ട്വിറ്റര്‍@സോട്ടോ’ എന്നെഴുതിയിരിക്കുന്നു.
വിലക്കുകള്‍ കടന്ന്, സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ആരാധകര്‍ കളിക്കളത്തിലത്തെി മെസ്സിയോട് ഇഷ്ടം കാണിക്കുന്നത് ഇതാദ്യമല്ല. ഈ ‘കടന്നാക്രമണ’ത്തെ ഒരു പരിധിവരെ മെസ്സി ആസ്വദിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ സുരക്ഷാവേലി പൊളിച്ച് മൈതാനത്തത്തെി തന്നെ കെട്ടിപ്പുണരുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്ത ആരാധകന്‍െറ സ്നേഹപ്രകടനം താരത്തെ കണ്ണീരിലാഴ്ത്തുന്നത് ടെലിവിഷന്‍ സ്ക്രീനില്‍ ലോകം കണ്ടതുമാണ്.
കഴിഞ്ഞ ദിവസം, യൂറോകപ്പില്‍ ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി പാഴാക്കിയതിനു പിന്നാലെ ഗ്രൗണ്ടില്‍ കടന്ന ആരാധകനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്തതും ലോകം കൗതുകത്തോടെ കണ്ടതാണ്. ആരാധകരുടെ അതിക്രമത്തോട് അനുകമ്പയോടെ പെരുമാറുന്ന മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും സമീപനം ആപത്താണെന്ന് ഫുട്ബാള്‍ നിരീക്ഷകരും കമന്‍േററ്റര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്നേഹപ്രകടനം മാത്രമായി ഈ കടന്നുകയറ്റക്കാരുടെ പ്രകടനത്തെ വിലയിരുത്തരുതെന്നും താരങ്ങളെ ഇവര്‍ ആക്രമിച്ചുകൂടായ്കയില്ളെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വികാരാധീനനായ സോട്ടോ മെസ്സിക്കു മുന്നില്‍ മുട്ടുകുത്തി രണ്ടുവട്ടം നമസ്കരിച്ചു. അനുഗ്രഹം ചൊരിയുന്നപോലെ മെസ്സി അവന്‍െറ തലയില്‍ കൈവെച്ച് എഴുന്നേല്‍പിച്ചു. സോട്ടോ മെസ്സിയെ കെട്ടിപ്പിടിച്ചു. മൈതാനം വിടാനൊരുങ്ങിയ സോട്ടോക്കു നേരേ മെസ്സി പേന വെച്ചുനീട്ടി. ഇതുകൂടി കൊണ്ടുപോകൂ എന്ന മട്ടില്‍. കിട്ടിയ അവസരത്തില്‍ ഒരിക്കല്‍കൂടി സോട്ടോ മെസ്സിയെ കെട്ടിപ്പുണര്‍ന്നു. എല്ലാം, മൈക്കല്‍ സോട്ടോ മനസ്സില്‍ കണ്ടത് മെസ്സി മാനത്തു കണ്ടപോലെ.This fan really, really wanted Lionel Messi's autograph. (h/t @TSBible)https://t.co/Nt9mPsap7J
— NBC Sports Soccer (@NBCSportsSoccer) June 22, 2016
അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ സോട്ടോയെ പിടികൂടി മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയി. പോകുന്ന പോക്കില്‍ അയാള്‍ തന്‍െറ കുപ്പായമൂരി ഗാലറിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ അഭിവാദ്യംചെയ്തു. ലോകകപ്പ് കിരീടം നേടിയ നായകനെപ്പോലെ. ലോകം മുഴുവന്‍ അപ്പോള്‍ ആ കാഴ്ച കണ്ടു. പേനകൊണ്ട് നെഞ്ചില്‍ ‘ട്വിറ്റര്‍@സോട്ടോ’ എന്നെഴുതിയിരിക്കുന്നു.
വിലക്കുകള്‍ കടന്ന്, സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ആരാധകര്‍ കളിക്കളത്തിലത്തെി മെസ്സിയോട് ഇഷ്ടം കാണിക്കുന്നത് ഇതാദ്യമല്ല. ഈ ‘കടന്നാക്രമണ’ത്തെ ഒരു പരിധിവരെ മെസ്സി ആസ്വദിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ സുരക്ഷാവേലി പൊളിച്ച് മൈതാനത്തത്തെി തന്നെ കെട്ടിപ്പുണരുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്ത ആരാധകന്‍െറ സ്നേഹപ്രകടനം താരത്തെ കണ്ണീരിലാഴ്ത്തുന്നത് ടെലിവിഷന്‍ സ്ക്രീനില്‍ ലോകം കണ്ടതുമാണ്.
കഴിഞ്ഞ ദിവസം, യൂറോകപ്പില്‍ ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി പാഴാക്കിയതിനു പിന്നാലെ ഗ്രൗണ്ടില്‍ കടന്ന ആരാധകനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്തതും ലോകം കൗതുകത്തോടെ കണ്ടതാണ്. ആരാധകരുടെ അതിക്രമത്തോട് അനുകമ്പയോടെ പെരുമാറുന്ന മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും സമീപനം ആപത്താണെന്ന് ഫുട്ബാള്‍ നിരീക്ഷകരും കമന്‍േററ്റര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്നേഹപ്രകടനം മാത്രമായി ഈ കടന്നുകയറ്റക്കാരുടെ പ്രകടനത്തെ വിലയിരുത്തരുതെന്നും താരങ്ങളെ ഇവര്‍ ആക്രമിച്ചുകൂടായ്കയില്ളെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story